2019 ഓഗസ്റ്റ് 1, വ്യാഴാഴ്‌ച

ചില ജീവിതങ്ങൾ

കാലങ്ങൾ എത്ര കഴിഞ്ഞു പോയാലും പ്രണയം അതിന്റെ സൗന്ദര്യം നില നിർത്തുക തന്നെ ചെയ്യും
ജീവിതം അയാളിൽ നിന്ന് ഒരുപാട് കൈവിട്ടു പോയി പലപ്പോഴും പക്ഷെ അത് ഇന്ന് അയാൾക്ക്‌ തന്നെ നല്ല ബോധ്യമുണ്ട്. താൻ ജീവിതത്തിൽ ഒരുപാട് ഒറ്റപ്പെട്ടു. അത് ഇന്ന് അയാൾ അംഗീകരിക്കുന്നുണ്ട്. ഓരോന്ന് ഓർത്തു നിൽക്കുന്ന സമയത്തു അയാളെ തേടി ഒരു ഫോൺ കാൾ.
മോനെ
ആ അമ്മേ ഞാൻ ഇപ്പോൾ വീട്ടിലേക്കു വരും
എന്തോ  മകന്റെ വാക്കുകൾ അമ്മയുടെ മനസിനെ അസ്വസ്ഥമാക്കി.എന്ത് കൊണ്ട് അവൻ ഇങ്ങനെ പറഞ്ഞു അവൻ ഇങ്ങനെ ഒന്നുമല്ല അവനിൽ എന്തോ  സംഭവിച്ചിട്ടുണ്ട്. ആദ്യമെല്ലാം അവൻ എങ്ങനെയെല്ലാം വീട്ടിലേക്കു വിളിച്ചാലും വീട്ടിൽ കയറാതെ നടന്നവനാ. ഇപ്പോൾ വിളിച്ചു ചോദിക്കുമ്പോൾ തന്നെ ഞാൻ ഇപ്പോൾ വരും എന്നൊക്കെ പറയുന്നു. എന്തോ എനിക്ക് ഒന്നും മനസിലാവുന്നില്ല.
അമ്മേ.... അമ്മേ......
നീ ഇത്ര പെട്ടെന്ന് വന്നോ?
അതെന്തേ ഇപ്പോൾ നേരത്തെ വന്നതാണോ കുറ്റം !
അങ്ങനെയെല്ല മോനെ നീ ഈ നേരത്തൊന്നും  വീട്ടിൽ കയറലില്ലെല്ലോ .
അതിനെന്താണ് അമ്മേ.. പുറത്തു ആരുണ്ടായിട്ടാണ് ഇപ്പോൾ എനിക്ക് ആരും ഇല്ല ഞാൻ  ഒറ്റക്കാണ്.
അതും പറഞ്ഞു അവൻ വീട്ടിനകത്തേക്ക് കയറുമ്പോൾ
മോനെ നീ വല്ലതും കഴിച്ചോ?
എനിക്ക് വേണ്ട അമ്മേ എന്തോ വിശപ്പില്ല.
അവൻ റൂമിലേക്ക്‌ കോണിപ്പടിയും കേറി പോവുന്നതും നോക്കി ആ അമ്മ സങ്കടത്തോടെ വിതുമ്പി.
ജീവിതത്തിന്റെ എല്ലാ സ്റ്റേജും കഴിഞ്ഞ മട്ടിലാണ് ഇപ്പോൾ പുള്ളിയുടെ ജീവിതവും ചിന്തകളും. അതിനു ശക്തമായ കാരണങ്ങൾ തന്നെയുണ്ട് അവന്റെ ജീവിതത്തിനു നമ്മുടെ മുന്നിൽ തുറന്നു കാണിക്കാൻ............
