2019 ഡിസംബർ 20, വെള്ളിയാഴ്‌ച

വടകര സാലറി

19/12/19=600-200=400 
20/12/19=600-200=400
21/12/19=600-200=400
22/12/19=600-200=400
23/12/19=600-200=400
24/12/19=600-200=400
25/12/19=600-200=400
26/12/19=600-200=400
27/12/19=600-200=400
28/12/19=600-200=400
29/12/19=600-200=400
30/12/19=600-200=400
31/12/19=600-200=400
01/01/20=600-200=400
02/01/20=600-200=400
03/01/20=600-200=400
04/01/20=600-200=400
05/01/20=600-200=400
06/01/20=600-200=400
07/01/20=600-200=400
09/01/20=600-200=400

2019 നവംബർ 27, ബുധനാഴ്‌ച

pubg

INT.ROOM-NIGHT

Scene 1

രാത്രി സമയം ഒരു റൂമിൽ നിന്ന് ക്ലോക്ക് അലാറം അടിച്ചു കൊണ്ടിരിക്കുന്നു. കൃഷ്ണൻ തന്റെ മുഖത്തു ഉണ്ടായിരുന്ന പുതപ്പ് മാറ്റുന്നു എന്നിട്ട് അലാറം ഓഫ്‌ ചെയ്യുന്നു. ഒരു പേടിയോടെ ചുറ്റും നോക്കുന്നു. അവിടെ നിന്ന് പുറത്തേക്കു പോവുന്നു

EXT.ROAD-NIGHT

Scene 2

അയാൾ റോഡിലൂടെ നടന്നു വരുന്നു ഇടയ്ക്കു പിറകിലേക്ക് നോക്കുന്നു. അയാളെ ആരോ പിന്തുടരുന്നത് പ്പോലെ അയാൾക്ക്‌ തോന്നുന്നു അയാൾ ചുറ്റുഭാഗവും നോക്കുന്നു. വീണ്ടും മുന്നോട്ട് നടക്കുന്നു. പിന്നെയും ആരോ പിന്തുടരുന്ന പ്പോലെ തോന്നുന്നു. അയാൾ അവിടെ നിന്ന് ഓടി മറയുന്നു....

EXT.BILDING-NIGHT

Scene 3

അയാൾ പെട്ടെന്ന് ഓടി കൊണ്ട് ഒരു ബിൽഡിങ്ങിന്റെ മുകളിലേക്കു കയറുന്നു പെട്ടെന്ന്

കൊല്ലെടാ അവനെ തന്നെ വെടി വെക്കടാ ജീവനോടെ വിടല്ലേ

കൃഷ്ണൻ ബിൽഡിങ്ങിന്റെ താഴേക്കു ഒരു നില വിളിയോടെ വീഴുന്നു

അവിടെ ആ ബിൽഡിങ്ങിന്റെ മുകളിലെ ഷെഡിൽ കുട്ടികൾ ഫോണിൽ ഇരുന്നു pubg game കളിക്കുന്നു

കലികാലം മൊബൈൽ യുഗം

ഇവർക്ക് ചുറ്റും നടക്കുന്നത് എന്തെന്ന് പോലും അറിയാതെ ഫോണിൽ മാത്രം തോണ്ടി ജീവിതം ഹോമിക്കുന്ന പുതിയ തലമുറക്കായ് സമർപ്പിക്കുന്നു

2019 നവംബർ 15, വെള്ളിയാഴ്‌ച

പറയാൻ മറന്നത്

എല്ലാവരുടെയും ജീവിതത്തിലും കാണും ഒരു പ്രണയം . പക്ഷെ ചില പ്രണയ ബന്ധങ്ങൾ നേടുന്നതിനെക്കാൾ സന്തോഷമാവും നഷ്ടപ്പെടുമ്പോൾ പിന്നീട്  അതൊരു നോവ്‌ പോലെ കിടക്കുകയും ചെയ്യും നമ്മുടെ മനസ്സിൽ .ഒരിക്കൽ പോലും തുറന്നു പറയാതെ പോയ പ്രണയമാണ് പിന്നീട് നമ്മുക്ക് പലപ്പോഴും വേദന നൽകുന്നത് . ഇനി നമ്മുക്ക് കഥയിലോട്ടു വരാം . ഒരു മഴകാലമാണ് ഞാൻ ആദ്യമായി അവളെ കാണുന്നത് കണ്ട മാത്രയിൽ അവളോട്‌ ആർക്കും ഒന്നും തോന്നുകയില്ല .പിന്നീട് ഞാൻ അവളെ കൂടെ കൂടെ കാണും .അതിൽ എപ്പോഴോ എന്റെ ഹൃദയം എന്നോട് തന്നെ മന്ത്രിച്ചു എനിക്ക് അവളെ ഇഷ്ട്ടമാണ് . അവൾ ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയുകയില്ല എന്നൊക്കെ പക്ഷെ എന്തോ ഒന്ന് അവളെ കാണുമ്പോൾ എന്റെ മനസ്സ് തന്നെ പറയും വേണ്ട ചിലപ്പോൾ ഈ കാണുന്ന കാഴ്ച്ചക്കു പോലും അവളെ പിന്നെ കിട്ടുകയില്ല എന്ന്‌ .എന്റെ ഉള്ളിലെ ഭയം അവളോട്‌ അതു തുറന്നു പറയാൻ അനുവദിച്ചില്ല .ഒരിക്കൽ ഞാൻ അവളോട്‌ സംസാരിക്കാൻ തീരുമാനിച്ചു .ഒടുക്കം ഞാൻ അവളോട്‌ സംസാരിച്ചു അവൾ അതിനെല്ലാം മറുപടിയും തന്നു .ആ മറുപടി കേട്ടപ്പോൾ മുതൽ എനിക്കും തോന്നി ടൂഷന് പോവണം അതും തന്നെ അവൾ പോവുന്നവിടത്തു തന്നെ ഞാൻ വൈകാതെ അവിടെ പഠിക്കാൻ പോയി .അവളുടെ ക്ലാസ്സിൽ തന്നെ ക്ലാസ് ആദ്യാപകൻ എടുക്കുന്ന സമയത്തും എന്റെ കണ്ണുകളും മനസും അവളുടെ നേരെ തന്നെ ആയിരുന്നു .ഇടക്ക് എപ്പോഴോ അവൾ പുസ്‌തകത്തിൽ നിന്നും കണ്ണുകൾ എടുത്ത സമയതാണ് അവൾ എന്റെ കണ്ണുകൾ ശ്രദിച്ചത് .എന്റെ നോട്ടത്തിൽ നിന്നും അവൾ എന്തോ മനസിലായ പോലെ തിരിച്ചു ഒരു നോട്ടമായിരുന്നു .എന്നിട്ടു കണ്ണു കൊണ്ടു ആംഖ്യ ഭാഷയിൽ ഒരു ചോദ്യമായിരുന്നു എന്താ എന്നെ ഇങ്ങനെ നോക്കുന്നത് എന്നു .മനസ്സു അവളോട്‌ ഒരുപാട് വട്ടം പറഞ്ഞു എനിക്ക് നിന്നോട് മുഴുത്ത പ്രണയമാടി പെണ്ണേ എന്ന് .പക്ഷെ അത് മനസിൽ മാത്രം കിടന്നു പിടഞ്ഞു പുറത്തോട്ടു വന്നില്ല .പക്ഷെ എന്തെല്ലാമോ മനസിലാക്കിയ പോലെ ആയിരുന്നു അവളുടെ ആ ചിരി .പിന്നീട് ഞങ്ങൾ നല്ല സൗഹൃദത്തിലായി ഞാൻ അവളോട്‌ എന്റെ എല്ലാ കാര്യവും പറയുമായിരുന്നു .അവൾ എന്നോടും അങ്ങനെ തന്നെ ആയിരുന്നു ഓരോ ദിവസങ്ങൾ കടന്നു പോയി കൊണ്ടിരിക്കുമ്പോഴും ഞാനും അവളും തമ്മിലുള്ള സൗഹൃദം അതു വർദ്ധിച്ചു കൊണ്ടേ ഇരുന്നു .പക്ഷെ എനിക്ക് എന്റെ പ്രണയം അവളോട്‌ തുറന്നു പറയാൻ ഈ സൗഹൃദം ഒരു വിനയാവുമോ എന്ന ഭയം എന്നിൽ ഉണ്ടായി .ഒരിക്കൽ അല്ലെങ്കിൽ ഒരിക്കൽ ഞാൻ അവളോട്‌ ഇതെല്ലാം തുറന്നു പറയും അതിനു പറ്റിയ ഒരു സാഹചര്യം ഒത്തു കിട്ടുന്നതും കാത്തു ഞാൻ ഇരുന്നു .അങ്ങനെ ഇരിക്കുമ്പോളാണ് അതിനു ഒരു സാഹചര്യം വന്നു കിട്ടിയതു .അവളുടെ വീട്ടിലേക്കു ഒരു ക്ഷണം ഓണത്തിന് ഭക്ഷണം കഴിക്കാൻ ചെല്ലാൻ പറഞ്ഞിട്ടു . ഇതു തന്നെ എനിക്ക് അവളോട്‌ എന്റെ പ്രണയം തുറന്ന് പറയാൻ പറ്റിയ സന്ദർഭം .
കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും എങ്ങനെ അവളോട്‌ പറയും എന്ന പേടി അതു എന്നിൽ നില നിൽക്കുന്നുണ്ട് .എന്തായാലും വേണ്ടില്ല ഇതു പോലെ ഉള്ള അവസരം ഇനി ജീവിതത്തിൽ കിട്ടില്ല എന്നു തോന്നിയപ്പോൾ ഞാൻ വരാം എന്ന് അവളോട്‌ വാക്ക് പറഞ്ഞു .പക്ഷെ അവൾ ക്ലാസിലെ മറ്റു കുട്ടികളെ ഒരാളെ പോലും വിളിക്കാതെയാണ് എന്നെ മാത്രം ക്ഷണിച്ചത് എന്നു ഞാൻ അവിടെ അവളുടെ വീട്ടിൽ പോയപ്പോളാണ് അറിയുന്നത് .അപ്പോൾ തന്നെ എന്റെ മനസ്സ് പറഞ്ഞു അതേ അവൾക്കു നിന്നെ ഇഷ്ട്ടമാണ് . ഇനി നീ തുറന്നു പറഞ്ഞാൽ മാത്രം മതി എന്നു .പക്ഷെ അവളെ ഒഴിഞ്ഞു കിട്ടാൻ വേണ്ടി ഞാൻ കാത്തിരുന്നു .അവിടെ ഉച്ച ഭക്ഷണം കഴിക്കാൻ എല്ലാവരെയും വിളിക്കുന്നു കൂട്ടത്തിൽ എന്നെയും വിളിച്ചു അവളുടെ അമ്മ .ഭക്ഷണം കഴിക്കുന്ന സമയത്തും അവൾ എന്നെ തമാശ പോലെ കളിയാക്കി കൊണ്ടു പറഞ്ഞു പച്ചക്കറി ഒക്കെ കഴിക്കുമോ ആവോ ഇവിടെ ചിക്കനും ബീഫൊന്നും കിട്ടുക ഇല്ല എന്നു .ഞാൻ അതിനു മറുപടി പോലെ പറഞ്ഞു ഈ മുരിങ്ങക്ക ചിക്കാനാണെന്നു കരുതി കടിച്ചു പറിച്ചു തിന്നോളാമേ എന്ന് .അതു കേട്ടപ്പോൾ ആ സദസ്സിൽ മൊത്തത്തിൽ ഒരു ചിരി പടർന്നു .ഭക്ഷണം എല്ലാം കഴിച്ചു കഴിഞ്ഞപ്പോൾ എനിക്ക് കഴിച്ചത് കൂടി പോയപ്പോലെ തോന്നി . ഇനി അത് ഒന്നു ദഹിപ്പിക്കണം എങ്കിൽ ഒന്നു പുകച്ചാലെ ശരി ആവൂ എന്ന ചിന്തയിൽ നിൽക്കുക ആയിരുന്നു ഞാൻ .അവിടേക്ക് ഒരു ദൈവ ദൂതനെ പോലെ അല്ലെങ്കിൽ ഒരു മാലാഖയെ പോലെ അവൾ വന്നു എന്റെ സുചിത .
