എത്ര സുധാമയമായിരുന്നു ആ ഗാനം അത്രമേൽ വേദന ഏകി എന്നിൽ ജന്മങ്ങൾ ഏറെ തപസ്സിരുന്നാൽ പോലും(1)
ആവില്ല അതിൻ ശ്രുതി മീട്ടിടുവാൻ
ഈ ഗാനം കേൾക്കുന്നത് എവിടെ നിന്നും അല്ല 1996 ലെ ഒരു വിവാഹ വീട്ടിൽ നിന്നാണ് ഇന്ന് അവിടെ നമ്മുടെ റസാഖ് ഹാജിയുടെ മൂത്ത മകളുടെ വിവാഹമാണ് . ആ വിവാഹ വീട്ടിൽ അന്നുവരെ നാട്ടുകാർ കാണാത്ത രീതിയിലുള്ള വിവാഹമായിരുന്നു . അതിന് അദ്ദേഹത്തിന് പറയുവാൻ കാരണങ്ങളുണ്ടായിരുന്നു തനിക്ക് ആണായിട്ടും പെണ്ണായിട്ടും ഒരു പെൺകുട്ടി മാത്രമേയുള്ളൂ . അതു കൊണ്ടു തന്നെ ആ വിവാഹം നാട്ടിൽ വച്ച് ഏറ്റവും നല്ല വിവാഹം എന്ന രീതിയിൽ ആളുകൾ ഓർക്കണം . പക്ഷേ പാവം റസീന ഇതൊന്നുമറിയാതെ പുതുവസ്ത്രങ്ങളെല്ലാം അണിഞ്ഞിരിക്കുകയാണ് അവൾക്കു എന്താണ് അവിടെ നടക്കുന്നത് എന്നൊന്നും അറിഞ്ഞു കൂടാ . ഉമ്മ പറഞ്ഞു നീ ഇന്ന് മുതൽ ഇവിടെയല്ല താമസിക്കുക വേറെ വീട്ടിൽ ആവുമെന്ന് .അവൾക്കു അറിയില്ലായിരുന്നു എന്തിനാണ് വിവാഹം കഴിക്കുന്നത് എന്നൊന്നും . വീട്ടിലെ കാരണവന്മാരും ഉപ്പയും ഉമ്മയും എല്ലാവരും കൂടി തീരുമാനിച്ച കാര്യം അത് അനുസരിക്കുക എന്നതായിരുന്നു ഈ വിവാഹം കൊണ്ടവൾ കരുതിയിരുന്നത് . അതിനു ഒന്നും അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല കാരണം അവൾ വെറും പത്താം ക്ലാസ്സ് പഠിപ്പ് കഴിഞ്ഞു ഇനി പഠിക്കാൻ വേണ്ടി കാത്തിരുന്ന കേവലം മലപ്പുറത്തുള്ള പെൺകുട്ടികളുടെ കൂട്ടത്തിൽ ഒരുവൾ മാത്രമായിരുന്നു .