കുട്ടികാലം

          ജീവിതത്തിൽ സ്വന്തബന്ധങ്ങൾക്കു വില കൊടുക്കുന്നതിനേക്കാൾ സൗഹൃദത്തിന് വില കൊടുക്കുന്ന കാലം. അന്ന് അമ്മയോ അച്ഛനോ പറയുന്നത് കേൾക്കുന്നതിനേക്കാൾ പുള്ളിക്ക് താല്പര്യം കൂട്ടുകാർ പറയുന്നതാണ്. അവർക്കു വേണ്ടി മരിക്കാൻ വരെ തയ്യാറായി നിൽക്കുന്ന കാലം. സ്നേഹിക്കുക എന്നാൽ അത് ഒരു തരം ഭ്രാന്താണ് അവനു. പക്ഷെ അവനറിയുന്നില്ല അവരാരും ഇന്ന് ഇവന്റെ സൗഭാഗ്യങ്ങൾ കണ്ടു കൂടെ നടക്കുന്നവരാണെന്നു. അത് തന്നെ അവനു ആദ്യമായി കൂട്ടിയ കണക്കു തെറ്റിയത്. അതിനു ശേഷം കണക്കു കൂട്ടുന്നത് എന്ത് കാര്യത്തിലും പിഴച്ചു പോവുകയാണ്. കുടുംബത്തിന് വേണ്ടി ജീവിച്ചപ്പോഴും ഇത് തന്നെ അവസ്ഥ. അതിൽ നിന്നെല്ലാം ചില പാഠങ്ങൾ ഉൾക്കൊണ്ട്‌ ജീവിക്കാനാണ് ഇപ്പോൾ അവൻ ശ്രമിക്കുന്നതും. ഇപ്പോൾ നന്നായിട്ടു അറിയാം ഞാൻ ഒറ്റക്കാണ് എനിക്ക് ആരും തന്നെ ഇല്ല. ഇത്തരം സാഹചര്യങ്ങൾ ജീവിതത്തിൽ അനുഭവിക്കുക എന്നത് ആരെ കുറിച്ച് ചിന്തിച്ചാലും നമ്മുക്ക് നിർവചിക്കാൻ കഴിയാത്ത അത്ര വേദനയാണ്. ഇതെല്ലാം സഹിച്ചു മുന്നോട്ടു പോവാൻ ആരും ഇവന് ക്ലാസും കൊടുക്കേണ്ട അവന്റെ യുക്തിക്കു നല്ലതെന്നു തോന്നുന്ന എന്തും ഇപ്പോൾ അവനു തന്നെ തെരഞ്ഞെടുക്കാൻ ജീവിതം അവനെ പഠിപ്പിച്ചു.
എടാ നീ ഇത് വരെ എന്നേറ്റില്ലേ...
ഹേ പൂയ് എടാ മോനെ .
ഹോ എന്താ അമ്മേ ഞാൻ ഒന്ന് ഉറങ്ങിക്കോട്ടെ
നിന്റെ ഒരു ഉറക്കം സമയം എത്ര ആയെന്നാ വിചാരം.
എത്രയാ?
12 മണി !
12 മണി ആയോ ദൈവമേ. നിങ്ങളുടെ കെട്ടിയോൻ വരാൻ ആയില്ലേ.
എന്റെ കെട്ടിയോൻ നിന്റെ ആരാ.
അച്ഛൻ അല്ലേ .
എടാ അച്ഛൻ വന്നാലും നീ ഇത് തന്നെ പറയണം കേട്ടോ, 
ഞാൻ പറയും എന്റെ പട്ടി പറയും. നിങ്ങൾക്ക് എന്നെ കൊലക്കു കൊടുക്കണം അല്ലേ.
എടാ വല്ലതും കഴിച്ചിട്ട് പോ.
ഒന്നും വേണ്ട,  ഞാൻ അച്ഛൻ കടയിൽ പോയിട്ട് വരാം.
ഗൾഫിൽ നിന്ന് വന്നതിനു ശേഷം നാട്ടിൽ നിൽക്കാൻ അവൻ കഠിന ശ്രമത്തിലാണ്. ഓരോ ബിസിനസ്‌, ജോലിക്ക് കഴിയുന്നതും നാട്ടിൽ തന്നെ പോവുക. അങ്ങനെ എന്തൊക്കെ ചെയ്യാൻ കഴിയുമോ അതെല്ലാം ചെയ്തു നോക്കുന്നുണ്ട്. പക്ഷെ ഇപ്പോൾ കുറച്ചു മാസങ്ങളായി അവനു ഒരു ജോലിയുമില്ല. അത് കൊണ്ട് തന്നെ അച്ഛനെ face ചെയ്യുക എന്നത് അവനു അത്രക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. അതെല്ലാം ഈ സമയത്തു അവൻ നേരിട്ട് കൊണ്ടിരിക്കുന്ന പ്രയാസങ്ങളാണ്. അവിടെ അവൻ ആശ്വാസം കണ്ടെത്തിയിരുന്നത് കൂട്ടുകാർ എന്ന് അവൻ മനസ്സ് കൊണ്ട് ചിന്തിക്കാത്തവരാണ്. അവരുടെ കൂടെ സായാഹ്നങ്ങളിൽ കടലിന്റെ കരയിലും പുഴയുടെ കരയിലും മനസിന്‌ ആശ്വാസം തോന്നുന്ന സ്ഥലങ്ങളിലും ഇരിക്കുക എന്നതാണ്. അതിൽ മുഴുകി ഇരിക്കുന്ന സമയങ്ങളിൽ അവനു എന്തോ വല്ലാത്ത ഒരു സമാധാനമാണ്. ഒരിക്കൽ പുഴക്കരയിൽ ഇരിക്കുന്ന നേരം
നീ കുറെ നേരമായല്ലോ ഫോണിൽ, വർത്തമാനം പറയാൻ തുടങ്ങിയിട്ട് ആരാണ്
അതോ,  അത് എന്റെ ഗേൾ ഫ്രണ്ടാണ്. എന്താ നിനക്ക് സംസാരിക്കണോ? 