" എന്താണാവോ ഇവിടെ ഇങ്ങനെ തിരിഞ്ഞു കളിക്കുന്നത്  "
" ഒന്നും ഇല്ല വെറുതെ "
" എനിക്ക് അറിയാം ഭക്ഷണം കഴിഞ്ഞാൽ ഒരു സിഗരറ്റ് വലി ഉള്ളതാണെല്ലോ "                                      " ഓ അപ്പോൾ മനസിലായി കൊച്ചു കള്ളി കിട്ടാൻ എന്തെങ്കിലും വകുപ്പുണ്ടോ "                                      ഞാൻ നോക്കട്ടെ ഇവിടെ വലിക്കുന്നത് വലിയമാവൻ മാത്രമാണ്
"  ആരെങ്കിലും ആവട്ടെ എങ്ങനെ എങ്കിലും ഒന്നു ഒപ്പിച്ചു താടി "                    ഞാൻ നോക്കട്ടെ
അതും പറഞ്ഞു അവൾ പോയി .കുറച്ചു കഴിഞ്ഞപ്പോൾ  വന്നു സിഗരറ്റുമായി . ഞാൻ മനസ്സിൽ കരുതി എവിടെ നിന്നു കിട്ടും ഇതു പോലെ ഒരു കാമുകിയെയും ഭാര്യയുമെല്ലാം
" ഹലോ എന്താ ആലോചിക്കുന്നത് "
" ഒന്നും ഇല്ല "
അവളുടെ അമ്മ എന്നോട് പറഞ്ഞു ചായ എല്ലാം കുടിച്ചിട്ട് പോയാൽ മതി എന്നു ഞാൻ ശരി എന്ന് മറുപടിയും പറഞ്ഞു അങ്ങനെ നിൽക്കുമ്പോൾ അതാ അവളുടെ വലിയമാവൻ വന്നു എന്നോട് പറഞ്ഞു താൻ വാടോ ഈ വീടും പരിസരവും എല്ലാം കാണെടോ എന്നു പറഞ്ഞു എന്നെ കൊണ്ട് നടക്കാൻ തുടങ്ങി ആ യാത്രയിലാണ് അദ്ദേഹം എന്നോട് ചില കാര്യങ്ങൾ പറയുന്നത് .അവളുടെ അമ്മക്കും അച്ഛനും ആദ്യമെല്ലാം ഉണ്ടായ കുഞ്ഞുങ്ങൾ പ്രസവത്തിൽ തന്നെ മരണപ്പെടുകയും കുഞ്ഞുങ്ങൾ ഇല്ലാതെ ആവുകയുമെല്ലാം ചെയ്തപ്പോൾ ഒരുപാട് വഴിപാടും കാര്യങ്ങളും എല്ലാം ചെയ്തിട്ടു അവർക്ക് ആകെ കിട്ടിയ കുട്ടിയാണ് അവൾ എന്നു .അതെല്ലാം കേട്ടപ്പോൾ എന്റെ മനസിൽ തോന്നി എന്തിനാണ് എന്റെ സന്തോഷത്തിനു വേണ്ടി ഇവരുടെ എല്ലാം സന്തോഷം ഇല്ലാതെ ആക്കുന്നത്  .എന്റെ മനസ്സിലെ പ്രണയത്തെ ഞാൻ മറക്കാൻ മനസ്സിനോട് തന്നെ പറഞ്ഞു അവളിൽ നിന്നും അകലാൻ തീരുമാനിച്ചു .അന്ന് ആ വീട്ടിൽ നിന്ന് മാത്രമല്ല അവളുടെ ജീവിതത്തിൽ നിന്ന് തന്നെ എന്നെന്നേക്കുമായി ഇറങ്ങി പോവാൻ ഞാൻ ഉറപ്പിച്ചു .പിന്നീട് ഞാൻ ക്ലാസിനു പോവാതെ ആയി .അതിൽ ഇടക്ക് ഞാൻ ഒരു വട്ടം അവളെ കണ്ടു . ഞാൻ അവളെ കാണാത്ത രീതിയിൽ നടിച്ചു നടന്നു .പെട്ടെന്ന് അവൾ എന്റെ പിന്നിൽ വന്നു പുറത്തിട്ടു ഒരു കുത്തു തന്നു .എന്നിട്ടു പറഞ്ഞു എന്താടോ  എന്തു പറ്റി താൻ ഇപ്പോൾ ക്ലാസിനും വരുന്നില്ല എന്നെ കാണലുമില്ല കണ്ടാൽ തന്നെ തമ്മിൽ അറിയാത്ത ആളുകളെ കണ്ട പോലെ ഉള്ള പെരുമാറ്റവും എന്തു പറ്റിയെടോ . ഞാൻ അതിനു മറുപടി ഒന്നും പറഞ്ഞില്ല മൗനമായി ഇങ്ങനെ നിന്നു .എല്ലാത്തിനും ഉള്ള മറുപടി അതിൽ തന്നെ ഉണ്ടായിരുന്നു അതു മനസിലാക്കിയത് കൊണ്ടാവും അവളുടെ കണ്ണുകൾ നിറഞ്ഞു .ഒന്നും മിണ്ടാതെ അവൾ അവിടെ നിന്നും ദൂരേക്ക്‌ നീങ്ങി മറഞ്ഞു .അവിടെ വെച്ചു ഞാൻ തീരുമാനിച്ചിരുന്നു ഇനി അവളെ കാണാനുള്ള സാഹചര്യം ദൈവം ഉണ്ടാക്കല്ലേ  .അന്ന്  അവിടെ നിന്നു യാത്ര തിരിച്ചു .കുറച്ചു മാസങ്ങൾ കഴിഞ്ഞു പോയി  ഒരു ദൂര യാത്ര കഴിഞ്ഞു ട്രനിൽ വരുമ്പോൾ എന്റെ കൂട്ടുകാരനും അവളുടെ ബന്ധുവുമായ സോജിത്തിനെ കാണുന്നത് . അവനോടു കുറെ നേരം സംസാരിച്ചു കൊണ്ടിരുന്നു .അതിൽ ഇടക്ക് എപ്പോഴോ അവളെ പറ്റി ചോദിച്ചു എന്താ സുജിതയുടെ വിശേഷം അതിനു അവനിൽ നിന്ന്‌ ഉണ്ടായ മറുപടി ഒരു കണ്ണുനീർ മാത്രമായിരുന്നു .എന്തിനാ നീ കരയുന്നത് .അപ്പോൾ നീ ഒന്നും അറിഞ്ഞിലായിരുന്നോ .ഇല്ല എന്തു പറ്റിയടാ
നീ അന്ന് അവളോട്‌ സംസാരിച്ചു പോയില്ലേ . അന്ന് അവൾ എന്നോട് എല്ലാം പറഞ്ഞു അവൾക്കു നിന്നെ ഇഷ്ടമായിരുന്നു എന്നൊക്കെ പക്ഷെ അവളുടെ വീട്ടിൽ വന്നതിനു ശേഷം നീ പിന്നെ അവളെ നിന്നിൽ നിന്നും അകറ്റാനുള്ള ശ്രമത്തിൽ ആയിരുന്നു എന്നൊക്കെ കുറെ പരാതികൾ അതെല്ലാം പറഞ്ഞു ഒരു പാട് സങ്കട പെട്ടു പോവുമ്പോളാണ് ഒരു മണൽ ലോറി അവളെ തട്ടി തെറുപ്പിച്ചത് .കുറച്ചു ദിവസം ഹോസ്പിറ്റലിൽ കിടന്നു ആ സമയത്തും അവൾ നിന്നെ അനേഷിച്ചു .പക്ഷെ നീ ആരോടും ഒന്നും പറയാതെ എവിടേക്ക് എന്നില്ലാതെ ഉള്ള യാത്ര ആയിരുന്നില്ലേ .നിന്നെ ഒന്നു വിളിക്കാൻ നിന്റെ നമ്പർ പോലും ആരുടെയും കൈയിൽ ഇല്ലായിരുന്നു .അവൻ ഇതെല്ലാം പറഞ്ഞു തീരുന്നതിനു മുന്നേ തന്നെ എനിക്ക് എന്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ടിരുന്നു .അതു എന്റെ മനസിന്‌ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ ഷോക്ക് ആയിരുന്നു .പതിയെ എന്റെ മനസും ശരീരവും ആ സത്യത്തെ ഉൾക്കൊള്ളാൻ തയ്യാറായി .ആ യാത്ര കഴിഞ്ഞു ട്രെയിൻ ഇറങ്ങാൻ സമയമായപ്പോൾ ഞാൻ സോജിത്തിനോട് പറഞ്ഞു എനിക്ക് അവളുടെ വീട്ടിലേക്കു ഒന്നു വരണം . അവളെ ഒന്നു കാണണം എന്ന് .അങ്ങനെ അവന്റെ കൂടെ അവളുടെ വീട്ടിലേക്കു പോയി .അവിടെ എന്തോ അതു വരെ ഉണ്ടായിരുന്ന ആരവങ്ങൾ എല്ലാം അവസാനിച്ച ഉത്സവപറമ്പു പോലെ ആയിരുന്നു .അവളുടെ അമ്മ എന്നെ കണ്ടതും പൊട്ടി കരഞ്ഞു .അവളുടെ അമ്മാവന്റെ വാക്കുകളാണ് എന്നെ കൂടുതൽ വേദനിപ്പിച്ചത് .ഞങ്ങൾ ഇങ്ങനെ എല്ലാം വഴിപാട് നടത്തിയിട്ടും ദൈവം ഞങ്ങൾക്ക് തന്ന നിധിയെ ദൈവം തന്നെ തിരിച്ചു എടുത്തല്ലോ എന്നായിരുന്നു ആ വാക്കുകൾ .എന്റെ മനസ്സും ശരീരവും ഓരോ നിമിഷവും കുറ്റബോധം കൊണ്ടു നീറുകയായിരുന്നു .ഒടുക്കം അവളെ അടക്കം ചെയ്ത ശവകല്ലറക്കു മുന്നിൽ നിന്നു  ഇറങ്ങി പോരുമ്പോഴും എന്റെ മനസ്സ് പറഞ്ഞു ഞാൻ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നു സുചിത അതു നിന്നോട്  പറയാൻ മറന്നു പോയി .അവിടെ നിന്നു അവളോട്‌ അവസാനമായി യാത്ര പറഞ്ഞു പോരുമ്പോഴും എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു അവളുടെ ആത്മാവ് .............
                     .......ശുഭം........


