എന്നും ഈ ലോകത്തിന്റെ കാഴ്ചകൾ അങ്ങനെ തന്നെയായിരുന്നോ. എന്തോ അത് ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി എന്റെ മനസ്സിൽ തന്നെ കിടക്കുന്നു
നേരം പുലരുന്നു ആ നഗരത്തിൽ ഒരു വലിയ മരത്തിന്റെ ചില്ലകൾക്കുള്ളിലൂടെ സൂര്യൻ ഉദിച്ചു വരുന്നതും നോക്കി അയാൾ അട്ടഹസിച്ചു . കച്ചറകൾ പെറുക്കി കൊണ്ട് മരത്തിന്റെ അടിയിലേക്ക് നടന്നു വരുന്നു എന്നിട്ട് ചുറ്റും നോക്കി ശേഷം ആ മരചുവട്ടിൽ അയാൾ ഇരുന്നു. സലീംക്ക പതിവുപോലെ കട തുറന്നിരിക്കുന്നു അവിടെ ചായയും കുടിച്ചു നാട്ടുകാർ . ആ സദസ്സിലേക്ക് ജലീൽ എന്ന രാഷ്ട്രീയക്കാരൻ കടന്നു വന്നു
ജലീൽ :സലീംക്ക സുഖതന്നെയല്ലേ
സലീംക്ക :ആ മോനെ
ജലീൽ :ആ ഭ്രാന്തൻ പതിവുപോലെ ഉണ്ടല്ലോ ഇന്നും
സലീംക്ക :അയാൾ കുറച്ചേ ആയല്ലോ നമ്മുടെ നാട്ടിൽ
ജലീൽ :പക്ഷെ ആ പാവം മനുഷ്യനെ കൊണ്ട് ആർക്കും ഒരു ബുദ്ധിമുട്ടും ഇല്ല
സലീംക്ക :അത് ശരിയാണ്
ജലീൽ അവിടെ ചായ കുടിച്ചും പത്രം വായിച്ചും ഇരിക്കുകയാണ്
ആ സമയം........
സലീംക്ക :എന്താടോ ജലീലെ ഇന്ന് ഈ നേരത്തു
ജലീൽ :അപ്പോൾ നിങ്ങൾ ഒന്നും അറിഞ്ഞില്ലേ ഇന്ന് ഇവിടെ നമ്മുടെ കർഷകർക്ക് വേണ്ടി ഞാൻ ഒരു സമരം ആഹ്വാനം ചെയ്തിട്ടുണ്ട്
സലീംക്ക :നീ അല്ലെങ്കിലും നമ്മുടെ നാടിനു അഭിമാനം തന്നെയാണ്
ജലീൽ :കൂടുതൽ പറഞ്ഞു പുകഴ്ത്തല്ലേ ചിലപ്പോൾ മോശക്കാരനായാല്ലോ
സലീംക്ക :ഞാൻ ഒരാൾ പറഞ്ഞത് കൊണ്ട് നീ മോശക്കാരനാവില്ല. കാരണം ഇവിടെ എത്ര രാഷ്രീയ നേതാക്കന്മാർ ഉണ്ട് അവർ ആരും ചെയ്യാത്ത പല നല്ല കാര്യങ്ങളും നീ ഇവിടെ ചെയ്യുന്നുണ്ടല്ലോ
ജലീൽ :അതൊക്കെ ഇവിടെ ആര് നോക്കുന്നു മറ്റുള്ളവരുടെ കയ്യടി വാങ്ങാൻ വേണ്ടി ഞാൻ ഒന്നും ചെയ്യുന്നില്ല എനിക്ക് അതിൽ താല്പര്യവുമില്ല. എങ്കിൽ ശരി സലീംക്ക സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല ഞാൻ പോട്ടെ
സലീംക്ക :എങ്കിൽ ശരി മോനെ
ആ മരച്ചുവട്ടിൽ നിന്ന് ഇതെല്ലാം നോക്കി ഭ്രാന്തനായ മനുഷ്യൻ ചിരിക്കുന്നു ഭ്രാന്തനായ മനുഷ്യന്റെ എതിർവശമായി ഒരു സമരപന്തൽ നിലകൊള്ളുന്നുണ്ട്. അവിടേക്കു ജലീൽ കടന്നു വരുന്നു പന്തലിന്റെ ഉള്ളിൽ ഇരിക്കുന്ന ആളുകൾ അയാളെ കണ്ടതും എഴുന്നേറ്റു നിന്നു