ഹേ വേണ്ട
ഇല്ലെടാ നീ സംസാരിച്ചോ. എടി ഞാൻ എന്റെ ഒരു കൂട്ടുകാരന് കൊടുക്കാം!
ഹലോ എന്താ നിങ്ങളുടെ പേര്?
എന്റെയോ പേരിൽ എന്താ കാര്യം,  വ്യക്തിത്യത്തിൽ അല്ലേ
അതൊക്കെ ശരി തന്നെ,  എങ്കിലും ഒരു പേര് കാണില്ലേ..
അത്രയ്ക്ക് നിർബന്ധമാണോ. എങ്കിൽ പറയാം!
ഹരി ഹരികുമാർ
നല്ല പേരാണ് കേട്ടോ'
ഇയാൾ പറഞ്ഞിട്ട് വേണം എനിക്ക് അത് മനസിലാക്കാൻ ഒന്ന് പോടോ
എടാ ഫോൺ കട്ടാക്ക്  അവളെ നീ  എന്നിൽ നിന്ന് തട്ടി എടുക്കുമോ
ഡാനിഷ് അത്രയും പറഞ്ഞു എന്റെ കൈയിൽ നിന്നും ഫോൺ കൊണ്ട് പോവുമ്പോൾ എന്റെ മനസ്സിൽ കുറെ കാലത്തിനു ശേഷം വീണ്ടും ഒരു ആഗ്രഹം തോന്നി. എനിക്ക് ഇത് പോലെ സംസാരിക്കാനും ഇനി ഉള്ള ജീവിതത്തിൽ കൂടെ കൂട്ടാനും പെണ്ണുണ്ടാവണം എന്നാൽ മാത്രമേ ഇനി എനിക്ക് ഈ ജീവിതത്തിനു ഒരു മാറ്റം ഉണ്ടാവൂ. പിന്നീട് അതിനുള്ള ശ്രമങ്ങളായിരുന്നു കൂടെ എന്റെ ഒറ്റ ചങ്ങായി ബാബു കൂടി ആയതോടെ കാര്യങ്ങൾ ഞാൻ ചിന്തിച്ചവിടെ തന്നെ എത്തി. എനിക്കും സംസാരിക്കുവാനും കൊഞ്ചി കളിക്കാനും കിന്നാരം പറയാനും ഒറ്റപ്പെടലിൽ നിന്നും മോചനം നേടുവാനും വേണ്ടി. ഞാൻ പോലും പ്രതീക്ഷിക്കാതെ ഒരിക്കൽ അവൾ കടന്നു വന്നു എന്റെ ജീവിതത്തിലേക്ക്. എന്റെ രേണുക അവൾ എനിക്ക് ആ സംസാരത്തിലൂടെ എന്റെ ആരെല്ലാമോ ആയി തുടങ്ങിയിരുന്നു. ചിലപ്പോൾ ഒരു അമ്മയുടെ ചിലപ്പോൾ അച്ഛന്റെ അതുമെല്ലെങ്കിൽ സ്വന്തം സഹോദരി സഹോദരനെ പോലെ അല്ലെങ്കിൽ കട്ട ചങ്ക് കൂട്ടുകാരനെ പോലെ.
എന്നിട്ട് നീ പറ.
ഞാൻ എന്ത് പറയാൻ നിങ്ങൾ പറയൂ.
ഒന്ന് പോടീ പെണ്ണെ.
എന്തെങ്കിലും പറയൂ
നിന്റെ തന്ത...
എന്ത്.. എന്താ നീ പറഞ്ഞെ...
എന്ത്... ഞാൻ ഒന്നും പറഞ്ഞില്ല
ഇല്ല നീ പറഞ്ഞു തന്ത എന്ന്.