' റസിയ നീ ഇനി ഇവിടെ നിന്ന് പോയാൽ ഞങ്ങളെ എല്ലാവരെയും ഓർക്കുമോ '
' നീ എന്താടി ഇങ്ങനെ എല്ലാം പറയുന്നത് ഞാൻ ഇനി പഠിക്കാൻ എല്ലാം ഇങ്ങോട്ട് തന്നെ അല്ലെ വരുക '
റസിയയുടെ ഈ മറുപടി കേട്ടവർ തമ്മിൽ തമ്മിൽ നോക്കി കൊണ്ട് ചിരിച്ചു . കുറച്ചു നേരം ഒന്നും മനസിലാവാതെ അവൾ ആ ചിരിക്കുന്നവരെ നോക്കി നിന്ന്
' എന്താടി നീ ഒക്കെ എന്നെ കളിയാക്കി ചിരിക്കുന്നത് '
' എടി പോത്തേ നിന്നെ ഇവിടെ നിന്ന് കെട്ടി കൊണ്ട് പോയാൽ അവൻ തീരുമാനിക്കണം നിന്നെ പഠിപ്പിക്കുന്ന കാര്യം '
' എന്റെ കാര്യം തീരുമാനിക്കുന്നത് എന്റെ വീട്ടുകാർ അല്ലെ '
' അതെല്ലാം നിന്റെ വിവാഹത്തിന് മുന്നേ '
' അപ്പോൾ വിവാഹം കഴിഞ്ഞാൽ എന്റെ വീട്ടുകാർ എന്റെ ഒരു കാര്യത്തിലും ഇടപെടാൻ പാടില്ലേ '
' അതൊന്നും എനിക്ക് അറിഞ്ഞു കൂടാ '
അവൾ തന്റെ കൂട്ടുകാരിയുടെ മറുപടിയും കേട്ട് അന്തം വിട്ടു എന്തോ ഓർത്തു നിൽക്കുകയാണ്
അവിടേക്കു തന്റെ ഉമ്മ കടന്നു വന്നത് പോലും അവൾ അറിഞ്ഞിരുന്നില്ല
' എന്താടി പെണ്ണെ നീ ആലോചിച്ചു നിൽക്കുന്നത് '
അവൾ പെട്ടെന്ന് ഞെട്ടി പോയി
' നിനക്ക് എന്ത് പറ്റിയെടി '
' എനിക്ക് ഈ വിവാഹം വേണ്ട ഉമ്മ '
' എന്താടി പെണ്ണെ നീ പറയുന്നത് നിനക്കെന്താ ഭ്രാന്തു പിടിച്ചോ '
' ഭ്രാന്ത് ഒന്നുമല്ല ഉമ്മ . എന്റെ വിവാഹം ഇന്ന് കഴിഞ്ഞാൽ പിന്നെ എന്റെ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് എന്നെ കെട്ടാൻ വരുന്ന ചെക്കനാണെത്ര '
' അള്ളോ ആരാ എന്റെ കുട്ടിയോട് ഈ വേണ്ടാത്ത കാര്യമെല്ലാം പറഞ്ഞത് '
' ഈ കുഞ്ഞു പാത്തിമ്മ '
' എന്തിനാടി പെണ്ണെ വേണ്ടാത്ത കാര്യങ്ങൾ എന്റെ കുഞ്ഞിനോട് പറയാൻ നിൽക്കുന്നെ '
അവളുടെ ഉമ്മയുടെ ശകാരം കേട്ടത് കൊണ്ടാവാം കുഞ്ഞു പാത്തിമ അവിടെ നിന്നും ഒന്നും മിണ്ടാതെ പോയി
കാര്യങ്ങൾ എല്ലാം അവിടെ ജോറായി തന്നെ നടക്കുന്നുണ്ട്
ആര് പറഞ്ഞതാണ് ശരി തെറ്റ് ഒന്നും അറിയാതെ അവൾ ആ റൂമിൽ തനിച്ചു ഇങ്ങനെ പതച്ചു നിൽക്കുന്ന നേരത്തു
' എടി റസിയ നിന്റെ ചെക്കൻ വന്നിട്ടുണ്ട് '
അത്രയും പറഞ്ഞു അവർ റസിയെയും കൂട്ടി പന്തലിലേക്ക് പോകുവാൻ തുടങ്ങി
അവളുടെ മനസ്സിൽ പലതുമുണ്ട് പറയുവാൻ പക്ഷെ അതൊന്നും ഇവിടെ ആരും കേൾക്കുവാൻ പോവുന്നില്ല ഇവർ തീരുമാനിക്കും അത് എന്നും ഞങ്ങൾ പെണ്ണുങ്ങൾ അനുസരിക്കണം അത് മാത്രമാണ് ഞങ്ങളുടെ വിധി അവൾ മനസ്സില്ലാമനസ്സോടെ ആ ചടങ്ങുകളുടെ സദസ്സിൽ ഇരിക്കാൻ തയ്യാറായി . അവൾക്കു അറിയാമായിരുന്നു ഇനി പ്രതികരിച്ചിട്ട് കാര്യമില്ല എല്ലാം ഇവിടെ കാലങ്ങളായി തീരുമാനിക്കുന്ന കാരണവന്മാരും കൂട്ടരും തീരുമാനിക്കും അതിനെ എതിർക്കാൻ ശ്രമിച്ചാൽ ഞാനും എന്റെ ഉപ്പയും ഉമ്മയും അടങ്ങുന്ന ഈ കുടുംബം സമുദായത്തിൽ ഒറ്റപെട്ടു പോവുമെന്ന് അത് കൊണ്ട് ഇനി വരുന്നത് എല്ലാം വരട്ടെ എന്തും ഞാൻ സഹിക്കാൻ തയ്യാർ എന്ന രീതിയിൽ അവളുടെ മനസിനെ തിട്ടപ്പെടുത്തി എടുത്തു .