2019 ഓഗസ്റ്റ് 20, ചൊവ്വാഴ്ച

ആ മഴ തോരാതെ ഇരുന്നെങ്കിൽ

ജീവിതം നമുക്ക് ആർക്കും ചിലപ്പോൾ നിർവചിക്കാൻ കഴിയാത്ത രീതിയിൽ മാറിയേക്കും. എന്തോ സതീശൻ ആ രാത്രി ഉറങ്ങാതെ ഹോസ്പിറ്റലിന്റെ വരാന്തയിൽ തന്നെ ഇരുന്നു. അയാളുടെ മനസ്സ് ഇപ്പോൾ കുറ്റബോധംകൊണ്ട് വിങ്ങി പൊട്ടുകയാണ്. തന്റെ എല്ലാമെല്ലാമായവൾ തന്റെ ദേഷ്യം കൊണ്ടും വാശി കൊണ്ടും മരണത്തോട് മല്ലിടുകയാണ്. ഇനി അവൾ തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് അയാൾ മനസുകൊണ്ട് ആഗ്രഹിച്ചു. എനിക്ക് അവളുടെ ആദ്യത്തെ കാമുകനാവണം. അവളെ സ്നേഹം കൊണ്ട് മൂടിയിരുന്ന അവളുടെ പഴയ സതീശേട്ടാനാവണം. മക്കളുടെ മുഖങ്ങൾ ഓർത്തപ്പോൾ അയാൾക്ക്‌  സങ്കടം അടക്കാൻ കഴിഞ്ഞില്ല. ഇനിയുള്ള ജീവിതത്തിൽ അവളില്ല എങ്കിൽ എന്തായിരിക്കും തന്റെയും മക്കളുടെയും അവസ്ഥ. എല്ലാം ഓർത്തു കൊണ്ട് കുറെ നേരം അവിടെ തന്നെ ഇരുന്നു.അയാളുടെ ചിന്തകൾ കൂടി കൊണ്ടേ ഇരുന്നു. ഇന്ന് മക്കളുടെ മുന്നിൽ വെച്ച് ഞാൻ അവളെ ഒരുപാട് ശകാരിച്ചു. ഒരുപാട് കുത്തുവാക്കുകളും പറഞ്ഞ്. എല്ലാം തല താഴ്ത്തി കേൾക്കുക അല്ലാതെ വേറെ ഒന്നും തന്നെ അവൾ പറയുകയുണ്ടായിരുന്നില്ല. വീട്ടിൽ നിന്ന് ഇറങ്ങി പോരുമ്പോൾ കിടക്കയിൽ കിടന്നു കരയുന്ന അവളെ കണ്ടിട്ടും എന്റെ മനസ്സ് അലിഞ്ഞില്ല. ഞാൻ ഇങ്ങനെ ഒന്നും അല്ലായിരുന്നു. എനിക്ക് അവൾ പറയുന്നതു പോലെ ഒരുപാടു മാറ്റം സംഭവിച്ചിട്ടുണ്ട്. എന്തോ എനിക്ക് ഇപ്പോൾ അവളുടെ സ്വപ്നങ്ങളിലെ കാമുകനാവാൻ കഴിയുന്നില്ല. ചിലപ്പോൾ ഞാൻ നല്ല ഭർത്താവാകാൻ ശ്രമിക്കുന്നത് കൊണ്ടാവും. നല്ല ഭർത്താവിന് തന്റെ ഭാര്യയെയും മക്കളെയും നോക്കുക എന്ന ചിന്ത മാത്രമാവും. അതിന് വേണ്ടി കഷ്ട്ടപെടുമ്പോൾ ഒരിക്കലും നല്ല കാമുകനാവാൻ കഴിഞ്ഞെന്നു വരില്ല. പക്ഷെ ജീവിതം ഒരു ഭാഗത്തു നിന്നും കെട്ടി പടുക്കാൻ കഷ്ട്ടപെടുമ്പോൾ ഞാൻ ചിന്തിച്ചില്ല. അവൾ എന്നിൽ നിന്നും ഒരുപാട് സ്നേഹം കൊതിച്ചിരുന്നുവെന്ന്. സ്നേഹിച്ചിരുന്ന കാലത്തു പോലും ജീവിതം ഇങ്ങനെ ഒന്നും ആവുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. അത് അന്നേ അറിയുമായിരുന്നെങ്കിൽ ഞാൻ ഒരിക്കലും എന്റെ ജീവിതത്തിലേക്ക് അവളുടെ വീട്ടുകാരെ പോലും എതിർത്തു കൂട്ടി കൊണ്ട് വരില്ലായിരുന്നു. ഞങ്ങളുടെ സ്നേഹം എന്റെ മരണം വരെയും നില നിൽക്കുമെന്നാണ് ഞാൻ കരുതിയത്. പക്ഷെ ഇപ്പോൾ എല്ലാം നഷ്ടമായിരിക്കുന്നു. എല്ലാം ഓർത്തു കൊണ്ട് അയാൾ ഹോസ്പിറ്റലിന്റെ വരാന്തയിൽ അറിയാതെ ഉറങ്ങി പോയി. സന്ധ്യയുടെ യാമങ്ങൾ വല്ലാതെ ഇരുട്ട് മൂടി കിടക്കുന്നു. പെട്ടെന്ന് ഡോക്ടറെ വിളിച്ചു കൊണ്ട് ഓടുന്ന നേഴ്‌സിന്റെ ശബ്ദം കേട്ടാണ് സതീശൻ എഴുന്നേറ്റത്. അയാൾക്ക്‌ അവരുടെ ഓട്ടത്തിൽ എന്തോ അപകടം മനസിലായത് പോലെ തോന്നി. അയാൾ പെട്ടെന്ന് തന്നെ icu വിന്റെ അടുത്തേക്ക് ഓടി പോയി. പക്ഷെ ഉള്ളിലേക്ക് കയറാൻ കഴിയില്ല. Icu യുടെ ചില്ലിലൂടെ അയാൾ അകത്തേക്ക് നോക്കുന്നുണ്ടെങ്കിലും ഒന്നും കാണുന്നില്ല. അയാൾ വെറുതെ ചിന്തിച്ചു നേരെ ഉള്ളിലേക്ക് കയറി ചെല്ലാമെന്നു. പക്ഷെ അയാൾ കയറുന്നതിനു മുന്നേ തന്നെ ഡോക്ടർ പുറത്തേക്കു വന്നു. എന്നിട്ട് അയാളോട് പറഞ്ഞ് സോറി. അറിയിക്കാൻ ഉള്ളവരെ അറിയിച്ചു കൊള്ളൂ. എല്ലാം തനിക്കു മനസിലായി അവൾ തന്നെ വിട്ടു പോയിരിക്കുന്നു. ഇനി ഒരിക്കലും അവൾ തിരിച്ചു വരുക ഇല്ല. അയാളുടെ മനസ്സ് മുഴുവൻ തന്റെ മക്കളെ കുറിച്ചായിരുന്നു. അവർ അമ്മയെ ചോദിച്ചാൽ താൻ എന്ത് മറുപടി പറയും. കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ ജീവനില്ലാത്ത ശരീരം പുറത്തേക്കു കൊണ്ട് വന്നു. അയാൾ അത് കണ്ടതും അവളെ കെട്ടി പിടിച്ചു കൊണ്ട് വിങ്ങി പൊട്ടി. സങ്കടം അടക്കാൻ കഴിയാതെ അയാൾ ഓരോന്ന് പറഞ്ഞ് കൊണ്ട് പൊട്ടി കരഞ്ഞു. ഇനി നമ്മുടെ മക്കളെ നോക്കാൻ ആരുണ്ട്. അവർക്കു ആഹാരം കൊടുക്കാൻ ആരുണ്ട്. എല്ലാം എന്നെ ഏല്പിച്ചു നീ പോയില്ലേ. എനിക്ക് ഇനി ഈ ജീവിതത്തിൽ ആരുണ്ട്. എന്തെങ്കിലും പറയൂ മുത്തേ. ഇതെല്ലാം പറഞ്ഞ് പൊട്ടി കരയുന്ന അയാൾക്ക്‌ ഒന്നും സഹിക്കാൻ കഴിയുന്ന മനസ്സ് ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ അയാൾ പെട്ടെന്ന് കുഴഞ്ഞു വീണു. പിന്നീട് അയാൾ എഴുന്നേൽക്കുമ്പോൾ തന്റെ അയൽവാസികളും കൂട്ടുകാരും എല്ലാം തന്റെ അരികിൽ ഇരിക്കുന്നുണ്ട്. വരുന്നവർ എല്ലാം അയാളെ ആശ്വാസിപ്പിച്ചു കൊണ്ടിരുന്നു. അതൊന്നും അയാൾക്ക്‌ സമാധാനം നൽകിയില്ല. കാരണം തന്റെ നഷ്ട്ടം അത് തന്റെയും തന്റെ മക്കളുടെയും മാത്രമാണ്. എല്ലാവരും ഓരോന്നു പറഞ്ഞ് കൊണ്ട് തന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. ഒടുക്കം അവളെ ചിതയിൽ വെക്കാൻ നേരം അയാളെ വിളിച്ചു. പക്ഷെ എന്തോ അയാൾക്ക്‌ ചിതക്ക് തീ കൊളുത്താൻ ഉള്ള ധൈര്യം വന്നില്ല. വേറെ ആരെങ്കിലും ചെയ്തോ എന്ന് പറയുക ഉണ്ടായി. അവസാനം തന്റെ പ്രായം കൊണ്ട് പക്വത ഇല്ലാത്ത മകനെ കൊണ്ട് കർമ്മങ്ങൾ എല്ലാം നടത്തി. അയാൾ ആ മുറിയിൽ നിന്ന് കൊണ്ട് അവളുടെ കത്തി എരിഞ്ഞ തീ കുണ്ഡത്തിലേക്കു നോക്കി കൊണ്ട് നിൽക്കുമ്പോൾ തന്റെ മകൻ വന്നു ചോദിച്ചു എന്തിനാ അച്ഛാ നിങ്ങൾ കരയുന്നത് അമ്മ ഇനി വരില്ലേ. അത് കേട്ടതും അയാൾ തന്റെ മകനെ കെട്ടി പിടിച്ചു കൊണ്ട് കരഞ്ഞു. അവൻ ചെയ്യാനുള്ള കർമ്മങ്ങൾ എല്ലാം ചെയ്‌തെങ്കിലും അവനും അറിയില്ല ഇനി അവൾ ഒരിക്കലും മടങ്ങി വരില്ല എന്നത്. എല്ലാവരും യാത്ര പറഞ്ഞ് മടങ്ങിയപ്പോൾ തന്റെ റൂമിലേക്ക്‌ അയാൾ കടന്നു ചെന്നു. അവിടെ തന്റെ മകൻ കിടന്നുറങ്ങുന്നു. അവൻ അവനെ നോക്കി കൊണ്ട് ആ റൂമിൽ നിന്നും പുറത്തേക്കു വന്നു വരാന്തയിൽ ഇരുന്നു. അവനു ആകെ കൂടി ഒരു മിസ്സിംഗ്‌ ഫീൽ ചെയ്തു. എല്ലാം എന്റെ മാത്രം തെറ്റാണു ജീവിച്ചിരിക്കുമ്പോൾ അവളുടെ മനസ് എനിക്ക് കാണാൻ കഴിഞ്ഞില്ല. ഇപ്പോൾ ഇല്ലാതെ ആയപ്പോളാണ് ഞാൻ എല്ലാം മനസിലാക്കുന്നതും അവളുടെ വില എന്തായിരുന്നു വെന്നും അറിയുന്നത്. അവൾ ഇനി ഒരിക്കലും തിരിച്ചു വരില്ല എന്ന് ഓർത്തപ്പോൾ വീണ്ടും അയാൾക്ക്‌ തന്റെ കണ്ണുനീരിനെ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല. അയാൾ തൂണും പിടിച്ചു വരാന്തയിൽ ഇരുന്നു കരഞ്ഞു കൊണ്ടിരുന്നു. അപ്പോൾ മുറ്റത്തു ശക്തിയായി  മഴ പെഴ്ത്തു കൊണ്ടേ ഇരുന്നു.
      
              .......... ശുഭം.............

2019 ഓഗസ്റ്റ് 1, വ്യാഴാഴ്‌ച

ചില ജീവിതങ്ങൾ

കാലങ്ങൾ എത്ര കഴിഞ്ഞു പോയാലും പ്രണയം അതിന്റെ സൗന്ദര്യം നില നിർത്തുക തന്നെ ചെയ്യും
ജീവിതം അയാളിൽ നിന്ന് ഒരുപാട് കൈവിട്ടു പോയി പലപ്പോഴും പക്ഷെ അത് ഇന്ന് അയാൾക്ക്‌ തന്നെ നല്ല ബോധ്യമുണ്ട്. താൻ ജീവിതത്തിൽ ഒരുപാട് ഒറ്റപ്പെട്ടു. അത് ഇന്ന് അയാൾ അംഗീകരിക്കുന്നുണ്ട്. ഓരോന്ന് ഓർത്തു നിൽക്കുന്ന സമയത്തു അയാളെ തേടി ഒരു ഫോൺ കാൾ.
മോനെ
ആ അമ്മേ ഞാൻ ഇപ്പോൾ വീട്ടിലേക്കു വരും
എന്തോ  മകന്റെ വാക്കുകൾ അമ്മയുടെ മനസിനെ അസ്വസ്ഥമാക്കി.എന്ത് കൊണ്ട് അവൻ ഇങ്ങനെ പറഞ്ഞു അവൻ ഇങ്ങനെ ഒന്നുമല്ല അവനിൽ എന്തോ  സംഭവിച്ചിട്ടുണ്ട്. ആദ്യമെല്ലാം അവൻ എങ്ങനെയെല്ലാം വീട്ടിലേക്കു വിളിച്ചാലും വീട്ടിൽ കയറാതെ നടന്നവനാ. ഇപ്പോൾ വിളിച്ചു ചോദിക്കുമ്പോൾ തന്നെ ഞാൻ ഇപ്പോൾ വരും എന്നൊക്കെ പറയുന്നു. എന്തോ എനിക്ക് ഒന്നും മനസിലാവുന്നില്ല.
അമ്മേ.... അമ്മേ......
നീ ഇത്ര പെട്ടെന്ന് വന്നോ?
അതെന്തേ ഇപ്പോൾ നേരത്തെ വന്നതാണോ കുറ്റം !
അങ്ങനെയെല്ല മോനെ നീ ഈ നേരത്തൊന്നും  വീട്ടിൽ കയറലില്ലെല്ലോ .
അതിനെന്താണ് അമ്മേ.. പുറത്തു ആരുണ്ടായിട്ടാണ് ഇപ്പോൾ എനിക്ക് ആരും ഇല്ല ഞാൻ  ഒറ്റക്കാണ്.
അതും പറഞ്ഞു അവൻ വീട്ടിനകത്തേക്ക് കയറുമ്പോൾ
മോനെ നീ വല്ലതും കഴിച്ചോ?
എനിക്ക് വേണ്ട അമ്മേ എന്തോ വിശപ്പില്ല.
അവൻ റൂമിലേക്ക്‌ കോണിപ്പടിയും കേറി പോവുന്നതും നോക്കി ആ അമ്മ സങ്കടത്തോടെ വിതുമ്പി.
ജീവിതത്തിന്റെ എല്ലാ സ്റ്റേജും കഴിഞ്ഞ മട്ടിലാണ് ഇപ്പോൾ പുള്ളിയുടെ ജീവിതവും ചിന്തകളും. അതിനു ശക്തമായ കാരണങ്ങൾ തന്നെയുണ്ട് അവന്റെ ജീവിതത്തിനു നമ്മുടെ മുന്നിൽ തുറന്നു കാണിക്കാൻ............
കുട്ടികാലം