ആഹ് അതിനെന്താ....
നിനക്ക് അറിയില്ലേ എനിക്ക് ഇതൊന്നും ഇഷ്ട്ടമല്ല എന്ന്.
അത് അറിയാതെ പറഞ്ഞതാണ് സോറി.
ഓക്കേ ഞാൻ ഇനി ഒന്നും പറയുന്നില്ല.
   ആ രാവുകളും പകലുകളും പലപ്പോഴും ദൈവം എനിക്ക് വേണ്ടി സൃഷ്ടിച്ചതാണോ എന്ന് ചിന്തിച്ചു പോവുന്ന കാലമായിരുന്നു അത്. ആ പ്രണയം ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്തു ഇന്ന് എന്റെ വിവാഹം വരെ കൊണ്ട് എത്തിച്ചിരിക്കുന്നു. എന്തു  കൊണ്ടോ ഞാൻ വളരെ സന്തോഷത്തിലാണ്. സ്നേഹിച്ച പെണ്ണിനെ തന്നെ കെട്ടുക എന്നത് ഏതു പുരുഷന്റെയും ഭാഗ്യമാണ്. അങ്ങനെ ഒരു ഭാഗ്യം ഉണ്ടാവാൻ ഞാൻ എന്ത് കാര്യം ചെയ്തിട്ടാണെന്നു വരെ തോന്നി പോയ നിമിഷം. ഇന്നും അതൊന്നും മറക്കാൻ കഴിയുന്നില്ല. പക്ഷെ പ്രണയം പലപ്പോഴും ഒരു മായാലോകമാണ് അവിടെ എല്ലാം സ്വപ്ന ങ്ങളാണ് അത് പോലെ തന്നെ ആഗ്രഹവുമാണ്. പക്ഷെ ആ ലോകത്തിൽ നിന്നും ജീവിതം എന്ന ട്രാക്കിൽ സഞ്ചരിക്കാൻ തുടങ്ങിയതോടെ എല്ലാവരിലും കാണുന്ന ചെറിയ തരത്തിലുള്ള പിണക്കങ്ങളും അടിപിടികളും എല്ലാം സംഭവിച്ചു കൊണ്ടിരുന്നു. ഒന്നായിരുന്ന ഞങ്ങൾക്ക് ഇടയിൽ എന്തോ ചെറിയ രീതിയിലുള്ള അകലം വരാൻ തുടങ്ങി. പക്ഷെ ജീവിതം പലപ്പോഴും ജീവിച്ചു തുടങ്ങുമ്പോൾ നമ്മുക്ക്  നല്ല അവലോഥനം ഉണ്ടായെന്നു വരില്ല. ജീവിക്കാൻ ചില കാര്യങ്ങൾ അനിവാര്യമായിരുന്നു എന്നെ സംബന്ധിച്ചെടുത്തോളം. പണം,  ജോലി,  അങ്ങനെ ചില അടിസ്ഥാന ഘടകങ്ങൾ അതെല്ലാം നേടി എടുക്കണം എങ്കിൽ ഗൾഫിലേക്ക് തന്നെ പോവണം. ആ ചിന്ത എന്നെ കൊണ്ട് എത്തിച്ചത് ഇഷ്ടമില്ലെങ്കിൽ പോലും ആ മരുഭൂമിയുടെ മണ്ണിൽ തന്നെയാണ്.
എടൊ താൻ എന്താ ഭയങ്കര ചിന്തയിലാണെല്ലോ?
എന്തോന്ന്  ജീവിതത്തിലെ ചില കാര്യങ്ങൾ തന്നെ.
എന്തോന്ന് ജീവിതം ഇവിടെ വന്നാൽ പിന്നെ ഇങ്ങനെ തന്നെയാണ്,  അതിനെ പറ്റി എല്ലാം ചിന്തിക്കാൻ തുടങ്ങിയാൽ ഒരു എത്തും പിടിയും കിട്ടില്ല.
അതൊക്കെ എനിക്ക് അറിയാം, പക്ഷെ ഞാൻ ഒരിക്കലും ജീവിതത്തിൽ ഇനി gulf എന്നത് സ്വപ്നം കണ്ടതെല്ലാ.
അതാണ്‌ ഞാൻ പറയുന്നത് ജീവിതം ഇങ്ങനെയാണ് ചില പരീക്ഷണങ്ങൾ നേരിടേണ്ടി വരും അതൊന്നും നമ്മൾ വിചാരിച്ചാൽ തടയാൻ സാധിക്കില്ല.