ജലീൽ :എന്താ നിങ്ങൾ കാണിക്കുന്നത് എല്ലാവരും അവിടെ ഇരിക്കൂ ഞാനും നിങ്ങളിൽപ്പെട്ടവൻ തന്നെയാണ് ഇന്ന് നമ്മൾ നമ്മുടെ ആവശ്യങ്ങൾ സർക്കാരിൽ നിന്ന് നേടി എടുക്കുക തന്നെ ചെയ്യും
ദിവാകരൻ :അത് ഞങ്ങൾക്ക് അറിയാം നിങ്ങളെ പോലെ ഉള്ള ഒരു നേതാവ് ഞങ്ങളുടെ കൂടെ ഉണ്ടാവുമ്പോൾ ഞങ്ങൾക്ക് അത് ഒരു ധൈര്യം തന്നെയാണ്
ഈ വാക്കുകൾ ദിവാകരൻ ചേട്ടൻ പറയുന്നത് കേട്ടിട്ടാണോ ആ ഭ്രാന്തൻ വല്ലാതെ പൊട്ടി ചിരിക്കുന്നു. സമരം എല്ലാം അതിന്റെ മുറക്ക് അവിടെ നടന്നു കൊണ്ടിരുന്നു അവിടെ ഒരു പോലീസ് വണ്ടി വന്നു നിന്നു. ഏതാനും സമയങ്ങൾ കടന്നു പോയി . നഗരത്തിന്റെ തിരക്കുകൾ കൂടി കൊണ്ടിരുന്നു. അല്പ സമയത്തിന് ശേഷം ആ ഭ്രാന്തൻ ഇരിക്കുന്ന സമീപത്തുള്ള ബസ്റ്റോപ്പിൽ ബസ് വന്നു നിന്നു. അതിൽ നിന്നും ഒരു വൃദ്ധയായ സ്ത്രീ ഇറങ്ങി ആ സ്ത്രീ റോഡ് ക്രോസ്സ് ചെയ്യുന്ന സമയം രണ്ടു ന്യൂജെൻ പിള്ളേര് ബൈക്ക് കൊണ്ട് വന്നു. വണ്ടി നിയന്ത്രണം വിട്ടു ആ വൃദ്ധയായ സ്ത്രീയെ ഇടിച്ചു. അവിടെ ആളുകൾ ഓടി കൂടി
ജലീൽ :ആ പിള്ളേരെ പിടിക്ക് സാറുമാരെ
പോലീസും ആളുകളും ആ പിള്ളേരെ പിടിച്ചു
ജലീൽ :നീയൊക്കെ എവിടെ നോക്കിയാണ് വണ്ടി ഓടിക്കുന്നത് ആ സ്ത്രീക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ
പോലീസ് :എടാ രണ്ടും ഇങ്ങോട്ട് മാറി നിന്നെ
ജലീൽ :എന്റെ സാറേ ഇവന്മാരൊക്കെ രാവിലെ തന്നെ വീട്ടിൽ നിന്നും ഫ്രീക്ക് കോലത്തിൽ ഇറങ്ങും എന്നിട്ട് എവിടെ നിന്നെങ്കിലും വല്ല കഞ്ചാവും അടിച്ചു ഇറങ്ങും ഇത് പോലെ ഉള്ള പാവം ആളുകളെ വണ്ടി കേറ്റി കൊല്ലാൻ
ഇതെല്ലാം ആ ഭ്രാന്തൻ നോക്കി നിൽക്കുകയാണ് കുറച്ചു കഴിഞ്ഞപ്പോൾ അയാൾ ആ വൃദ്ധയുടെ അടുത്തേക്ക് പോയി അവരെ എഴുന്നേൽപ്പിച്ചു. വൃദ്ധ ഭ്രാന്തനായ മനുഷ്യനെ കണ്ടത് കൊണ്ട് പേടിച്ചു ശബ്ദം ഉണ്ടാക്കി. പെട്ടെന്ന് ആളുകൾ അവിടേക്കു ഓടി ചെല്ലുന്നു ആളുകളിൽ പ്പെട്ട ഒരാൾ എടാ മാറി നിൽക്കെടാ നീ എന്താ അവരെ കാണിക്കുന്നത് എന്നും പറഞ്ഞു ആ മനുഷ്യനെ തള്ളി മാറ്റി.