          ജീവിതത്തിൽ സ്വന്തബന്ധങ്ങൾക്കു വില കൊടുക്കുന്നതിനേക്കാൾ സൗഹൃദത്തിന് വില കൊടുക്കുന്ന കാലം. അന്ന് അമ്മയോ അച്ഛനോ പറയുന്നത് കേൾക്കുന്നതിനേക്കാൾ പുള്ളിക്ക് താല്പര്യം കൂട്ടുകാർ പറയുന്നതാണ്. അവർക്കു വേണ്ടി മരിക്കാൻ വരെ തയ്യാറായി നിൽക്കുന്ന കാലം. സ്നേഹിക്കുക എന്നാൽ അത് ഒരു തരം ഭ്രാന്താണ് അവനു. പക്ഷെ അവനറിയുന്നില്ല അവരാരും ഇന്ന് ഇവന്റെ സൗഭാഗ്യങ്ങൾ കണ്ടു കൂടെ നടക്കുന്നവരാണെന്നു. അത് തന്നെ അവനു ആദ്യമായി കൂട്ടിയ കണക്കു തെറ്റിയത്. അതിനു ശേഷം കണക്കു കൂട്ടുന്നത് എന്ത് കാര്യത്തിലും പിഴച്ചു പോവുകയാണ്. കുടുംബത്തിന് വേണ്ടി ജീവിച്ചപ്പോഴും ഇത് തന്നെ അവസ്ഥ. അതിൽ നിന്നെല്ലാം ചില പാഠങ്ങൾ ഉൾക്കൊണ്ട്‌ ജീവിക്കാനാണ് ഇപ്പോൾ അവൻ ശ്രമിക്കുന്നതും. ഇപ്പോൾ നന്നായിട്ടു അറിയാം ഞാൻ ഒറ്റക്കാണ് എനിക്ക് ആരും തന്നെ ഇല്ല. ഇത്തരം സാഹചര്യങ്ങൾ ജീവിതത്തിൽ അനുഭവിക്കുക എന്നത് ആരെ കുറിച്ച് ചിന്തിച്ചാലും നമ്മുക്ക് നിർവചിക്കാൻ കഴിയാത്ത അത്ര വേദനയാണ്. ഇതെല്ലാം സഹിച്ചു മുന്നോട്ടു പോവാൻ ആരും ഇവന് ക്ലാസും കൊടുക്കേണ്ട അവന്റെ യുക്തിക്കു നല്ലതെന്നു തോന്നുന്ന എന്തും ഇപ്പോൾ അവനു തന്നെ തെരഞ്ഞെടുക്കാൻ ജീവിതം അവനെ പഠിപ്പിച്ചു.
എടാ നീ ഇത് വരെ എന്നേറ്റില്ലേ...
ഹേ പൂയ് എടാ മോനെ .
ഹോ എന്താ അമ്മേ ഞാൻ ഒന്ന് ഉറങ്ങിക്കോട്ടെ
നിന്റെ ഒരു ഉറക്കം സമയം എത്ര ആയെന്നാ വിചാരം.
എത്രയാ?
12 മണി !
12 മണി ആയോ ദൈവമേ. നിങ്ങളുടെ കെട്ടിയോൻ വരാൻ ആയില്ലേ.
എന്റെ കെട്ടിയോൻ നിന്റെ ആരാ.
അച്ഛൻ അല്ലേ .
എടാ അച്ഛൻ വന്നാലും നീ ഇത് തന്നെ പറയണം കേട്ടോ, 
ഞാൻ പറയും എന്റെ പട്ടി പറയും. നിങ്ങൾക്ക് എന്നെ കൊലക്കു കൊടുക്കണം അല്ലേ.
എടാ വല്ലതും കഴിച്ചിട്ട് പോ.
ഒന്നും വേണ്ട,  ഞാൻ അച്ഛൻ കടയിൽ പോയിട്ട് വരാം.
ഗൾഫിൽ നിന്ന് വന്നതിനു ശേഷം നാട്ടിൽ നിൽക്കാൻ അവൻ കഠിന ശ്രമത്തിലാണ്. ഓരോ ബിസിനസ്‌, ജോലിക്ക് കഴിയുന്നതും നാട്ടിൽ തന്നെ പോവുക. അങ്ങനെ എന്തൊക്കെ ചെയ്യാൻ കഴിയുമോ അതെല്ലാം ചെയ്തു നോക്കുന്നുണ്ട്. പക്ഷെ ഇപ്പോൾ കുറച്ചു മാസങ്ങളായി അവനു ഒരു ജോലിയുമില്ല. അത് കൊണ്ട് തന്നെ അച്ഛനെ face ചെയ്യുക എന്നത് അവനു അത്രക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. അതെല്ലാം ഈ സമയത്തു അവൻ നേരിട്ട് കൊണ്ടിരിക്കുന്ന പ്രയാസങ്ങളാണ്. അവിടെ അവൻ ആശ്വാസം കണ്ടെത്തിയിരുന്നത് കൂട്ടുകാർ എന്ന് അവൻ മനസ്സ് കൊണ്ട് ചിന്തിക്കാത്തവരാണ്. അവരുടെ കൂടെ സായാഹ്നങ്ങളിൽ കടലിന്റെ കരയിലും പുഴയുടെ കരയിലും മനസിന്‌ ആശ്വാസം തോന്നുന്ന സ്ഥലങ്ങളിലും ഇരിക്കുക എന്നതാണ്. അതിൽ മുഴുകി ഇരിക്കുന്ന സമയങ്ങളിൽ അവനു എന്തോ വല്ലാത്ത ഒരു സമാധാനമാണ്. ഒരിക്കൽ പുഴക്കരയിൽ ഇരിക്കുന്ന നേരം
നീ കുറെ നേരമായല്ലോ ഫോണിൽ, വർത്തമാനം പറയാൻ തുടങ്ങിയിട്ട് ആരാണ്
അതോ,  അത് എന്റെ ഗേൾ ഫ്രണ്ടാണ്. എന്താ നിനക്ക് സംസാരിക്കണോ? 
ഹേ വേണ്ട
ഇല്ലെടാ നീ സംസാരിച്ചോ. എടി ഞാൻ എന്റെ ഒരു കൂട്ടുകാരന് കൊടുക്കാം!
ഹലോ എന്താ നിങ്ങളുടെ പേര്?
എന്റെയോ പേരിൽ എന്താ കാര്യം,  വ്യക്തിത്യത്തിൽ അല്ലേ
അതൊക്കെ ശരി തന്നെ,  എങ്കിലും ഒരു പേര് കാണില്ലേ..
അത്രയ്ക്ക് നിർബന്ധമാണോ. എങ്കിൽ പറയാം!
ഹരി ഹരികുമാർ
നല്ല പേരാണ് കേട്ടോ'
ഇയാൾ പറഞ്ഞിട്ട് വേണം എനിക്ക് അത് മനസിലാക്കാൻ ഒന്ന് പോടോ
എടാ ഫോൺ കട്ടാക്ക്  അവളെ നീ  എന്നിൽ നിന്ന് തട്ടി എടുക്കുമോ
ഡാനിഷ് അത്രയും പറഞ്ഞു എന്റെ കൈയിൽ നിന്നും ഫോൺ കൊണ്ട് പോവുമ്പോൾ എന്റെ മനസ്സിൽ കുറെ കാലത്തിനു ശേഷം വീണ്ടും ഒരു ആഗ്രഹം തോന്നി. എനിക്ക് ഇത് പോലെ സംസാരിക്കാനും ഇനി ഉള്ള ജീവിതത്തിൽ കൂടെ കൂട്ടാനും പെണ്ണുണ്ടാവണം എന്നാൽ മാത്രമേ ഇനി എനിക്ക് ഈ ജീവിതത്തിനു ഒരു മാറ്റം ഉണ്ടാവൂ. പിന്നീട് അതിനുള്ള ശ്രമങ്ങളായിരുന്നു കൂടെ എന്റെ ഒറ്റ ചങ്ങായി ബാബു കൂടി ആയതോടെ കാര്യങ്ങൾ ഞാൻ ചിന്തിച്ചവിടെ തന്നെ എത്തി. എനിക്കും സംസാരിക്കുവാനും കൊഞ്ചി കളിക്കാനും കിന്നാരം പറയാനും ഒറ്റപ്പെടലിൽ നിന്നും മോചനം നേടുവാനും വേണ്ടി. ഞാൻ പോലും പ്രതീക്ഷിക്കാതെ ഒരിക്കൽ അവൾ കടന്നു വന്നു എന്റെ ജീവിതത്തിലേക്ക്. എന്റെ രേണുക അവൾ എനിക്ക് ആ സംസാരത്തിലൂടെ എന്റെ ആരെല്ലാമോ ആയി തുടങ്ങിയിരുന്നു. ചിലപ്പോൾ ഒരു അമ്മയുടെ ചിലപ്പോൾ അച്ഛന്റെ അതുമെല്ലെങ്കിൽ സ്വന്തം സഹോദരി സഹോദരനെ പോലെ അല്ലെങ്കിൽ കട്ട ചങ്ക് കൂട്ടുകാരനെ പോലെ.
എന്നിട്ട് നീ പറ.
ഞാൻ എന്ത് പറയാൻ നിങ്ങൾ പറയൂ.
ഒന്ന് പോടീ പെണ്ണെ.
എന്തെങ്കിലും പറയൂ
നിന്റെ തന്ത...
എന്ത്.. എന്താ നീ പറഞ്ഞെ...
എന്ത്... ഞാൻ ഒന്നും പറഞ്ഞില്ല
ഇല്ല നീ പറഞ്ഞു തന്ത എന്ന്.
ആഹ് അതിനെന്താ....
നിനക്ക് അറിയില്ലേ എനിക്ക് ഇതൊന്നും ഇഷ്ട്ടമല്ല എന്ന്.
അത് അറിയാതെ പറഞ്ഞതാണ് സോറി.
ഓക്കേ ഞാൻ ഇനി ഒന്നും പറയുന്നില്ല.
   ആ രാവുകളും പകലുകളും പലപ്പോഴും ദൈവം എനിക്ക് വേണ്ടി സൃഷ്ടിച്ചതാണോ എന്ന് ചിന്തിച്ചു പോവുന്ന കാലമായിരുന്നു അത്. ആ പ്രണയം ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്തു ഇന്ന് എന്റെ വിവാഹം വരെ കൊണ്ട് എത്തിച്ചിരിക്കുന്നു. എന്തു  കൊണ്ടോ ഞാൻ വളരെ സന്തോഷത്തിലാണ്. സ്നേഹിച്ച പെണ്ണിനെ തന്നെ കെട്ടുക എന്നത് ഏതു പുരുഷന്റെയും ഭാഗ്യമാണ്. അങ്ങനെ ഒരു ഭാഗ്യം ഉണ്ടാവാൻ ഞാൻ എന്ത് കാര്യം ചെയ്തിട്ടാണെന്നു വരെ തോന്നി പോയ നിമിഷം. ഇന്നും അതൊന്നും മറക്കാൻ കഴിയുന്നില്ല. പക്ഷെ പ്രണയം പലപ്പോഴും ഒരു മായാലോകമാണ് അവിടെ എല്ലാം സ്വപ്ന ങ്ങളാണ് അത് പോലെ തന്നെ ആഗ്രഹവുമാണ്. പക്ഷെ ആ ലോകത്തിൽ നിന്നും ജീവിതം എന്ന ട്രാക്കിൽ സഞ്ചരിക്കാൻ തുടങ്ങിയതോടെ എല്ലാവരിലും കാണുന്ന ചെറിയ തരത്തിലുള്ള പിണക്കങ്ങളും അടിപിടികളും എല്ലാം സംഭവിച്ചു കൊണ്ടിരുന്നു. ഒന്നായിരുന്ന ഞങ്ങൾക്ക് ഇടയിൽ എന്തോ ചെറിയ രീതിയിലുള്ള അകലം വരാൻ തുടങ്ങി. പക്ഷെ ജീവിതം പലപ്പോഴും ജീവിച്ചു തുടങ്ങുമ്പോൾ നമ്മുക്ക്  നല്ല അവലോഥനം ഉണ്ടായെന്നു വരില്ല. ജീവിക്കാൻ ചില കാര്യങ്ങൾ അനിവാര്യമായിരുന്നു എന്നെ സംബന്ധിച്ചെടുത്തോളം. പണം,  ജോലി,  അങ്ങനെ ചില അടിസ്ഥാന ഘടകങ്ങൾ അതെല്ലാം നേടി എടുക്കണം എങ്കിൽ ഗൾഫിലേക്ക് തന്നെ പോവണം. ആ ചിന്ത എന്നെ കൊണ്ട് എത്തിച്ചത് ഇഷ്ടമില്ലെങ്കിൽ പോലും ആ മരുഭൂമിയുടെ മണ്ണിൽ തന്നെയാണ്.
എടൊ താൻ എന്താ ഭയങ്കര ചിന്തയിലാണെല്ലോ?
എന്തോന്ന്  ജീവിതത്തിലെ ചില കാര്യങ്ങൾ തന്നെ.
എന്തോന്ന് ജീവിതം ഇവിടെ വന്നാൽ പിന്നെ ഇങ്ങനെ തന്നെയാണ്,  അതിനെ പറ്റി എല്ലാം ചിന്തിക്കാൻ തുടങ്ങിയാൽ ഒരു എത്തും പിടിയും കിട്ടില്ല.
അതൊക്കെ എനിക്ക് അറിയാം, പക്ഷെ ഞാൻ ഒരിക്കലും ജീവിതത്തിൽ ഇനി gulf എന്നത് സ്വപ്നം കണ്ടതെല്ലാ.
അതാണ്‌ ഞാൻ പറയുന്നത് ജീവിതം ഇങ്ങനെയാണ് ചില പരീക്ഷണങ്ങൾ നേരിടേണ്ടി വരും അതൊന്നും നമ്മൾ വിചാരിച്ചാൽ തടയാൻ സാധിക്കില്ല.
ആ രാത്രി അവർ ഓരോ നാട്ടു വിശേഷങ്ങളും. രണ്ടു പേരും ഇഷ്ട്ടപെടുന്ന കാര്യങ്ങളും എല്ലാം ചർച്ച ചെയ്തു കൊണ്ട് സ്ഥിരം കലാപരിവാടി തുടങ്ങി. ഈ ചർച്ചക്ക് എല്ലാം തുടക്കം തുടങ്ങി വെക്കുന്നത് തന്നെ മദ്യപിക്കാൻ വേണ്ടിയാണ്. അവൻ ഉള്ളിൽ ചെന്ന് കഴിഞ്ഞാൽ പിന്നെ സുഖമുള്ള ഒരു നിദ്ര അത്രയുമാണ് ഈ പ്രവാസജീവിതത്തിൽ ആകെ കണ്ടെത്തുന്ന സുഖമുള്ള നിമിഷങ്ങൾ....!
നീ ആ സിനിമയെ പറ്റി പറഞ്ഞില്ലേ.
ആ പറഞ്ഞു.
ഇതേ പോലെ ഒരു സിനിമ സ്പാനിഷിൽ ഞാൻ കണ്ടിട്ടുണ്ട്.
അതുണ്ടാവും ഇപ്പോൾ മലയാളത്തിൽ വരുന്ന ഒട്ടുമിക്ക സിനിമകളും കോപ്പിയ്യടി തന്നെയാണ്.
  പെട്ടെന്ന് ആ സംസാരത്തിന്റെ രസം നഷ്ടപ്പെടുത്തി കൊണ്ട് ഒരു ഫോൺ കാൾ
ആരാടാ ഭാര്യയാണോ.
ഹേ...ഇത് മറ്റവൾ ആണെടാ.