ആ രാത്രി അവർ ഓരോ നാട്ടു വിശേഷങ്ങളും. രണ്ടു പേരും ഇഷ്ട്ടപെടുന്ന കാര്യങ്ങളും എല്ലാം ചർച്ച ചെയ്തു കൊണ്ട് സ്ഥിരം കലാപരിവാടി തുടങ്ങി. ഈ ചർച്ചക്ക് എല്ലാം തുടക്കം തുടങ്ങി വെക്കുന്നത് തന്നെ മദ്യപിക്കാൻ വേണ്ടിയാണ്. അവൻ ഉള്ളിൽ ചെന്ന് കഴിഞ്ഞാൽ പിന്നെ സുഖമുള്ള ഒരു നിദ്ര അത്രയുമാണ് ഈ പ്രവാസജീവിതത്തിൽ ആകെ കണ്ടെത്തുന്ന സുഖമുള്ള നിമിഷങ്ങൾ....!
നീ ആ സിനിമയെ പറ്റി പറഞ്ഞില്ലേ.
ആ പറഞ്ഞു.
ഇതേ പോലെ ഒരു സിനിമ സ്പാനിഷിൽ ഞാൻ കണ്ടിട്ടുണ്ട്.
അതുണ്ടാവും ഇപ്പോൾ മലയാളത്തിൽ വരുന്ന ഒട്ടുമിക്ക സിനിമകളും കോപ്പിയ്യടി തന്നെയാണ്.
  പെട്ടെന്ന് ആ സംസാരത്തിന്റെ രസം നഷ്ടപ്പെടുത്തി കൊണ്ട് ഒരു ഫോൺ കാൾ
ആരാടാ ഭാര്യയാണോ.
ഹേ...ഇത് മറ്റവൾ ആണെടാ.
നിന്റെ കടി മൂത്ത സാധനം, ഇവൾക്കൊന്നും കടി തീർത്തു കൊടുക്കാൻ കഴിയാത്ത ഏതോ പൊട്ടനെയാണോ ഭർത്താവായി കിട്ടിയിരിക്കുന്നത്?
ആയിരിക്കും ഞാൻ ഇപ്പോൾ വരാം അളിയാ.
നിന്റെ വരവ് അല്ലേ ഇനി വന്നത് തന്നെ ഞാൻ പോയി കിടക്കട്ടെ.
ഇതും ഞങ്ങൾ സൗഹൃദം പങ്ക് വെക്കുന്ന സമയങ്ങളിൽ സംഭവിച്ചു പോവുന്ന കാര്യം തന്നെയാണ്, പക്ഷെ എനിക്ക് ചിലപ്പോൾ തോന്നിയിട്ടുണ്ട് രമേശൻ വിവാഹം കഴിഞ്ഞിട്ടും എന്തിനാ ഇങ്ങനെ ഒരു കാര്യത്തിൽ താല്പര്യം കാണിക്കുന്നത് എന്ന്, എനിക്ക് ഒന്നും വിവാഹത്തിന് ശേഷം എന്തോ ഇങ്ങനെ ഉള്ള കാര്യങ്ങളിൽ താല്പര്യം തോന്നിയിട്ടില്ല. എന്തിനു എന്റെ രേണുകയോട് പോലും ഞാൻ ഫോണിൽ അധികനേരം സംസാരിക്കാറില്ല. ഇതെല്ലാം ഓർത്തു എപ്പോഴോ ഞാൻ ഉറങ്ങി പോയി.....
എടാ നേരം വെളുത്തു ഡ്യൂട്ടിക്കു പോണ്ടേ.
എനിക്ക് എന്തോ തല പൊങ്ങുന്നില്ല.
അല്ലെങ്കിലും നിനക്ക് ഇതൊരു സ്ഥിരം പരിവാടി അല്ലേ,  രാത്രി വള്ളമടിച്ചു രാവിലെ  ഈ കാട്ടിക്കൂട്ടൽ.
കാട്ടിക്കൂട്ടൽ ഒന്നുമല്ലെടാ തീരെ വയ്യ.
എങ്കിൽ നീ റസ്റ്റ്‌ എടുക്കു ഞാൻ കടയിലേക്ക് പോവട്ടെ.
ശരി....!
ഞാൻ ബൈക്കിൽ പോവുമ്പോഴും അവനെ കുറിച്ച് ഓർത്തു പോയി, അവൻ ആളൊരു  രസമുള്ള സ്വഭാവക്കാരനാണ്.