ഒരാൾ :നിങ്ങൾക്ക് വല്ലതും പറ്റിയോ
വൃദ്ധ :എനിക്ക് കാര്യമായിട്ട് ഒന്നും പറ്റിയിട്ടില്ല മക്കളെ
അവിടേ നിൽക്കുന്ന പോലീസ് എല്ലാവരോടുമായി പറഞ്ഞു നിങ്ങൾ പോയിക്കൊള്ളൂ ഇത് ഞങ്ങൾ പരിഹരിച്ചു കൊള്ളാം
പോലീസ് :നീയൊക്കെ എവിടെ നോക്കിയാടെ വണ്ടി ഓടിക്കുന്നത്
പയ്യൻ :സാറേ അവർ പെട്ടെന്ന് വന്നു വണ്ടിക്കു മുന്നിൽ വന്നു ചാടി
പോലീസ് :നീയൊന്നും കൂടുതൽ ഒന്നും പറയേണ്ട
പയ്യൻ :സാറേ ഇവൻ നമ്മുടെ MLA യുടെ മോനാണ്
പോലീസ് :ആണോ അത് എന്തെ നേരത്തെ പറയാതെ ഇരുന്നത് നിന്റെ ലൈസൻസ് എവിടെ
പയ്യൻ :അത് എടുത്തിട്ടില്ല Sir ഞാൻ സ്റ്റേഷനിൽ എത്തിക്കാം
പോലീസ് :Ok പൈസ എന്തെങ്കിലും ഉണ്ടോ അവർക്കു കൊടുക്കാൻ അവർക്കു ചെറിയ രീതിയിൽ ഉള്ള മുറിവുകൾ എല്ലാം ഉണ്ട്
പയ്യൻ :അത് ഞങ്ങൾ കൊടുക്കാം സാറേ
പോലീസ് :വേണ്ട അത് എന്റെ കൈയിൽ തന്നാൽ മതി ഞാൻ കൊടുക്കാം
ആ പയ്യൻ ഒരു അയ്യായിരം രൂപ പോലീസുകാരന് കൊടുത്തു
പയ്യൻ :എങ്കിൽ ഞാൻ പോവട്ടെ സാറേ
പോലീസ് :സൂക്ഷിച്ചു പോകണം വണ്ടിയും കൊണ്ട്
പയ്യൻ :ശരി Sir
അതും പറഞ്ഞു ആ പയ്യന്മാർ വണ്ടി കൊണ്ട് സ്ഥലം വിട്ടു
പോലീസ് :എടൊ ആ സ്ത്രീയെ ഇങ്ങോട്ട് വിളിച്ചേ
വൃദ്ധ :എന്താ സാറേ
പോലീസ് :ഇനി എങ്കിലും റോഡ് ക്രോസ്സ് ചെയ്യുമ്പോൾ ശ്രദ്ധിക്കണം കേട്ടോ. കാര്യമായിട്ട് എന്തെങ്കിലും പറ്റിയോ
വൃദ്ധ :ഇല്ല സാറേ
പോലീസ് :ഉം എടൊ കോൺസ്റ്റബിൾ ഒരു ഓട്ടോ വിളിച്ചാ
കോൺസ്റ്റബിൾ :ശരി സാറെ
അവിടേക്കു ഓട്ടോ വന്നതും വൃദ്ധ വണ്ടിയിൽ കയറി ആ സമയം തനിക്കു തന്ന അയ്യായിരം രൂപയിൽ നിന്നും ഒരു ആയിരം രൂപ ആ വൃദ്ധക്ക് കൊടുത്തു