നിന്റെ കടി മൂത്ത സാധനം, ഇവൾക്കൊന്നും കടി തീർത്തു കൊടുക്കാൻ കഴിയാത്ത ഏതോ പൊട്ടനെയാണോ ഭർത്താവായി കിട്ടിയിരിക്കുന്നത്?
ആയിരിക്കും ഞാൻ ഇപ്പോൾ വരാം അളിയാ.
നിന്റെ വരവ് അല്ലേ ഇനി വന്നത് തന്നെ ഞാൻ പോയി കിടക്കട്ടെ.
ഇതും ഞങ്ങൾ സൗഹൃദം പങ്ക് വെക്കുന്ന സമയങ്ങളിൽ സംഭവിച്ചു പോവുന്ന കാര്യം തന്നെയാണ്, പക്ഷെ എനിക്ക് ചിലപ്പോൾ തോന്നിയിട്ടുണ്ട് രമേശൻ വിവാഹം കഴിഞ്ഞിട്ടും എന്തിനാ ഇങ്ങനെ ഒരു കാര്യത്തിൽ താല്പര്യം കാണിക്കുന്നത് എന്ന്, എനിക്ക് ഒന്നും വിവാഹത്തിന് ശേഷം എന്തോ ഇങ്ങനെ ഉള്ള കാര്യങ്ങളിൽ താല്പര്യം തോന്നിയിട്ടില്ല. എന്തിനു എന്റെ രേണുകയോട് പോലും ഞാൻ ഫോണിൽ അധികനേരം സംസാരിക്കാറില്ല. ഇതെല്ലാം ഓർത്തു എപ്പോഴോ ഞാൻ ഉറങ്ങി പോയി.....
എടാ നേരം വെളുത്തു ഡ്യൂട്ടിക്കു പോണ്ടേ.
എനിക്ക് എന്തോ തല പൊങ്ങുന്നില്ല.
അല്ലെങ്കിലും നിനക്ക് ഇതൊരു സ്ഥിരം പരിവാടി അല്ലേ,  രാത്രി വള്ളമടിച്ചു രാവിലെ  ഈ കാട്ടിക്കൂട്ടൽ.
കാട്ടിക്കൂട്ടൽ ഒന്നുമല്ലെടാ തീരെ വയ്യ.
എങ്കിൽ നീ റസ്റ്റ്‌ എടുക്കു ഞാൻ കടയിലേക്ക് പോവട്ടെ.
ശരി....!
ഞാൻ ബൈക്കിൽ പോവുമ്പോഴും അവനെ കുറിച്ച് ഓർത്തു പോയി, അവൻ ആളൊരു  രസമുള്ള സ്വഭാവക്കാരനാണ്.
കട എത്തിയിട്ടില്ല അപ്പോഴത്തേക്കും കസ്റ്റമർ വന്നു നിൽക്കുന്നുണ്ട് കടയുടെ മുന്നിൽ. മനസ്സിൽ വെറുപ്പ്‌ കരുതി പുറത്തേക്കു ഒരു ചിരിയും വിടർത്തി കൊണ്ട് അവിടെ ഉണ്ടായിരുന്ന കസ്റ്റമറോട്  ഞാൻ ചോദിച്ചു.
സുഖം തന്നെയല്ലേ.
സുഖം തന്നെ,  എവിടെ തന്റെ വാല്?
അവനോ ഇന്ന് വയ്യ എന്ന് പറഞ്ഞു വന്നിട്ടില്ല.
അപ്പോൾ ഇന്നലെ രണ്ടും നല്ല കീറാവും അല്ലേ.
എനിക്ക് താല്പര്യം ഉണ്ടായിട്ടൊന്നുമല്ല, പിന്നെ അവൻ നിർബന്ധിക്കും അപ്പോൾ പിന്നെ ഞാൻ കുടിച്ചു പോവും.
രണ്ടുക്കൂടി ഇവിടുന്നു ജീവനോടെ തന്നെ നാട്ടിലേക്കു പോവില്ലേ.
അങ്ങനെ ഉള്ള പേടി ഒന്നും ഇല്ല.
അവൻ യാത്ര പറഞ്ഞു അവിടെ നിന്നും പോയി,കടയിൽ തിരക്ക് തന്നെ തിരക്ക്. ചില സമയങ്ങളിൽ ഈ നാട്ടിലുള്ള അറബികൾ  നമ്മുടെ നാട്ടിൽ പണി എടുക്കാൻ വന്നിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് തോന്നി പോവും. എന്നാൽ ഈ തെണ്ടികളെ നാലെണ്ണം കൊടുക്കായിരുന്നു. എന്താ ചെയ്യുക വെറുതെ ആഗ്രഹിക്കാത്ത സ്വപ്നങ്ങളും കണ്ടു ഇങ്ങനെ ഇരിക്കുമ്പോൾ....
എടാ പട്ടി...വാ നമ്മുക്ക് പോവാം.
നീ വയ്യ എന്നൊക്കെ പറഞ്ഞിട്ട് വന്നോ.
അവിടെ ഒറ്റയ്ക്ക് റൂമിൽ ഇരുന്നു ബോറടിച്ചു അതാ ഞാൻ ഇങ്ങോട്ട് വന്നേ.
അതെന്തായാലും നന്നായി.
എങ്കിൽ നമ്മുക്ക് ദുബായിലേക്ക് പോയല്ലോ?
എടാ നീ എന്തോന്ന് പുല്ലനാണ് ,
എന്താ നീ ഇങ്ങനെ പറയുന്നത് അളിയാ..!
ഒന്നും ഇല്ല, നിന്റെ കൂടെ പണി ഒഴിവാക്കി നടക്കാൻ എനിക്ക് ഭ്രാന്തൊന്നും ഇല്ല.ഞാൻ പണിക്കു പോയില്ലെങ്കിൽ അന്ന് എന്റെ കുടുംബം പട്ടിണിയാണ്, ഞാൻ നിന്നെ പോലെയല്ല.
ആയിക്കോട്ടെ, നീ രാത്രി റൂമിലേക്ക്‌ വാടാ... കുടുംബം നോക്കുന്ന തെണ്ടി.
അതും പറഞ്ഞു അവൻ ബൈക്കും കൊണ്ട് സ്ഥലം വിട്ടു. രാത്രി ഞാൻ റൂമിലേക്ക്‌ ചെന്നപ്പോൾ അവിടെ രമേശൻ എത്തിയിട്ടില്ല...
ദൈവമേ ഈ തെണ്ടി എവിടെ പോയി കിടക്കുകയാണോ ആവോ?
തെണ്ടി ഇവിടെ തന്നെയുണ്ടെടാ..
ആ.. നീ ഇവിടെ ഉണ്ടായിരുന്നോ?
പിന്നെ ഞാൻ ഇവിടെ ഇല്ലാതെ ഇരിക്കുമോ, എന്തായാലും നീ വള്ളമടി നിർത്തിയില്ലെ അത് കൊണ്ട് ഞാൻ ഇന്ന് ഒറ്റയ്ക്ക് അടിക്കേണ്ടെ എന്ന് ഓർത്തു വിഷമിച്ചു ഇരിക്കുകയാണ്.
അതിനു ഞാൻ നിർത്തി എന്ന് ആര് പറഞ്ഞു.
നീ തന്നെ..
അത് രാവിലെ ഞാൻ വെറുതെ തമാശ പറഞ്ഞതല്ലേ.. 
ആണോ എന്നാൽ എനിക്ക് അങ്ങനെ തോന്നിയില്ല.
അതല്ലേ അഭിനയം, അപ്പോൾ ഞാൻ ആ ലെവൽ സിനിമ കാണുന്നതിൽ കാര്യമുണ്ട് അല്ലേ.
കൂടുതൽ ഡയലോഗ് അടിക്കാതെ ക്ലാസ്സ്‌ കൊണ്ട് വാടാ..
രാത്രി ആയാൽ ഞങ്ങൾ ഇങ്ങനെ ഓരോന്ന് പറഞ്ഞു ഞങ്ങളുടെ സ്ഥിരം കലാപരിവാടി തുടങ്ങും,എന്നും അടിക്കുന്നതിലും ഓവറായി പോയി ഇന്ന് ഞാൻ, പക്ഷെ അതൊന്നും ഞാൻ കാര്യമാക്കിയില്ല   അവനുമായി സംസാരിച്ചു ഇരുന്നു
എടാ നീ എന്നാ നാട്ടിലേക്ക്?
പോവണം, പക്ഷെ കുറെ പ്രശ്നങ്ങൾ ഉണ്ട്.നാട്ടിൽ പോയാൽ സ്വന്തമായി ഒരു വീട് വേണം അത് ശരി ആയി കഴിഞ്ഞാൽ പിന്നെ നാട്ടിൽ തന്നെ.
എന്റെ ഫോൺ റിങ് ചെയ്യുന്നുണ്ട്.
അവൻ തുടങ്ങി, എന്നും നിന്റെ കടിമൂത്തവൾ വിളിക്കുമ്പോൾ നീ എവിടേക്കാണ് പോവുന്നത്. ഞാനും കേൾക്കട്ടെ നിങ്ങളുടെ സംസാരം....
നീ വിട്ടേ..
നിന്റെ ഭാര്യ വിളിക്കുമ്പോൾ ഞാൻ പറയും നിന്റെ ചുറ്റി കളിയെ പറ്റി.
പൊന്നളിയാ ഞാൻ എവിടേക്കും പോവുന്നില്ല, നീ ചതിക്കല്ലേ.
ഭാര്യനെ പേടി ഉണ്ടെങ്കിൽ എന്തിനാടാ ഈ പണിക്കു നിൽക്കുന്നത്.
അതൊക്കെ ഒരു രസമാണ് വേണമെങ്കിൽ കേട്ടു നോക്ക് ഞങ്ങളുടെ സംഭാഷണം.
നീ എവിടെ ആയിരുന്നു
എന്റെ പൊന്നു ചേട്ടാ പുള്ളി വിളിച്ചിട്ട് വെച്ചാൽ അല്ലേ വിളിക്കാൻ കഴിയൂ.
എന്നിട്ട് എന്ത് പറഞ്ഞു നിന്റെ കെട്ടിയോൻ.
എന്ത് പറയുന്നു പുള്ളി ഗൾഫ് മതിയാക്കി. നാട്ടിൽ കൂടാൻ പോവുകയാണെന്ന്...
ആണോ..
ആ.. ഇനി നിങ്ങൾ നാട്ടിൽ വന്നാലും ഒന്നും നടക്കില്ല.
അത് നീ പേടിക്കേണ്ട ഞാൻ ആള് പുറത്തു പോവുമ്പോൾ വന്നു കളിച്ചു തരാമെടി.
പുള്ളി വന്നാൽ എന്റെ അടുത്ത് നിന്ന് എന്തോ എഴുന്നേറ്റ് പോവില്ല.
എന്നിട്ടും എന്താ നിന്റെ കടി മാറുന്നില്ല, എനിക്ക് അറിയില്ല നിങ്ങൾക്ക് പെൺകുട്ടികളെ മയക്കാൻ നന്നായിട്ടു അറിയാം..
ആണോ..
പിന്നല്ലാതെ..  നിങ്ങളുടെ  എന്റെ ആളെക്കാൾ വലുതാണ്. അത് കൊണ്ട് തന്നെ നല്ല സുഖമാണ്....!
പോടീ നായി..
എന്ത്.. നീ ഇപ്പോൾ എന്താ പറഞ്ഞത്?
നായി ന്ന്..
ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ എനിക്ക് ഇതൊന്നും ഇഷ്ട്ടമല്ല എന്ന്.
സോറി.. 
ദൈവമേ... ഞാൻ എന്താ ഈ കേൾക്കുന്നത് ഈ ശബ്ദം എന്റെ രേണുകയുടെ ആണെല്ലോ. അപ്പോൾ അവൾ ഇത്രയും കാലം എന്നെ വഞ്ചിക്കുക ആയിരുന്നു.
അയാളുടെ ഓർമ്മകൾ മനസ്സിൽ തെളിഞ്ഞു വന്നു..
അന്നൊരിക്കൽ രാത്രി...
ആരാടാ ഭാര്യയാണോ.
ഹേ...ഇത് മറ്റവൾ ആണെടാ.
നിന്റെ കടി മൂത്ത സാധനം, ഇവൾക്കൊന്നും കടി തീർത്തു കൊടുക്കാൻ കഴിയാത്ത ഏതോ പൊട്ടനെയാണോ ഭർത്താവായി കിട്ടിയിരിക്കുന്നത്?
ആയിരിക്കും ഞാൻ ഇപ്പോൾ വരാം അളിയാ.
നിന്റെ വരവ് അല്ലേ ഇനി വന്നത് തന്നെ ഞാൻ പോയി കിടക്കട്ടെ.
അന്നും ഞാൻ എന്നെ തന്നെ ആയിരുന്നു പൊട്ടൻ എന്ന് വിളിച്ചത്, പക്ഷെ ഇതൊന്നും എന്റെ കൂടെ പിറപ്പിനെപ്പോലെ തന്നെ ഉള്ള ഇവൻ അറിയുന്നില്ലല്ലോ.
എല്ലാം കൂടി ഓർത്തപ്പോൾ അവനു അവനെ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. എന്തോ തല കറങ്ങുന്നതു പോലെ അവനു തോന്നി...
എടാ എന്ത് പറ്റി..
അറിയില്ല.. ഭയങ്കര ദാഹം
ഞാൻ വെള്ളം കൊണ്ട് വരാം..
തിരിച്ചു വരുമ്പോൾ താഴെ തറയിൽ കിടന്നു നിരങ്ങുന്ന ഹരിയെയാണ് രമേശൻ കണ്ടത്... 
എടാ... എഴുന്നേൽക്കടാ..
ആ വിളികൾക്കു കാത്തു കൊടുക്കാൻ ഹരികൃഷ്ണൻ ഇല്ല. അവൻ ജീവിതത്തിന്റെ എല്ലാ ബുദ്ധിമുട്ടുകളും ഇറക്കി വെച്ച് സമാധാനത്തിന്റെ ലോകത്തേക്ക് യാത്രയായി...
താഴെ കിടന്നിരുന്ന ഹരിയുടെ ഫോൺ റിങ് ചെയ്യുമ്പോൾ അതിലേക്കു നോക്കിയ രമേശനു ആകെ ഒരു മരവിപ്പായിരുന്നു...
   ഇതാണ് ഇന്ന് നമ്മുടെ നാട്ടിൽ ഏതു സ്നേഹബന്ധങ്ങളിലും സംഭവിച്ചു കൊണ്ടിരിക്കുന്നത്, ഇന്നത്തെ ലോകത്തിന്റെ പോക്ക് ആ രീതിയിലായതു കൊണ്ടാവാം, സ്നേഹം, പ്രണയം, എല്ലാം വെറും വികാരങ്ങൾ മാത്രമായി തീരുന്നു. അതും തന്നെ ശരീരങ്ങൾക്കു ശരീരങ്ങളോട് തോന്നുന്ന വെറും വികാരം മാത്രം, അവർ അറിയുന്നില്ല അത് പരസ്പരം അറിഞ്ഞു കഴിഞ്ഞാൽ തീരാവുന്ന ബന്ധമാത്രമാണെന്നു. സ്നേഹം എപ്പോഴും ഹൃദയത്തിൽ നിന്നും ഉണ്ടാവേണ്ടത് തന്നെയാണ് ആ സ്നേഹത്തിനു മാത്രമേ എന്നും നില നിൽപ്പ് ഒള്ളൂ.....