കട എത്തിയിട്ടില്ല അപ്പോഴത്തേക്കും കസ്റ്റമർ വന്നു നിൽക്കുന്നുണ്ട് കടയുടെ മുന്നിൽ. മനസ്സിൽ വെറുപ്പ്‌ കരുതി പുറത്തേക്കു ഒരു ചിരിയും വിടർത്തി കൊണ്ട് അവിടെ ഉണ്ടായിരുന്ന കസ്റ്റമറോട്  ഞാൻ ചോദിച്ചു.
സുഖം തന്നെയല്ലേ.
സുഖം തന്നെ,  എവിടെ തന്റെ വാല്?
അവനോ ഇന്ന് വയ്യ എന്ന് പറഞ്ഞു വന്നിട്ടില്ല.
അപ്പോൾ ഇന്നലെ രണ്ടും നല്ല കീറാവും അല്ലേ.
എനിക്ക് താല്പര്യം ഉണ്ടായിട്ടൊന്നുമല്ല, പിന്നെ അവൻ നിർബന്ധിക്കും അപ്പോൾ പിന്നെ ഞാൻ കുടിച്ചു പോവും.
രണ്ടുക്കൂടി ഇവിടുന്നു ജീവനോടെ തന്നെ നാട്ടിലേക്കു പോവില്ലേ.
അങ്ങനെ ഉള്ള പേടി ഒന്നും ഇല്ല.
അവൻ യാത്ര പറഞ്ഞു അവിടെ നിന്നും പോയി,കടയിൽ തിരക്ക് തന്നെ തിരക്ക്. ചില സമയങ്ങളിൽ ഈ നാട്ടിലുള്ള അറബികൾ  നമ്മുടെ നാട്ടിൽ പണി എടുക്കാൻ വന്നിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് തോന്നി പോവും. എന്നാൽ ഈ തെണ്ടികളെ നാലെണ്ണം കൊടുക്കായിരുന്നു. എന്താ ചെയ്യുക വെറുതെ ആഗ്രഹിക്കാത്ത സ്വപ്നങ്ങളും കണ്ടു ഇങ്ങനെ ഇരിക്കുമ്പോൾ....
എടാ പട്ടി...വാ നമ്മുക്ക് പോവാം.
നീ വയ്യ എന്നൊക്കെ പറഞ്ഞിട്ട് വന്നോ.
അവിടെ ഒറ്റയ്ക്ക് റൂമിൽ ഇരുന്നു ബോറടിച്ചു അതാ ഞാൻ ഇങ്ങോട്ട് വന്നേ.
അതെന്തായാലും നന്നായി.
എങ്കിൽ നമ്മുക്ക് ദുബായിലേക്ക് പോയല്ലോ?
എടാ നീ എന്തോന്ന് പുല്ലനാണ് ,
എന്താ നീ ഇങ്ങനെ പറയുന്നത് അളിയാ..!
ഒന്നും ഇല്ല, നിന്റെ കൂടെ പണി ഒഴിവാക്കി നടക്കാൻ എനിക്ക് ഭ്രാന്തൊന്നും ഇല്ല.ഞാൻ പണിക്കു പോയില്ലെങ്കിൽ അന്ന് എന്റെ കുടുംബം പട്ടിണിയാണ്, ഞാൻ നിന്നെ പോലെയല്ല.
ആയിക്കോട്ടെ, നീ രാത്രി റൂമിലേക്ക്‌ വാടാ... കുടുംബം നോക്കുന്ന തെണ്ടി.
അതും പറഞ്ഞു അവൻ ബൈക്കും കൊണ്ട് സ്ഥലം വിട്ടു. രാത്രി ഞാൻ റൂമിലേക്ക്‌ ചെന്നപ്പോൾ അവിടെ രമേശൻ എത്തിയിട്ടില്ല...
ദൈവമേ ഈ തെണ്ടി എവിടെ പോയി കിടക്കുകയാണോ ആവോ?
തെണ്ടി ഇവിടെ തന്നെയുണ്ടെടാ..
ആ.. നീ ഇവിടെ ഉണ്ടായിരുന്നോ?
പിന്നെ ഞാൻ ഇവിടെ ഇല്ലാതെ ഇരിക്കുമോ, എന്തായാലും നീ വള്ളമടി നിർത്തിയില്ലെ അത് കൊണ്ട് ഞാൻ ഇന്ന് ഒറ്റയ്ക്ക് അടിക്കേണ്ടെ എന്ന് ഓർത്തു വിഷമിച്ചു ഇരിക്കുകയാണ്.