പോലീസ് :എടൊ ഇവരെ നമ്മുടെ സർക്കാർ ഹോസ്പിറ്റലിൽ കൊണ്ട് വിട്ടു കൊടുക്ക് പൈസ ഒന്നും വാങ്ങാൻ നിൽക്കേണ്ട കേട്ടോ
ഓട്ടോക്കാരൻ :ശരി സാറേ
അതും പറഞ്ഞു അയാൾ ഓട്ടോ കൊണ്ട് പോയി. ഇതെല്ലാം കണ്ടു ആ ഭ്രാന്തനായ മനുഷ്യൻ അവിടെ തന്നെ ഇരിക്കുന്നുണ്ട്
ഭ്രാന്തൻ :എന്ത് ലോകം എന്ത് മനുഷ്യർ എല്ലാം കാണുന്നുണ്ട് ഒരാൾ
പോലീസ് :എന്താടോ ആ ഭ്രാന്തൻ പറയുന്നത്
കോൺസ്റ്റബിൾ :അവൻ ഓരോ പിച്ചും പേയും പറയുന്നതാവും. അവനു ഭ്രാന്ത് അല്ലേ സാറേ
സമയം ഉച്ച എല്ലാവരും അവിടെ നിന്നും പിരിഞ്ഞു പോവുന്നു ഭക്ഷണം കഴിക്കാൻ വേണ്ടി ആ പാവം ഭ്രാന്തനായ മനുഷ്യൻ അപ്പോഴും ആ മരച്ചുവട്ടിൽ തന്നെ ഇരിക്കുന്നുണ്ട് കുറച്ചു സമയം കഴിഞ്ഞപ്പോൾ അവിടേക്കു ഒരു കൊച്ചു പയ്യൻ വന്നു ആ ഭ്രാന്തന് ഒരു പൊതി ഭക്ഷണം നൽകി അയാൾ ആ കൊച്ചു പയ്യനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ആ ഭക്ഷണം കഴിച്ചു .ആ പയ്യൻ അയാളെ നോക്കി സന്തോഷത്തോടെ അവിടെ നിന്ന് യാത്രയായി. നഗരത്തിന്റെ തിരക്കുകൾ കുറയാൻ തുടങ്ങുന്നു സമയം വൈകുന്നേരമായി കുട്ടികൾ സ്കൂൾ എല്ലാം വിട്ടു അതിലൂടെ കടന്നു പോവുന്നുണ്ട്. ആ ഭ്രാന്തനെ നോക്കി കൊണ്ട് ചിലർ ചിരിക്കുന്നു ചിലർ ഭയത്തോടെ നോക്കി പോവുന്നു. അതെല്ലാം ആസ്വാദിച്ചു അയാൾ എന്തെല്ലാമോ പറയുന്നു. നഗരം ആകെ ഇരുട്ട് കയറുന്നു ആ ഭ്രാന്തൻ അവിടെ ഉള്ള ഒരു സ്ട്രീറ്റ് ലൈറ്റിന്റെ അടുത്തേക്ക് ചെന്ന് അതിലോട്ടു നോക്കി ചിരിച്ചു നിന്നു. സമയം ഒരുപാട് ആയി നഗരങ്ങളിലെ കടകൾ എല്ലാം പൂട്ടി എല്ലാവരും യാത്രയായി. എന്നും ഇങ്ങനെ തന്നെയാണ് ഈ നഗരം രാത്രിയുടെ കാവൽക്കാരനായി എന്നും ഈ നഗരത്തിനു കൂട്ടിരിക്കുന്നതു ഈ ഭ്രാന്തനായ മനുഷ്യൻ മാത്രം
രാത്രിയുടെ യാമങ്ങൾ ആ നഗരത്തിനെ മുഴുവനായി മൂടിയിരിക്കുന്നു. ആ സമര പന്തലിന്റെ അടുത്തുള്ള ബിൽഡിങ്ങിൽ നിന്നും ഒരു വേശിയായ സ്ത്രീ പുറത്തേക്കു വരുന്നു കൂടെ നമ്മുടെ പകൽ മാന്യനായ രാഷ്ട്രീയ കാരനും
ജലീൽ :അത് എണ്ണി നോക്കുക ഒന്നും വേണ്ട പെണ്ണെ
സ്ത്രീ :നിങ്ങളെ പോലെ ഉള്ള രാഷ്ട്രീയക്കാരെ എനിക്ക് വിശ്വാസം ഇല്ല സാറേ
ജലീൽ :നീ പോവാൻ നോക്ക് പെണ്ണെ ആരെങ്കിലും കാണേണ്ട എന്നെ ഈ കോലത്തിൽ
സ്ത്രീ :ശരി സാറേ ഞാൻ പോവുന്നു
എന്നും പറഞ്ഞു അവർ മുന്നോട്ടു പോവുമ്പോൾ അതാ അവിടെ കുറച്ചു മുന്നിലായി ഇരുട്ടത്ത് ഒരു ബീഡി ചുരുൾ ജ്വലിച്ചു നിൽക്കുന്നു. അവർ പെട്ടെന്ന് അത് കണ്ടു പേടിച്ചു കൊണ്ട് ജലീലിനെ വിളിച്ചു
സ്ത്രീ :സാറേ അവിടെ ആ ഇരുട്ടത്ത് ആരോ ഉണ്ട്
ജലീൽ :ആര് വെറുതെ എന്നെ കൂടി ആളുകളുടെ മുന്നിൽ നാറ്റിക്കാൻ വേണ്ടിയാണോ വിളിച്ചു വരുത്തിയത്
സ്ത്രീ :അല്ല സാറേ പേടിച്ചിട്ടാണ് ഞാൻ വേണമെങ്കിൽ ഇവിടെ ഈ ഇരുട്ടത്തേക്കു മാറി നിൽക്കാം
ജലീൽ :ശരി നീ ഇരുട്ടത്ത് തന്നെ നിന്നാൽ മതി നിന്നെ ആരും കാണേണ്ട ഞാൻ പോയി നോക്കട്ടെ
അത് പറഞ്ഞു അയാൾ മുന്നോട്ടു പോയി നോക്കി ആരാ . പെട്ടെന്ന് ആ ഭ്രാന്തൻ വെളിച്ചത്തോട്ടു വന്നു
ജലീൽ :ഇവനാണോ എടി പെണ്ണെ പേടിക്കേണ്ട ഇത് ആ ഭ്രാന്തനാണ് പേടിക്കാൻ ഒന്നും ഇല്ല നീ ധൈര്യമായി പൊയ്ക്കോ ഇവൻ ഒന്നും ചെയ്യില്ല
അത് പറഞ്ഞു അയാൾ അവിടെ നിന്നും ആ സ്ത്രീയോട് യാത്ര പറഞ്ഞു ഇരുട്ടിലേക്ക് മറഞ്ഞു പോയി.
