ജീവിതം നമുക്ക് ആർക്കും ചിലപ്പോൾ നിർവചിക്കാൻ കഴിയാത്ത രീതിയിൽ മാറിയേക്കും. എന്തോ സതീശൻ ആ രാത്രി ഉറങ്ങാതെ ഹോസ്പിറ്റലിന്റെ വരാന്തയിൽ തന്നെ ഇരുന്നു. അയാളുടെ മനസ്സ് ഇപ്പോൾ കുറ്റബോധംകൊണ്ട് വിങ്ങി പൊട്ടുകയാണ്. തന്റെ എല്ലാമെല്ലാമായവൾ തന്റെ ദേഷ്യം കൊണ്ടും വാശി കൊണ്ടും മരണത്തോട് മല്ലിടുകയാണ്. ഇനി അവൾ തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് അയാൾ മനസുകൊണ്ട് ആഗ്രഹിച്ചു. എനിക്ക് അവളുടെ ആദ്യത്തെ കാമുകനാവണം. അവളെ സ്നേഹം കൊണ്ട് മൂടിയിരുന്ന അവളുടെ പഴയ സതീശേട്ടാനാവണം. മക്കളുടെ മുഖങ്ങൾ ഓർത്തപ്പോൾ അയാൾക്ക് സങ്കടം അടക്കാൻ കഴിഞ്ഞില്ല. ഇനിയുള്ള ജീവിതത്തിൽ അവളില്ല എങ്കിൽ എന്തായിരിക്കും തന്റെയും മക്കളുടെയും അവസ്ഥ. എല്ലാം ഓർത്തു കൊണ്ട് കുറെ നേരം അവിടെ തന്നെ ഇരുന്നു.അയാളുടെ ചിന്തകൾ കൂടി കൊണ്ടേ ഇരുന്നു. ഇന്ന് മക്കളുടെ മുന്നിൽ വെച്ച് ഞാൻ അവളെ ഒരുപാട് ശകാരിച്ചു. ഒരുപാട് കുത്തുവാക്കുകളും പറഞ്ഞ്. എല്ലാം തല താഴ്ത്തി കേൾക്കുക അല്ലാതെ വേറെ ഒന്നും തന്നെ അവൾ പറയുകയുണ്ടായിരുന്നില്ല. വീട്ടിൽ നിന്ന് ഇറങ്ങി പോരുമ്പോൾ കിടക്കയിൽ കിടന്നു കരയുന്ന അവളെ കണ്ടിട്ടും എന്റെ മനസ്സ് അലിഞ്ഞില്ല. ഞാൻ ഇങ്ങനെ ഒന്നും അല്ലായിരുന്നു. എനിക്ക് അവൾ പറയുന്നതു പോലെ ഒരുപാടു മാറ്റം സംഭവിച്ചിട്ടുണ്ട്. എന്തോ എനിക്ക് ഇപ്പോൾ അവളുടെ സ്വപ്നങ്ങളിലെ കാമുകനാവാൻ കഴിയുന്നില്ല. ചിലപ്പോൾ ഞാൻ നല്ല ഭർത്താവാകാൻ ശ്രമിക്കുന്നത് കൊണ്ടാവും. നല്ല ഭർത്താവിന് തന്റെ ഭാര്യയെയും മക്കളെയും നോക്കുക എന്ന ചിന്ത മാത്രമാവും. അതിന് വേണ്ടി കഷ്ട്ടപെടുമ്പോൾ ഒരിക്കലും നല്ല കാമുകനാവാൻ കഴിഞ്ഞെന്നു വരില്ല. പക്ഷെ ജീവിതം ഒരു ഭാഗത്തു നിന്നും കെട്ടി പടുക്കാൻ കഷ്ട്ടപെടുമ്പോൾ ഞാൻ ചിന്തിച്ചില്ല. അവൾ എന്നിൽ നിന്നും ഒരുപാട് സ്നേഹം കൊതിച്ചിരുന്നുവെന്ന്. സ്നേഹിച്ചിരുന്ന കാലത്തു പോലും ജീവിതം ഇങ്ങനെ ഒന്നും ആവുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. അത് അന്നേ അറിയുമായിരുന്നെങ്കിൽ ഞാൻ ഒരിക്കലും എന്റെ ജീവിതത്തിലേക്ക് അവളുടെ വീട്ടുകാരെ പോലും എതിർത്തു കൂട്ടി കൊണ്ട് വരില്ലായിരുന്നു. ഞങ്ങളുടെ സ്നേഹം എന്റെ മരണം വരെയും നില നിൽക്കുമെന്നാണ് ഞാൻ കരുതിയത്. പക്ഷെ ഇപ്പോൾ എല്ലാം നഷ്ടമായിരിക്കുന്നു. എല്ലാം ഓർത്തു കൊണ്ട് അയാൾ ഹോസ്പിറ്റലിന്റെ വരാന്തയിൽ അറിയാതെ ഉറങ്ങി പോയി. സന്ധ്യയുടെ യാമങ്ങൾ വല്ലാതെ ഇരുട്ട് മൂടി കിടക്കുന്നു. പെട്ടെന്ന് ഡോക്ടറെ വിളിച്ചു കൊണ്ട് ഓടുന്ന നേഴ്‌സിന്റെ ശബ്ദം കേട്ടാണ് സതീശൻ എഴുന്നേറ്റത്. അയാൾക്ക് അവരുടെ ഓട്ടത്തിൽ എന്തോ അപകടം മനസിലായത് പോലെ തോന്നി. അയാൾ പെട്ടെന്ന് തന്നെ icu വിന്റെ അടുത്തേക്ക് ഓടി പോയി. പക്ഷെ ഉള്ളിലേക്ക് കയറാൻ കഴിയില്ല. Icu യുടെ ചില്ലിലൂടെ അയാൾ അകത്തേക്ക് നോക്കുന്നുണ്ടെങ്കിലും ഒന്നും കാണുന്നില്ല. അയാൾ വെറുതെ ചിന്തിച്ചു നേരെ ഉള്ളിലേക്ക് കയറി ചെല്ലാമെന്നു. പക്ഷെ അയാൾ കയറുന്നതിനു മുന്നേ തന്നെ ഡോക്ടർ പുറത്തേക്കു വന്നു. എന്നിട്ട് അയാളോട് പറഞ്ഞ് സോറി. അറിയിക്കാൻ ഉള്ളവരെ അറിയിച്ചു കൊള്ളൂ. എല്ലാം തനിക്കു മനസിലായി അവൾ തന്നെ വിട്ടു പോയിരിക്കുന്നു. ഇനി ഒരിക്കലും അവൾ തിരിച്ചു വരുക ഇല്ല. അയാളുടെ മനസ്സ് മുഴുവൻ തന്റെ മക്കളെ കുറിച്ചായിരുന്നു. അവർ അമ്മയെ ചോദിച്ചാൽ താൻ എന്ത് മറുപടി പറയും. കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ ജീവനില്ലാത്ത ശരീരം പുറത്തേക്കു കൊണ്ട് വന്നു. അയാൾ അത് കണ്ടതും അവളെ കെട്ടി പിടിച്ചു കൊണ്ട് വിങ്ങി പൊട്ടി. സങ്കടം അടക്കാൻ കഴിയാതെ അയാൾ ഓരോന്ന് പറഞ്ഞ് കൊണ്ട് പൊട്ടി കരഞ്ഞു. ഇനി നമ്മുടെ മക്കളെ നോക്കാൻ ആരുണ്ട്. അവർക്കു ആഹാരം കൊടുക്കാൻ ആരുണ്ട്. എല്ലാം എന്നെ ഏല്പിച്ചു നീ പോയില്ലേ. എനിക്ക് ഇനി ഈ ജീവിതത്തിൽ ആരുണ്ട്. എന്തെങ്കിലും പറയൂ മുത്തേ. ഇതെല്ലാം പറഞ്ഞ് പൊട്ടി കരയുന്ന അയാൾക്ക് ഒന്നും സഹിക്കാൻ കഴിയുന്ന മനസ്സ് ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ അയാൾ പെട്ടെന്ന് കുഴഞ്ഞു വീണു. പിന്നീട് അയാൾ എഴുന്നേൽക്കുമ്പോൾ തന്റെ അയൽവാസികളും കൂട്ടുകാരും എല്ലാം തന്റെ അരികിൽ ഇരിക്കുന്നുണ്ട്. വരുന്നവർ എല്ലാം അയാളെ ആശ്വാസിപ്പിച്ചു കൊണ്ടിരുന്നു. അതൊന്നും അയാൾക്ക് സമാധാനം നൽകിയില്ല. കാരണം തന്റെ നഷ്ട്ടം അത് തന്റെയും തന്റെ മക്കളുടെയും മാത്രമാണ്. എല്ലാവരും ഓരോന്നു പറഞ്ഞ് കൊണ്ട് തന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. ഒടുക്കം അവളെ ചിതയിൽ വെക്കാൻ നേരം അയാളെ വിളിച്ചു. പക്ഷെ എന്തോ അയാൾക്ക് ചിതക്ക് തീ കൊളുത്താൻ ഉള്ള ധൈര്യം വന്നില്ല. വേറെ ആരെങ്കിലും ചെയ്തോ എന്ന് പറയുക ഉണ്ടായി. അവസാനം തന്റെ പ്രായം കൊണ്ട് പക്വത ഇല്ലാത്ത മകനെ കൊണ്ട് കർമ്മങ്ങൾ എല്ലാം നടത്തി. അയാൾ ആ മുറിയിൽ നിന്ന് കൊണ്ട് അവളുടെ കത്തി എരിഞ്ഞ തീ കുണ്ഡത്തിലേക്കു നോക്കി കൊണ്ട് നിൽക്കുമ്പോൾ തന്റെ മകൻ വന്നു ചോദിച്ചു എന്തിനാ അച്ഛാ നിങ്ങൾ കരയുന്നത് അമ്മ ഇനി വരില്ലേ. അത് കേട്ടതും അയാൾ തന്റെ മകനെ കെട്ടി പിടിച്ചു കൊണ്ട് കരഞ്ഞു. അവൻ ചെയ്യാനുള്ള കർമ്മങ്ങൾ എല്ലാം ചെയ്‌തെങ്കിലും അവനും അറിയില്ല ഇനി അവൾ ഒരിക്കലും മടങ്ങി വരില്ല എന്നത്. എല്ലാവരും യാത്ര പറഞ്ഞ് മടങ്ങിയപ്പോൾ തന്റെ റൂമിലേക്ക് അയാൾ കടന്നു ചെന്നു. അവിടെ തന്റെ മകൻ കിടന്നുറങ്ങുന്നു. അവൻ അവനെ നോക്കി കൊണ്ട് ആ റൂമിൽ നിന്നും പുറത്തേക്കു വന്നു വരാന്തയിൽ ഇരുന്നു. അവനു ആകെ കൂടി ഒരു മിസ്സിംഗ് ഫീൽ ചെയ്തു. എല്ലാം എന്റെ മാത്രം തെറ്റാണു ജീവിച്ചിരിക്കുമ്പോൾ അവളുടെ മനസ് എനിക്ക് കാണാൻ കഴിഞ്ഞില്ല. ഇപ്പോൾ ഇല്ലാതെ ആയപ്പോളാണ് ഞാൻ എല്ലാം മനസിലാക്കുന്നതും അവളുടെ വില എന്തായിരുന്നു വെന്നും അറിയുന്നത്. അവൾ ഇനി ഒരിക്കലും തിരിച്ചു വരില്ല എന്ന് ഓർത്തപ്പോൾ വീണ്ടും അയാൾക്ക് തന്റെ കണ്ണുനീരിനെ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല. അയാൾ തൂണും പിടിച്ചു വരാന്തയിൽ ഇരുന്നു കരഞ്ഞു കൊണ്ടിരുന്നു. അപ്പോൾ മുറ്റത്തു ശക്തിയായി മഴ പെഴ്ത്തു കൊണ്ടേ ഇരുന്നു.
.......... ശുഭം.............
2019 ഓഗസ്റ്റ് 20, ചൊവ്വാഴ്ച
ആ മഴ തോരാതെ ഇരുന്നെങ്കിൽ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
വടകര സാലറി
19/12/19=600-200=400 20/12/19=600-200=400 21/12/19=600-200=400 22/12/19=600-200=400 23/12/19=600-200=400 24/12/19=600-200=400 25/12/19=600-...
-
കാലങ്ങൾ എത്ര കഴിഞ്ഞു പോയാലും പ്രണയം അതിന്റെ സൗന്ദര്യം നില നിർത്തുക തന്നെ ചെയ്യും ജീവിതം അയാളിൽ നിന്ന് ഒരുപാട് കൈവിട്ടു പോയി പലപ്പോഴും പക്ഷെ...
-
ജീവിതം നമുക്ക് ആർക്കും ചിലപ്പോൾ നിർവചിക്കാൻ കഴിയാത്ത രീതിയിൽ മാറിയേക്കും. എന്തോ സതീശൻ ആ രാത്രി ഉറങ്ങാതെ ഹോസ്പിറ്റലിന്റെ വരാന്തയിൽ തന്നെ ഇരുന...
-
എന്നും ഈ ലോകത്തിന്റെ കാഴ്ചകൾ അങ്ങനെ തന്നെയായിരുന്നോ. എന്തോ അത് ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി എന്റെ മനസ്സിൽ തന്നെ കിടക്കുന്നു നേരം പ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