അതിനു ഞാൻ നിർത്തി എന്ന് ആര് പറഞ്ഞു.
നീ തന്നെ..
അത് രാവിലെ ഞാൻ വെറുതെ തമാശ പറഞ്ഞതല്ലേ.. 
ആണോ എന്നാൽ എനിക്ക് അങ്ങനെ തോന്നിയില്ല.
അതല്ലേ അഭിനയം, അപ്പോൾ ഞാൻ ആ ലെവൽ സിനിമ കാണുന്നതിൽ കാര്യമുണ്ട് അല്ലേ.
കൂടുതൽ ഡയലോഗ് അടിക്കാതെ ക്ലാസ്സ്‌ കൊണ്ട് വാടാ..
രാത്രി ആയാൽ ഞങ്ങൾ ഇങ്ങനെ ഓരോന്ന് പറഞ്ഞു ഞങ്ങളുടെ സ്ഥിരം കലാപരിവാടി തുടങ്ങും,എന്നും അടിക്കുന്നതിലും ഓവറായി പോയി ഇന്ന് ഞാൻ, പക്ഷെ അതൊന്നും ഞാൻ കാര്യമാക്കിയില്ല   അവനുമായി സംസാരിച്ചു ഇരുന്നു
എടാ നീ എന്നാ നാട്ടിലേക്ക്?
പോവണം, പക്ഷെ കുറെ പ്രശ്നങ്ങൾ ഉണ്ട്.നാട്ടിൽ പോയാൽ സ്വന്തമായി ഒരു വീട് വേണം അത് ശരി ആയി കഴിഞ്ഞാൽ പിന്നെ നാട്ടിൽ തന്നെ.
എന്റെ ഫോൺ റിങ് ചെയ്യുന്നുണ്ട്.
അവൻ തുടങ്ങി, എന്നും നിന്റെ കടിമൂത്തവൾ വിളിക്കുമ്പോൾ നീ എവിടേക്കാണ് പോവുന്നത്. ഞാനും കേൾക്കട്ടെ നിങ്ങളുടെ സംസാരം....
നീ വിട്ടേ..
നിന്റെ ഭാര്യ വിളിക്കുമ്പോൾ ഞാൻ പറയും നിന്റെ ചുറ്റി കളിയെ പറ്റി.
പൊന്നളിയാ ഞാൻ എവിടേക്കും പോവുന്നില്ല, നീ ചതിക്കല്ലേ.
ഭാര്യനെ പേടി ഉണ്ടെങ്കിൽ എന്തിനാടാ ഈ പണിക്കു നിൽക്കുന്നത്.
അതൊക്കെ ഒരു രസമാണ് വേണമെങ്കിൽ കേട്ടു നോക്ക് ഞങ്ങളുടെ സംഭാഷണം.
നീ എവിടെ ആയിരുന്നു
എന്റെ പൊന്നു ചേട്ടാ പുള്ളി വിളിച്ചിട്ട് വെച്ചാൽ അല്ലേ വിളിക്കാൻ കഴിയൂ.
എന്നിട്ട് എന്ത് പറഞ്ഞു നിന്റെ കെട്ടിയോൻ.
എന്ത് പറയുന്നു പുള്ളി ഗൾഫ് മതിയാക്കി. നാട്ടിൽ കൂടാൻ പോവുകയാണെന്ന്...
ആണോ..
ആ.. ഇനി നിങ്ങൾ നാട്ടിൽ വന്നാലും ഒന്നും നടക്കില്ല.
അത് നീ പേടിക്കേണ്ട ഞാൻ ആള് പുറത്തു പോവുമ്പോൾ വന്നു കളിച്ചു തരാമെടി.
പുള്ളി വന്നാൽ എന്റെ അടുത്ത് നിന്ന് എന്തോ എഴുന്നേറ്റ് പോവില്ല.
എന്നിട്ടും എന്താ നിന്റെ കടി മാറുന്നില്ല, എനിക്ക് അറിയില്ല നിങ്ങൾക്ക് പെൺകുട്ടികളെ മയക്കാൻ നന്നായിട്ടു അറിയാം..
ആണോ..
പിന്നല്ലാതെ..  നിങ്ങളുടെ  എന്റെ ആളെക്കാൾ വലുതാണ്. അത് കൊണ്ട് തന്നെ നല്ല സുഖമാണ്....!
പോടീ നായി..
എന്ത്.. നീ ഇപ്പോൾ എന്താ പറഞ്ഞത്?