               ......... ശുഭം............ 


2019 ജൂലൈ 25, വ്യാഴാഴ്‌ച

ഭ്രാന്തൻ എന്ന ബുദ്ധിജീവി

എന്നും ഈ ലോകത്തിന്റെ കാഴ്ചകൾ അങ്ങനെ തന്നെയായിരുന്നോ. എന്തോ അത് ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി എന്റെ മനസ്സിൽ തന്നെ കിടക്കുന്നു
നേരം പുലരുന്നു ആ നഗരത്തിൽ ഒരു  വലിയ മരത്തിന്റെ ചില്ലകൾക്കുള്ളിലൂടെ സൂര്യൻ ഉദിച്ചു വരുന്നതും നോക്കി അയാൾ അട്ടഹസിച്ചു . കച്ചറകൾ പെറുക്കി കൊണ്ട് മരത്തിന്റെ അടിയിലേക്ക് നടന്നു വരുന്നു എന്നിട്ട് ചുറ്റും നോക്കി  ശേഷം ആ മരചുവട്ടിൽ അയാൾ ഇരുന്നു. സലീംക്ക പതിവുപോലെ കട തുറന്നിരിക്കുന്നു അവിടെ ചായയും കുടിച്ചു നാട്ടുകാർ . ആ സദസ്സിലേക്ക് ജലീൽ എന്ന രാഷ്ട്രീയക്കാരൻ കടന്നു വന്നു
ജലീൽ :സലീംക്ക സുഖതന്നെയല്ലേ
സലീംക്ക :ആ മോനെ
ജലീൽ :ആ ഭ്രാന്തൻ പതിവുപോലെ ഉണ്ടല്ലോ ഇന്നും
സലീംക്ക :അയാൾ കുറച്ചേ ആയല്ലോ നമ്മുടെ നാട്ടിൽ
ജലീൽ :പക്ഷെ ആ പാവം മനുഷ്യനെ കൊണ്ട് ആർക്കും ഒരു ബുദ്ധിമുട്ടും  ഇല്ല
സലീംക്ക :അത് ശരിയാണ്
ജലീൽ അവിടെ  ചായ കുടിച്ചും  പത്രം വായിച്ചും  ഇരിക്കുകയാണ്
ആ സമയം........
സലീംക്ക :എന്താടോ ജലീലെ ഇന്ന് ഈ നേരത്തു
ജലീൽ :അപ്പോൾ നിങ്ങൾ ഒന്നും അറിഞ്ഞില്ലേ ഇന്ന് ഇവിടെ നമ്മുടെ കർഷകർക്ക് വേണ്ടി ഞാൻ ഒരു സമരം ആഹ്വാനം ചെയ്തിട്ടുണ്ട്
സലീംക്ക :നീ അല്ലെങ്കിലും നമ്മുടെ നാടിനു അഭിമാനം തന്നെയാണ്
ജലീൽ :കൂടുതൽ പറഞ്ഞു പുകഴ്ത്തല്ലേ ചിലപ്പോൾ മോശക്കാരനായാല്ലോ 
സലീംക്ക :ഞാൻ ഒരാൾ പറഞ്ഞത് കൊണ്ട് നീ മോശക്കാരനാവില്ല. കാരണം ഇവിടെ എത്ര രാഷ്രീയ നേതാക്കന്മാർ ഉണ്ട് അവർ ആരും ചെയ്യാത്ത പല നല്ല കാര്യങ്ങളും  നീ ഇവിടെ ചെയ്യുന്നുണ്ടല്ലോ
ജലീൽ :അതൊക്കെ ഇവിടെ ആര് നോക്കുന്നു മറ്റുള്ളവരുടെ കയ്യടി വാങ്ങാൻ വേണ്ടി ഞാൻ ഒന്നും ചെയ്യുന്നില്ല എനിക്ക് അതിൽ താല്പര്യവുമില്ല. എങ്കിൽ ശരി സലീംക്ക സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല ഞാൻ പോട്ടെ
സലീംക്ക :എങ്കിൽ ശരി മോനെ
ആ മരച്ചുവട്ടിൽ നിന്ന് ഇതെല്ലാം നോക്കി  ഭ്രാന്തനായ മനുഷ്യൻ ചിരിക്കുന്നു  ഭ്രാന്തനായ മനുഷ്യന്റെ എതിർവശമായി ഒരു സമരപന്തൽ നിലകൊള്ളുന്നുണ്ട്. അവിടേക്കു ജലീൽ കടന്നു വരുന്നു പന്തലിന്റെ ഉള്ളിൽ ഇരിക്കുന്ന ആളുകൾ അയാളെ കണ്ടതും എഴുന്നേറ്റു നിന്നു
ജലീൽ :എന്താ നിങ്ങൾ കാണിക്കുന്നത് എല്ലാവരും അവിടെ ഇരിക്കൂ ഞാനും നിങ്ങളിൽപ്പെട്ടവൻ തന്നെയാണ് ഇന്ന് നമ്മൾ നമ്മുടെ ആവശ്യങ്ങൾ സർക്കാരിൽ നിന്ന് നേടി എടുക്കുക തന്നെ ചെയ്യും
ദിവാകരൻ :അത് ഞങ്ങൾക്ക് അറിയാം നിങ്ങളെ പോലെ ഉള്ള ഒരു നേതാവ് ഞങ്ങളുടെ കൂടെ ഉണ്ടാവുമ്പോൾ ഞങ്ങൾക്ക് അത് ഒരു ധൈര്യം തന്നെയാണ് 
ഈ വാക്കുകൾ ദിവാകരൻ ചേട്ടൻ പറയുന്നത് കേട്ടിട്ടാണോ ആ ഭ്രാന്തൻ വല്ലാതെ പൊട്ടി ചിരിക്കുന്നു. സമരം എല്ലാം അതിന്റെ മുറക്ക് അവിടെ നടന്നു കൊണ്ടിരുന്നു  അവിടെ ഒരു പോലീസ് വണ്ടി വന്നു നിന്നു. ഏതാനും സമയങ്ങൾ കടന്നു പോയി . നഗരത്തിന്റെ തിരക്കുകൾ കൂടി കൊണ്ടിരുന്നു. അല്പ സമയത്തിന് ശേഷം ആ ഭ്രാന്തൻ ഇരിക്കുന്ന സമീപത്തുള്ള ബസ്റ്റോപ്പിൽ ബസ് വന്നു നിന്നു. അതിൽ നിന്നും ഒരു വൃദ്ധയായ സ്ത്രീ ഇറങ്ങി  ആ സ്ത്രീ റോഡ് ക്രോസ്സ് ചെയ്യുന്ന സമയം രണ്ടു ന്യൂജെൻ പിള്ളേര് ബൈക്ക് കൊണ്ട് വന്നു. വണ്ടി നിയന്ത്രണം വിട്ടു ആ വൃദ്ധയായ സ്ത്രീയെ ഇടിച്ചു. അവിടെ ആളുകൾ ഓടി കൂടി 
ജലീൽ :ആ പിള്ളേരെ പിടിക്ക് സാറുമാരെ
പോലീസും ആളുകളും ആ പിള്ളേരെ പിടിച്ചു 
ജലീൽ :നീയൊക്കെ എവിടെ നോക്കിയാണ് വണ്ടി ഓടിക്കുന്നത് ആ സ്ത്രീക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ
പോലീസ് :എടാ രണ്ടും ഇങ്ങോട്ട് മാറി നിന്നെ
ജലീൽ :എന്റെ സാറേ ഇവന്മാരൊക്കെ രാവിലെ തന്നെ വീട്ടിൽ നിന്നും ഫ്രീക്ക് കോലത്തിൽ ഇറങ്ങും എന്നിട്ട് എവിടെ നിന്നെങ്കിലും വല്ല കഞ്ചാവും അടിച്ചു ഇറങ്ങും ഇത് പോലെ ഉള്ള പാവം ആളുകളെ വണ്ടി കേറ്റി കൊല്ലാൻ
ഇതെല്ലാം ആ ഭ്രാന്തൻ നോക്കി നിൽക്കുകയാണ് കുറച്ചു കഴിഞ്ഞപ്പോൾ അയാൾ ആ വൃദ്ധയുടെ അടുത്തേക്ക് പോയി അവരെ എഴുന്നേൽപ്പിച്ചു. വൃദ്ധ  ഭ്രാന്തനായ മനുഷ്യനെ കണ്ടത് കൊണ്ട് പേടിച്ചു ശബ്ദം ഉണ്ടാക്കി. പെട്ടെന്ന് ആളുകൾ അവിടേക്കു ഓടി ചെല്ലുന്നു ആളുകളിൽ പ്പെട്ട ഒരാൾ എടാ മാറി നിൽക്കെടാ നീ എന്താ അവരെ കാണിക്കുന്നത് എന്നും പറഞ്ഞു ആ മനുഷ്യനെ തള്ളി മാറ്റി.
ഒരാൾ :നിങ്ങൾക്ക് വല്ലതും പറ്റിയോ
വൃദ്ധ :എനിക്ക് കാര്യമായിട്ട് ഒന്നും പറ്റിയിട്ടില്ല മക്കളെ
അവിടേ നിൽക്കുന്ന പോലീസ് എല്ലാവരോടുമായി പറഞ്ഞു  നിങ്ങൾ പോയിക്കൊള്ളൂ ഇത് ഞങ്ങൾ പരിഹരിച്ചു കൊള്ളാം
പോലീസ് :നീയൊക്കെ എവിടെ നോക്കിയാടെ വണ്ടി ഓടിക്കുന്നത്
പയ്യൻ :സാറേ അവർ പെട്ടെന്ന് വന്നു വണ്ടിക്കു മുന്നിൽ വന്നു ചാടി 
പോലീസ് :നീയൊന്നും കൂടുതൽ ഒന്നും പറയേണ്ട
പയ്യൻ :സാറേ ഇവൻ നമ്മുടെ MLA യുടെ മോനാണ്
പോലീസ് :ആണോ അത് എന്തെ നേരത്തെ പറയാതെ ഇരുന്നത് നിന്റെ ലൈസൻസ് എവിടെ
പയ്യൻ :അത് എടുത്തിട്ടില്ല Sir ഞാൻ സ്റ്റേഷനിൽ എത്തിക്കാം
പോലീസ് :Ok പൈസ എന്തെങ്കിലും ഉണ്ടോ അവർക്കു കൊടുക്കാൻ അവർക്കു ചെറിയ രീതിയിൽ ഉള്ള മുറിവുകൾ എല്ലാം ഉണ്ട്
പയ്യൻ :അത് ഞങ്ങൾ കൊടുക്കാം സാറേ
പോലീസ് :വേണ്ട അത് എന്റെ കൈയിൽ തന്നാൽ മതി ഞാൻ കൊടുക്കാം
ആ പയ്യൻ ഒരു അയ്യായിരം രൂപ പോലീസുകാരന് കൊടുത്തു 
പയ്യൻ :എങ്കിൽ ഞാൻ പോവട്ടെ സാറേ
പോലീസ് :സൂക്ഷിച്ചു പോകണം വണ്ടിയും കൊണ്ട് 
പയ്യൻ :ശരി Sir
അതും പറഞ്ഞു ആ പയ്യന്മാർ വണ്ടി കൊണ്ട് സ്ഥലം വിട്ടു 
പോലീസ് :എടൊ ആ സ്ത്രീയെ ഇങ്ങോട്ട് വിളിച്ചേ
വൃദ്ധ :എന്താ സാറേ