ഭ്രാന്തൻ :മാന്യൻ പകൽ മാന്യൻ ഞാൻ പറഞ്ഞാൽ അത് ഭ്രാന്ത്
അയാൾ അങ്ങനെ ഓരോന്ന് ഉറക്കെ പറഞ്ഞു കൊണ്ട് ആ റോഡിലൂടെ നടന്നു കളിച്ചു . കുറെ കൂടി ഇരുട്ട് കൂടി തുടങ്ങി ആ സ്ട്രീറ്റിലെ വെളിച്ചം ഇല്ലാതെയായി. കുറച്ചു കഴിഞ്ഞപ്പോൾ ഒരു വണ്ടി അവിടെ കൊടുന്നു നിർത്തി. അതിൽ നിന്നും കുറച്ചു ആളുകൾ ഒരാളെ വലിച്ചു ഇറക്കി. അതിൽ ദയ ഒട്ടും തന്നെ തൊട്ട് തീണ്ടിയിട്ടില്ലാത്ത മനുഷ്യൻ ആ വലിച്ചു ഇറക്കിയ മനുഷ്യനെ കത്തി കൊണ്ട് തുരെ തുരാ എന്ന് കുത്തി. അയാൾ അവിടെ കിടന്നു പിടഞ്ഞു മരിച്ചു. കുറച്ചു അകലെ നിന്ന് ഒരു കാൽ അനക്കം കേട്ടു
നാരായണൻ :എടാ ആരാന്നു പോയി നോക്കെടാ നായ്ക്കളെ അവൻ കണ്ടു എങ്കിൽ അവനെയും കൊന്നു കളഞ്ഞേക്ക് സാക്ഷികൾ പിന്നീട് പണിയാവും
അവർ ആ ശബ്ദം കേട്ട ഭാഗത്തേക്ക് പോയി നോക്കി ഇരുട്ടിൽ നിന്ന് അട്ടഹസിച്ചു കൊണ്ട് ആ ഭ്രാന്തൻ എഴുന്നേറ്റു
വിപിൻ :അത് ആ ഭ്രാന്തനാണ് ചേട്ടാ
നാരായണൻ :എന്നാൽ പോട്ടെ നമ്മുക്ക് പോവാം
അവർ അതും പറഞ്ഞു വണ്ടിയിൽ കയറി പെട്ടെന്ന് തന്നെ അവിടെ നിന്ന് പോയി. വെളിച്ചം പതിയെ ആ നഗരത്തിൽ തെളിയാൻ തുടങ്ങി സൂര്യൻ പൊൻകിരണങ്ങൾ പ്രകാശിപ്പിച്ചു കൊണ്ട് ഉദിക്കാൻ തുടങ്ങുന്നു. ആ റോഡിൽ കിടക്കുന്ന ശവം കണ്ടു ആളുകൾ ഒത്തു കൂടാൻ തുടങ്ങി. എല്ലാവരും ഓരോ അഭിപ്രായങ്ങൾ പറയാൻ തുടങ്ങി.
ഒരാൾ :ഇന്നലെ ചെയ്തതാവും
മറ്റൊരാൾ :അതെ വല്ല രാഷ്ട്രീയ കൊലപാതകവും ആവും എന്താ നമ്മുടെ നാടിന്റെ അവസ്ഥ ഇതൊന്നും ആരും കാണുന്നില്ലേ
ഇതൊക്കെ കണ്ടും കേട്ടും ആ ഭ്രാന്തൻ ഒറ്റയ്ക്ക് മനസ്സിൽ തന്നെ പിറുപിറുത്തു
എല്ലാം ഞാൻ കണ്ടു പക്ഷെ ഞാൻ പറഞ്ഞാൽ ആര് വിശ്വാസിക്കും കാരണം ഞാൻ ഭ്രാന്തനല്ലേ എന്റെ വാക്കുകൾ ആര് കേൾക്കാൻ ജനങ്ങൾ ഞങ്ങളെ പോലെ ഉള്ളവർക്ക് മുദ്ര കുത്തി തന്ന ഒരു പേരുണ്ട് ഭ്രാന്തൻ ആ പേര് ഉള്ള കാലത്തോളം എനിക്ക് ജീവിക്കാൻ അവകാശമുണ്ട് ഈ ഭൂമിയിൽ
.......ശുഭം.......