നായി ന്ന്..
ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ എനിക്ക് ഇതൊന്നും ഇഷ്ട്ടമല്ല എന്ന്.
സോറി.. 
ദൈവമേ... ഞാൻ എന്താ ഈ കേൾക്കുന്നത് ഈ ശബ്ദം എന്റെ രേണുകയുടെ ആണെല്ലോ. അപ്പോൾ അവൾ ഇത്രയും കാലം എന്നെ വഞ്ചിക്കുക ആയിരുന്നു.
അയാളുടെ ഓർമ്മകൾ മനസ്സിൽ തെളിഞ്ഞു വന്നു..
അന്നൊരിക്കൽ രാത്രി...
ആരാടാ ഭാര്യയാണോ.
ഹേ...ഇത് മറ്റവൾ ആണെടാ.
നിന്റെ കടി മൂത്ത സാധനം, ഇവൾക്കൊന്നും കടി തീർത്തു കൊടുക്കാൻ കഴിയാത്ത ഏതോ പൊട്ടനെയാണോ ഭർത്താവായി കിട്ടിയിരിക്കുന്നത്?
ആയിരിക്കും ഞാൻ ഇപ്പോൾ വരാം അളിയാ.
നിന്റെ വരവ് അല്ലേ ഇനി വന്നത് തന്നെ ഞാൻ പോയി കിടക്കട്ടെ.
അന്നും ഞാൻ എന്നെ തന്നെ ആയിരുന്നു പൊട്ടൻ എന്ന് വിളിച്ചത്, പക്ഷെ ഇതൊന്നും എന്റെ കൂടെ പിറപ്പിനെപ്പോലെ തന്നെ ഉള്ള ഇവൻ അറിയുന്നില്ലല്ലോ.
എല്ലാം കൂടി ഓർത്തപ്പോൾ അവനു അവനെ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. എന്തോ തല കറങ്ങുന്നതു പോലെ അവനു തോന്നി...
എടാ എന്ത് പറ്റി..
അറിയില്ല.. ഭയങ്കര ദാഹം
ഞാൻ വെള്ളം കൊണ്ട് വരാം..
തിരിച്ചു വരുമ്പോൾ താഴെ തറയിൽ കിടന്നു നിരങ്ങുന്ന ഹരിയെയാണ് രമേശൻ കണ്ടത്... 
എടാ... എഴുന്നേൽക്കടാ..
ആ വിളികൾക്കു കാത്തു കൊടുക്കാൻ ഹരികൃഷ്ണൻ ഇല്ല. അവൻ ജീവിതത്തിന്റെ എല്ലാ ബുദ്ധിമുട്ടുകളും ഇറക്കി വെച്ച് സമാധാനത്തിന്റെ ലോകത്തേക്ക് യാത്രയായി...
താഴെ കിടന്നിരുന്ന ഹരിയുടെ ഫോൺ റിങ് ചെയ്യുമ്പോൾ അതിലേക്കു നോക്കിയ രമേശനു ആകെ ഒരു മരവിപ്പായിരുന്നു...
   ഇതാണ് ഇന്ന് നമ്മുടെ നാട്ടിൽ ഏതു സ്നേഹബന്ധങ്ങളിലും സംഭവിച്ചു കൊണ്ടിരിക്കുന്നത്, ഇന്നത്തെ ലോകത്തിന്റെ പോക്ക് ആ രീതിയിലായതു കൊണ്ടാവാം, സ്നേഹം, പ്രണയം, എല്ലാം വെറും വികാരങ്ങൾ മാത്രമായി തീരുന്നു. അതും തന്നെ ശരീരങ്ങൾക്കു ശരീരങ്ങളോട് തോന്നുന്ന വെറും വികാരം മാത്രം, അവർ അറിയുന്നില്ല അത് പരസ്പരം അറിഞ്ഞു കഴിഞ്ഞാൽ തീരാവുന്ന ബന്ധമാത്രമാണെന്നു. സ്നേഹം എപ്പോഴും ഹൃദയത്തിൽ നിന്നും ഉണ്ടാവേണ്ടത് തന്നെയാണ് ആ സ്നേഹത്തിനു മാത്രമേ എന്നും നില നിൽപ്പ് ഒള്ളൂ.....

               ......... ശുഭം............ 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വടകര സാലറി

19/12/19=600-200=400  20/12/19=600-200=400 21/12/19=600-200=400 22/12/19=600-200=400 23/12/19=600-200=400 24/12/19=600-200=400 25/12/19=600-...