പോലീസ് :ഇനി എങ്കിലും റോഡ് ക്രോസ്സ് ചെയ്യുമ്പോൾ ശ്രദ്ധിക്കണം കേട്ടോ. കാര്യമായിട്ട് എന്തെങ്കിലും പറ്റിയോ
വൃദ്ധ :ഇല്ല സാറേ
പോലീസ് :ഉം എടൊ കോൺസ്റ്റബിൾ ഒരു ഓട്ടോ വിളിച്ചാ
കോൺസ്റ്റബിൾ :ശരി സാറെ
അവിടേക്കു ഓട്ടോ വന്നതും  വൃദ്ധ വണ്ടിയിൽ കയറി ആ സമയം തനിക്കു തന്ന അയ്യായിരം രൂപയിൽ നിന്നും ഒരു ആയിരം രൂപ ആ വൃദ്ധക്ക് കൊടുത്തു
പോലീസ് :എടൊ ഇവരെ നമ്മുടെ സർക്കാർ ഹോസ്പിറ്റലിൽ കൊണ്ട് വിട്ടു കൊടുക്ക്‌ പൈസ ഒന്നും വാങ്ങാൻ നിൽക്കേണ്ട കേട്ടോ
ഓട്ടോക്കാരൻ :ശരി സാറേ
അതും പറഞ്ഞു അയാൾ ഓട്ടോ കൊണ്ട് പോയി. ഇതെല്ലാം കണ്ടു ആ ഭ്രാന്തനായ മനുഷ്യൻ അവിടെ തന്നെ ഇരിക്കുന്നുണ്ട്
ഭ്രാന്തൻ :എന്ത് ലോകം എന്ത് മനുഷ്യർ എല്ലാം കാണുന്നുണ്ട് ഒരാൾ
പോലീസ് :എന്താടോ ഭ്രാന്തൻ പറയുന്നത്
കോൺസ്റ്റബിൾ :അവൻ ഓരോ പിച്ചും പേയും പറയുന്നതാവും. അവനു ഭ്രാന്ത് അല്ലേ സാറേ
സമയം ഉച്ച  എല്ലാവരും അവിടെ നിന്നും പിരിഞ്ഞു പോവുന്നു ഭക്ഷണം കഴിക്കാൻ വേണ്ടി ആ പാവം ഭ്രാന്തനായ മനുഷ്യൻ അപ്പോഴും ആ മരച്ചുവട്ടിൽ തന്നെ ഇരിക്കുന്നുണ്ട്  കുറച്ചു സമയം കഴിഞ്ഞപ്പോൾ അവിടേക്കു ഒരു കൊച്ചു പയ്യൻ വന്നു ആ ഭ്രാന്തന് ഒരു പൊതി ഭക്ഷണം നൽകി  അയാൾ ആ കൊച്ചു പയ്യനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ആ ഭക്ഷണം കഴിച്ചു .ആ പയ്യൻ അയാളെ നോക്കി സന്തോഷത്തോടെ അവിടെ നിന്ന് യാത്രയായി. നഗരത്തിന്റെ തിരക്കുകൾ കുറയാൻ തുടങ്ങുന്നു സമയം വൈകുന്നേരമായി  കുട്ടികൾ സ്കൂൾ എല്ലാം വിട്ടു അതിലൂടെ കടന്നു പോവുന്നുണ്ട്. ആ ഭ്രാന്തനെ നോക്കി കൊണ്ട് ചിലർ ചിരിക്കുന്നു ചിലർ ഭയത്തോടെ നോക്കി പോവുന്നു. അതെല്ലാം ആസ്വാദിച്ചു അയാൾ എന്തെല്ലാമോ പറയുന്നു. നഗരം ആകെ ഇരുട്ട് കയറുന്നു ആ ഭ്രാന്തൻ അവിടെ ഉള്ള ഒരു സ്ട്രീറ്റ് ലൈറ്റിന്റെ അടുത്തേക്ക് ചെന്ന് അതിലോട്ടു നോക്കി ചിരിച്ചു നിന്നു. സമയം ഒരുപാട് ആയി നഗരങ്ങളിലെ കടകൾ എല്ലാം പൂട്ടി എല്ലാവരും യാത്രയായി. എന്നും ഇങ്ങനെ തന്നെയാണ് ഈ നഗരം രാത്രിയുടെ കാവൽക്കാരനായി എന്നും ഈ നഗരത്തിനു കൂട്ടിരിക്കുന്നതു ഈ ഭ്രാന്തനായ മനുഷ്യൻ മാത്രം
രാത്രിയുടെ യാമങ്ങൾ ആ നഗരത്തിനെ മുഴുവനായി മൂടിയിരിക്കുന്നു. ആ സമര പന്തലിന്റെ അടുത്തുള്ള ബിൽഡിങ്ങിൽ  നിന്നും ഒരു വേശിയായ സ്ത്രീ പുറത്തേക്കു വരുന്നു കൂടെ നമ്മുടെ പകൽ മാന്യനായ രാഷ്ട്രീയ കാരനും
ജലീൽ :അത് എണ്ണി നോക്കുക ഒന്നും വേണ്ട പെണ്ണെ
സ്ത്രീ :നിങ്ങളെ പോലെ ഉള്ള രാഷ്ട്രീയക്കാരെ എനിക്ക് വിശ്വാസം ഇല്ല സാറേ
ജലീൽ :നീ പോവാൻ നോക്ക് പെണ്ണെ ആരെങ്കിലും കാണേണ്ട എന്നെ ഈ കോലത്തിൽ
സ്ത്രീ :ശരി സാറേ ഞാൻ പോവുന്നു
എന്നും പറഞ്ഞു അവർ മുന്നോട്ടു പോവുമ്പോൾ അതാ അവിടെ കുറച്ചു മുന്നിലായി ഇരുട്ടത്ത് ഒരു ബീഡി ചുരുൾ ജ്വലിച്ചു നിൽക്കുന്നു. അവർ പെട്ടെന്ന് അത് കണ്ടു പേടിച്ചു കൊണ്ട് ജലീലിനെ വിളിച്ചു 
സ്ത്രീ :സാറേ അവിടെ ആ ഇരുട്ടത്ത് ആരോ ഉണ്ട്
ജലീൽ :ആര് വെറുതെ എന്നെ കൂടി ആളുകളുടെ മുന്നിൽ നാറ്റിക്കാൻ വേണ്ടിയാണോ വിളിച്ചു വരുത്തിയത്
സ്ത്രീ :അല്ല സാറേ പേടിച്ചിട്ടാണ് ഞാൻ വേണമെങ്കിൽ ഇവിടെ ഈ ഇരുട്ടത്തേക്കു മാറി നിൽക്കാം
ജലീൽ :ശരി നീ ഇരുട്ടത്ത് തന്നെ നിന്നാൽ മതി നിന്നെ ആരും കാണേണ്ട ഞാൻ പോയി നോക്കട്ടെ
അത് പറഞ്ഞു അയാൾ മുന്നോട്ടു പോയി നോക്കി ആരാ . പെട്ടെന്ന് ആ ഭ്രാന്തൻ വെളിച്ചത്തോട്ടു വന്നു
ജലീൽ :ഇവനാണോ എടി പെണ്ണെ പേടിക്കേണ്ട ഇത് ആ ഭ്രാന്തനാണ് പേടിക്കാൻ ഒന്നും ഇല്ല നീ ധൈര്യമായി പൊയ്ക്കോ ഇവൻ ഒന്നും ചെയ്യില്ല
അത് പറഞ്ഞു അയാൾ അവിടെ നിന്നും ആ സ്ത്രീയോട് യാത്ര പറഞ്ഞു ഇരുട്ടിലേക്ക് മറഞ്ഞു പോയി.
ഭ്രാന്തൻ :മാന്യൻ പകൽ മാന്യൻ ഞാൻ പറഞ്ഞാൽ അത് ഭ്രാന്ത്‌
അയാൾ അങ്ങനെ ഓരോന്ന് ഉറക്കെ പറഞ്ഞു കൊണ്ട് ആ റോഡിലൂടെ നടന്നു കളിച്ചു . കുറെ കൂടി ഇരുട്ട് കൂടി തുടങ്ങി ആ സ്ട്രീറ്റിലെ വെളിച്ചം ഇല്ലാതെയായി. കുറച്ചു കഴിഞ്ഞപ്പോൾ ഒരു വണ്ടി അവിടെ കൊടുന്നു നിർത്തി.  അതിൽ നിന്നും കുറച്ചു ആളുകൾ ഒരാളെ വലിച്ചു ഇറക്കി. അതിൽ ദയ ഒട്ടും തന്നെ തൊട്ട് തീണ്ടിയിട്ടില്ലാത്ത മനുഷ്യൻ ആ വലിച്ചു ഇറക്കിയ മനുഷ്യനെ കത്തി കൊണ്ട് തുരെ തുരാ എന്ന്  കുത്തി.  അയാൾ അവിടെ കിടന്നു പിടഞ്ഞു മരിച്ചു. കുറച്ചു അകലെ നിന്ന് ഒരു കാൽ അനക്കം കേട്ടു 
നാരായണൻ :എടാ ആരാന്നു പോയി നോക്കെടാ നായ്ക്കളെ അവൻ കണ്ടു എങ്കിൽ അവനെയും കൊന്നു കളഞ്ഞേക്ക് സാക്ഷികൾ പിന്നീട് പണിയാവും 
അവർ ആ ശബ്ദം കേട്ട ഭാഗത്തേക്ക് പോയി നോക്കി  ഇരുട്ടിൽ നിന്ന് അട്ടഹസിച്ചു കൊണ്ട് ആ ഭ്രാന്തൻ എഴുന്നേറ്റു
വിപിൻ :അത് ആ ഭ്രാന്തനാണ് ചേട്ടാ
നാരായണൻ :എന്നാൽ പോട്ടെ നമ്മുക്ക് പോവാം
അവർ അതും പറഞ്ഞു വണ്ടിയിൽ കയറി പെട്ടെന്ന് തന്നെ അവിടെ നിന്ന് പോയി. വെളിച്ചം പതിയെ ആ നഗരത്തിൽ തെളിയാൻ തുടങ്ങി സൂര്യൻ പൊൻകിരണങ്ങൾ പ്രകാശിപ്പിച്ചു  കൊണ്ട് ഉദിക്കാൻ തുടങ്ങുന്നു. ആ റോഡിൽ കിടക്കുന്ന ശവം കണ്ടു ആളുകൾ ഒത്തു കൂടാൻ തുടങ്ങി. എല്ലാവരും ഓരോ അഭിപ്രായങ്ങൾ പറയാൻ തുടങ്ങി.
ഒരാൾ :ഇന്നലെ ചെയ്തതാവും
മറ്റൊരാൾ :അതെ വല്ല രാഷ്ട്രീയ കൊലപാതകവും ആവും എന്താ നമ്മുടെ നാടിന്റെ അവസ്ഥ ഇതൊന്നും ആരും കാണുന്നില്ലേ
ഇതൊക്കെ കണ്ടും കേട്ടും ആ ഭ്രാന്തൻ ഒറ്റയ്ക്ക് മനസ്സിൽ തന്നെ പിറുപിറുത്തു
എല്ലാം ഞാൻ കണ്ടു പക്ഷെ ഞാൻ പറഞ്ഞാൽ ആര് വിശ്വാസിക്കും കാരണം ഞാൻ ഭ്രാന്തനല്ലേ എന്റെ വാക്കുകൾ ആര് കേൾക്കാൻ ജനങ്ങൾ ഞങ്ങളെ പോലെ ഉള്ളവർക്ക് മുദ്ര കുത്തി തന്ന ഒരു പേരുണ്ട് ഭ്രാന്തൻ ആ പേര് ഉള്ള കാലത്തോളം എനിക്ക് ജീവിക്കാൻ അവകാശമുണ്ട് ഈ ഭൂമിയിൽ