അങ്ങനെ ആ വിവാഹം നടന്നു കുറച്ചു കാലങ്ങൾ കഴിഞ്ഞപ്പോൾ കാര്യം തീർക്കുകയും ചെയ്തു . പിന്നീട് അവളുടെ ജീവിതത്തിൽ സങ്കടങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ പക്ഷെ ഈ തീരുമാനങ്ങൾ എല്ലാം എടുത്ത അവളുടെ ബാപ്പ ഇന്ന് എന്ത് പറയും സ്വന്തം മകളോട് എന്നുപോലും അറിയാതെ സങ്കടം കടിച്ചു പിടിച്ചു നിൽക്കുകയാണ് അവളുടെ മുന്നിൽ . ഒന്നും അറിയാത്ത പ്രായത്തിൽ ഞങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ അനുസരിച്ചു ജീവിതം ഇല്ലാതെ ആക്കിയതാണ് അവൾ . ഇനി അയാളും അയാളുടെ ഭാര്യയും എത്ര കാലം ജീവിക്കും എന്നൊന്നും അയാൾക്ക് അറിയില്ല പക്ഷെ അവർക്കു എന്തെങ്കിലും പറ്റിയാൽ തന്റെ മകളുടെ അവസ്ഥ എന്തായിരിക്കും എന്ന് ഓർത്തപ്പോൾ ഒരു വ്യക്തത അയാൾക്കുണ്ടായില്ല . ആ സമയം തന്റെ മകൾ പറഞ്ഞ വാക്കുകൾ അയാൾ ഓർത്തു
ഉപ്പ ഞങ്ങൾ പെൺകുട്ടികൾ പഠിപ്പ് കഴിയുമ്പോഴേക്കും നിങ്ങൾ വീട്ടുകാർ തീരുമാനിക്കും ഞങ്ങളുടെ വിവാഹം . ഇനി ഞങ്ങൾക്ക് പഠിക്കണോ വേറെ എന്തെങ്കിലും ആഗ്രഹമുണ്ടോ എന്നൊന്നും നിങ്ങൾ ചോദിക്കാറില്ല ഉടനെ ഞങ്ങളെ പിടിച്ചു കെട്ടിക്കും . ആ ജീവിതം നല്ലതാണെങ്കിലും ചീത്തതാണെങ്കിലും ഞങ്ങൾ തന്നെ അനുഭവിക്കണം ഈ ജീവിതകാലം മുഴുവനും അത് കൊണ്ട് ഇനി എങ്കിലും എല്ലാത്തിനും ഒരു മാറ്റം അനിവാര്യമാണ് ഇനി വരുന്ന തലമുറയിലെങ്കിലും എന്നെ പോലെ ഉള്ള റസിയമാർ ഉണ്ടാവാതെ ഇരിക്കട്ടെ
ആ വാക്കുകൾ തന്റെ മകളുടെ മാത്രമല്ല അനേകായിരം സ്ത്രീകളുടെ ശബ്ദമായിരുന്നു എന്ന് ആ പിതാവിന് തോന്നി
ആ പിതാവിന് തോന്നിയ തിരിച്ചറിവ്
ഈ സമൂഹത്തിനു കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് അയാൾ ആഗ്രഹിക്കുകയും ചെയ്തു
..... ശുഭം........
നിങ്ങളുടെ ഓരോരുത്തരുടെയും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു
മറുപടിഇല്ലാതാക്കൂAashayam nannayittundu pakshe kadhayude perinodu yogikunnilla
മറുപടിഇല്ലാതാക്കൂ