                  .......ശുഭം.......


2019 ജൂലൈ 17, ബുധനാഴ്‌ച

അവൾ വേശ്യ

ആ ഇരുണ്ട രാത്രി കുത്തിച്ചൊരിയുന്ന മഴയത്ത് നനഞ്ഞു കൊണ്ടു നടക്കുമ്പോഴും അവളുടെ ആ ശരീരത്തിന്റെ വടിവ് കണ്ടാൽ അവളെ ആരും കൊതിച്ചു പോവുമായിരുന്നു
    എങ്കിലും ആ കണ്ണുകളിൽ അവളുടെ നിസ്സഹായതയുടെ പ്രതി രൂപത്തെ ആർക്കും കാണാമായിരുന്നു
  അവൾ പിറുപിറുത്തു ആ മഴയിൽ ലക്ഷ്യമില്ലാതെ നടന്നു കൊണ്ടിരുന്നു
ഒടുവിൽ ഒരു കടയുടെ മുന്നിൽ എത്തിയപ്പോൾ കുറച്ചു നേരം കേറി നിന്നു ആർക്കോ വേണ്ടി കാത്തു നിൽക്കുന്നപ്പോലെ
കുറച്ചു സമയം കടന്നു പോയി മഴയുടെ ശബ്ദങ്ങൾ മെല്ലെ മെല്ലെ നിലക്കാൻ തുടങ്ങി .
അവൾ ആ നനഞ്ഞ വസ്ത്രങ്ങൾ ധരിച്ചത് ഒന്നും മാറ്റം വരുത്താതെ തന്നെ മുന്നോട്ട് പോകാൻ തുടങ്ങി
കുറച്ചു മുന്നിലേക്ക് പോയപ്പോൾ ഇരുട്ടത്‌ ആരോ നിൽക്കുന്നത് പോലെ അവൾക്കു തോന്നി .ആ ഇരുട്ടിൽ നിന്നിരുന്നയാൾ വെളിച്ചത്തിലേക്ക് വന്നു ചുണ്ടിൽ സിഗരറ്റും വെച്ചു .കുറച്ചു നേരം അവളിലേക്ക് മാത്രമായി അയാൾ നോക്കി കൊണ്ടു ചോദിച്ചു
"വല്ലതും നടക്കുമോ''
അവൾ അയാളെ ഒന്നു അടിമുടി  നോക്കി .മനസ്സ് കൊണ്ടു കരുതി ഇയാളുടെ കണ്ണിൽ നോക്കുമ്പോൾ തന്നെ അറിയാം എന്നെ കൈയിൽ കിട്ടിയാൽ ഇന്നത്തെ രാത്രി മുഴുവൻ  മതിയാകില്ല അയാളുടെ കാമം തീരാൻ .
"റൂം ഉണ്ടോ പൈസ എല്ലാം തരില്ലെ "
" നീ ഇങ്ങോട്ട് വാ അതെല്ലാം ഞാൻ  ശരിയാക്കി വെക്കാം "
അയാൾ നടക്കുന്നതിന്റെ പിറകെ അവളും നടന്നു നീങ്ങി . ഒരു ചെറിയ വീട് അല്ലെങ്കിൽ ഒരു ഒറ്റമുറി എന്നൊക്കെ പറയാവുന്ന ഒരു സ്ഥലത്തേക്കാണ് എന്നെ അയാൾ കൊണ്ടു പോയത് .
"നീ അകത്തോട്ട് വാ പെണ്ണേ"
ഞാൻ ആ മുറിയുടെ ഉള്ളിലേക്ക് കയറി അവിടെ ആകെ മദ്യത്തിന്റെയും സിഗരറ്റിന്റെയും ഗന്ധം തങ്ങി നിൽക്കുന്നു .ഒരു ചെറിയ മൂലയിൽ ആയി ഒരു കിടക്ക കിടക്കുന്നു . അവിടേക്ക് അയാൾ എന്നെ ആനയിച്ചു .ഞാൻ അയാളുടെ അടുത്തതായി ഇരുന്നു .അയാൾ എന്റെ കരങ്ങൾ മെല്ലെ പിടിച്ചു ചുംബിക്കുവാൻ തുടങ്ങി .  അങ്ങനെ അയാൾ വികാരപരിതനായി എന്തെല്ലാമോ ചെയ്യുവാൻ തുടങ്ങി .ഇടക്ക് എന്നോട് ചോദിച്ചു നിനക്കു സുഖിക്കുന്നുണ്ടോ എന്നു .ഞാൻ ഒന്നും പറയാൻ നിന്നില്ല . ഈ വേശ്യ പണി തുടങ്ങിയത് മുതൽ കാലങ്ങളായി പലരും അവരുടെ കാമകേളിയിൽ മതി മറക്കുമ്പോൾ ചോദിക്കുന്ന സ്ഥിരം ചോദ്യമാണ് ഇയാൾ എന്നോട് ചോദിച്ചത് . നിനക്കു സുഖിക്കുന്നുണ്ടോ എന്നത് പക്ഷെ ഞാൻ ഇന്ന് വരെ അതു എന്താണ് എന്ന് അറിഞ്ഞിട്ടില്ല .
                 കുറച്ചു സമയം കഴിഞ്ഞപ്പോൾ അയാൾ എന്റെ ശരീരത്തിലേക്ക് തളർന്നു വീണത് ഞാൻ അറിഞ്ഞു .
    "എന്താടി ഇന്ന് പോവണോ"
" പോവണം  ചേട്ടാ എന്നെ ബുദ്ധിമുട്ടിക്കല്ലേ ഞാൻ പോയിട്ടു വേണം അച്ഛന് ഭക്ഷണവും മരുന്നും കൊടുക്കാൻ "
    " എന്നാൽ എനിക്ക് നിന്നെ ഒന്നു കൂടി ചെയ്യണം പക്ഷെ അത് എന്റെ ആഗ്രഹം നീ സാധിച്ചു തരണം ഞാൻ നിന്നോട് എന്റെ ആഗ്രഹം പറഞ്ഞോട്ടെ "
അയാൾ കൂടുതൽ പൈസ തരാമെന്നു പറഞ്ഞപ്പോൾ അയാളുടെ ആഗ്രഹത്തിന് ഞാൻ വഴങ്ങി കൊടുത്തു .
അയാളുടെ കയ്യിൽ നിന്ന് പണം വാങ്ങി പുറത്തേക്കു ഇറങ്ങി നടക്കുമ്പോഴും അവൾ ഓരോന്നു പുലമ്പി കൊണ്ടിരുന്നു .
         ഓരോ നായിന്റെ മക്കൾ കണ്ണിൽ കണ്ട english video കണ്ടു വരും . ഞാൻ ഒരു പെണ്ണ് ആണെന്ന് കരുതി വേണ്ടേ ഇങ്ങനെ ഓരോന്നു കാണിക്കാൻ അവനും അമ്മയും പെങ്ങളും ഭാര്യയുമെല്ലാം ഉള്ളത് അല്ലെ . ഈ നശിച്ച ജീവിതം എന്തിനു എനിക്ക് തന്നു .
അവൾ അങ്ങനെ ഓരോന്നു പുലമ്പി കൊണ്ട് ആ ഇരുട്ടിലേക്ക് നടന്നു അകന്നു .
    " നീ വന്നോ നിന്നെ നോക്കിയിരിക്കുകയായിരുന്നു "
'എന്റെ ശാരദ ചേച്ചി നിങ്ങൾക്ക് എന്തു അറിഞ്ഞിട്ടാണ് എന്റെ തൊഴിൽ ഇപ്പോൾ ഇങ്ങനെ ഒക്കെ അല്ലെ '
  എന്റെ കുട്ടി നീ എന്തിനാ ഈ ജീവിതം ഇങ്ങനെ ഇല്ലാതാക്കുന്നത് .
നിങ്ങൾക്ക് എന്തു അറിഞ്ഞിട്ടാണ് ഈ പറയുന്നത് നിങ്ങളെ മുന്നിൽ തന്നെ അല്ലെ ഞാൻ ജീവിക്കുന്നത് .
' എല്ലാം ശാരദ ചേച്ചിക്ക് അറിയാം '  അവർ ലീലയുടെ കൂട്ടുകാരിയാണ് . വർഷങ്ങളായ് ഇവരുടെ വീടിന്റെ അരികിൽ തന്നെയാണ് താമസം . അവർക്ക് ലീലയുടെ ജീവിതത്തിൽ സംഭവിച്ചു പോയ എല്ലാ കാര്യവും അറിയാം.  അവർക്ക് ഇവളുടെ ജീവിതം ഇങ്ങനെ ആയതിൽ സങ്കടം തോന്നാറുണ്ട്. അവർ അതെല്ലാം അവളോട് പറയാറുണ്ട്. അവളോട് ശാരദ ചേച്ചി എന്തെല്ലാമോ പറഞ്ഞു വീട്ടിലേക്കു പോയി.
പുറത്തു കുളിമുറിയുടെ ഉള്ളിൽ കുളിക്കുന്ന നേരം മുകളിൽ നിലാവിനെ അവൾക്കു ആകാശത്തു തെളിഞ്ഞു കാണാം . അവൾ അതിനെ തന്നെ ഇമ വെട്ടാതെ നോക്കുമ്പോൾ അവൾ അറിയാതെ അവളുടെ മാറിടത്തിലേക്കു ഒരു കൈ വന്നു പിടിച്ചു . അവൾ ഇത്രയും കാലം ബന്ധപ്പെട്ട ആണുങ്ങളിൽ  നിന്നോ കിട്ടാത്ത ഒരു സുഖം ആ കരങ്ങളിൽ അവൾ കണ്ടു . അവൾ അൽപ്പനേരം പുളകിതയായി നിന്നു . പെട്ടെന്നാണ് അവളുടെ ഉപഭോഗ മനസ്സ് എഴുന്നേറ്റത് .അവൾ കോരിത്തരിച്ചു കൊണ്ടു നോക്കി . അതു വേറെ ആരുമല്ലായിരുന്നു . ശാരദ ചേച്ചിയുടെ മകൻ കണ്ണനായിരുന്നു .
   " എടാ തെമ്മാടി നീ എന്താ കാണിക്കുന്നത് "
വെറുതെ കൊതി തോന്നിയത് കൊണ്ടാണ്
നിന്റെ അമ്മയെ ഞാൻ ഒന്ന് കാണട്ടെ നിനക്കു ഇത്തിരി കൂടുന്നുണ്ട്
   " ഇല്ല ചേച്ചി ദയവു ചെയ്തു അമ്മയോട് പറയല്ലേ "
" ഇല്ല ഞാൻ ഒന്നും പറയുന്നില്ല "
അവൾ അതും പറഞ്ഞു കുളിമുറിയിൽ നിന്നും ഇറങ്ങുമ്പോൾ കണ്ണനെ ഒരു നോട്ടം നോക്കി കണ്ണൻ വല്ലാതെയായി അവനു അതു വിശ്വസിക്കാൻ ആയില്ല
പക്ഷേ അവൾ എന്നും അവനെ ശാരദ ചേച്ചിയുടെ മകനെന്ന രീതിയിലേ കണ്ടിട്ടുള്ളൂ. പിന്നെ അവൻ കാട്ടിക്കൂട്ടുന്ന ഈ കാര്യങ്ങൾ എല്ലാം വളർന്നുവരുന്ന ചെറുപ്പക്കാരിൽ കാണുന്നതായി തോന്നിയുള്ളൂ
   എന്തിനാ അച്ഛാ നിങ്ങൾ  വാശി പിടിക്കാതെ കഞ്ഞി കുടിക്ക്
അയാൾ ഇപ്പോൾ കുറച്ചു കാലമായി കിടക്കാൻ തുടങ്ങിയിട്ട് പക്ഷെ ഈ ജോലിക്കു അവൾ പോയി ഈ കുടുംബത്തിന് തിന്നാൻ കൊണ്ടു വരുമ്പോൾ ആ അച്ഛന് സങ്കടം താങ്ങാൻ കഴിയുന്നില്ല
അയാൾ ഇപ്പോൾ 2 വർത്തിനു മേലെ ആയി കിടപ്പ് തുടങ്ങിയിട്ട് പിന്നീട് അങ്ങോട്ടു സംസാരിക്കുകയും ഇല്ല എന്നാൽ തന്റെ വിഷമം പുറത്തോട്ടു കാണിക്കാൻ വേണ്ടി കഞ്ഞി കുടിക്കാതെയും പട്ടിണി കിടന്നുമെല്ലാം പ്രതികരിക്കും .

         നല്ലതു തന്നെ ഇപ്പോൾ അച്ഛൻ എന്നോട് ദേഷ്യം കാണിച്ചു പട്ടിണി കിടക്കാൻ ആണോ ഉദ്ദേശം എങ്കിൽ ഇന്ന് ഞാനും തിന്നുന്നില്ല
അത്രയും പറഞ്ഞപ്പോൾ അയാൾ മനസിലാമനസ്സോടെ അതു കഴിക്കാൻ തുടങ്ങി
അവൾ അദ്ദേഹത്തിനുള്ള ഗുളികയും എല്ലാം കൊടുത്തു അദ്ദേഹത്തെ ഉറക്കി കിടത്തിയത്തിന് ശേഷം പോയി കിടന്നു .
ഉറങ്ങുന്ന സമയത്തും അവൾ അവളുടെ ജീവിതത്തെ കുറിച്ചു ഓർത്തു തേങ്ങി .
നേരം വെളുക്കുന്നു കുരുവികളുടെയും പക്ഷികളുടെ എല്ലാം കരച്ചിലൂടെ ആ സുപ്രപാതം കണ്ടു അവൾ . വീണ്ടും ഒരുങ്ങി കെട്ടി ഇറങ്ങി . അവളുടെ ശരീരം ആഗ്രഹിച്ചു ഇരിക്കുന്ന ആളുകളുടെ ഇടയിലേക്ക് .
  അങ്ങനെ ദിവസങ്ങൾ കടന്നു പോയി .ഒരു ദിവസം വീട്ടിൽ തിരിച്ചെത്തിയ അവൾ കാണുന്നത് അച്ഛൻ കട്ടിലിൽ നിന്നു വീണു കിടക്കുന്നതാണ് . അതു കണ്ട പാടെ അവൾ അച്ഛന്റെ അടുത്തേക്ക് ഓടി .ആ തല എടുത്തു മടിയിൽ വെച്ചു .
  "അച്ഛാ . "അച്ഛാ എന്തു പറ്റി
മോളെ ..........
ഹേ .. അച്ഛൻ സംസാരിച്ചു പറ .... പറ അച്ഛാ
നീ എന്നോട് ക്ഷമിക്കണം എല്ലാം .......
അച്ഛാ ...... അവളുടെ തേങ്ങലുകൾ ആ മുറിക്കുള്ളിൽ തന്നെ വീണ്ടും വീണ്ടും മുഴങ്ങി കേട്ടു .
അയാൾ കുറെ കാലത്തിനു ശേഷം സംസാരിച്ചു പക്ഷെ എന്തെല്ലാമോ പറയണം എന്ന് ആഗ്രഹിച്ചു പോയി മുഴുവിക്കാൻ കഴിയാതെ ആ മകളെ വിട്ട് അയാൾ വേറെ ഒരു ലോകത്തേക്ക് യാത്രയായി .
അവൾ കുറെ നേരത്തേക്ക് നിശ്ചലയായി .നേരം വെളുക്കുന്നു ഓരോ ആളുകളായി വീട്ടിൽ എത്തിക്കൊണ്ടിരുന്നു . എന്നാലും ഈ കൊച്ചിന് ഈ ഗതിയാണല്ലോ ദേവി നീ കൊടുത്തത്  പാവം എന്നൊക്കെ വന്നവരിൽ ചിലർ എല്ലാം പറഞ്ഞു .
    കുട്ട്യേ ഇനി  അച്ഛന്റെ ചിതക്കു തീ കൊടുക്കേണ്ടത് മകളാണ്
അവൾ എന്തോ ചിന്തിച്ചു ഏതോ ലോകത്തായിരുന്നു . പെട്ടെന്ന് ഞെട്ടി കൊണ്ടു അവൾ എഴുന്നേറ്റു പൊട്ടി കരഞ്ഞു കൊണ്ട് പറഞ്ഞു             എനിക്ക് കഴിയുകയില്ല ശാരദ ചേച്ചി
   "അങ്ങനെ ഒന്നും പറഞ്ഞാൽ പറ്റില്ല കുട്ടി" 
അവസാനം അവരുടെ നിർബന്ധത്തിനു വഴങ്ങി അവൾ വന്നു . കുളി കഴിഞ്ഞു വരുന്ന അവളെ ഒരുപാട് ആണുങ്ങൾ കാമവെറിയിൽ നോക്കി നിന്നു അവരുടെ എല്ലാം ഇടയിലൂടെ അവൾ നടന്നു വരുമ്പോൾ ഒരു സങ്കടത്തിന്റെയും ദയയുടെയും നോട്ടം കണ്ണനിൽ നിന്നു മാത്രം അവൾ കണ്ടിരുന്നൊള്ളു .
അവൾ അവസാനമായി അവളുടെ അച്ഛന്  ഒരു മുത്തം കൊടുത്തു .ആ രംഗം ആ നാട്ടിലെ ജനങ്ങളിൽ കണ്ണുനീര് പടർത്തി .
അന്ന് എല്ലാവരും യാത്ര പറഞ്ഞു മടങ്ങി .അവളും ശാരദ ചേച്ചിയും മകൻ കണ്ണനും മാത്രം ആ വീട്ടിൽ .
അവൾ ഒന്നും മിണ്ടാതെ തൂണും ചാരി ഇങ്ങനെ കരഞ്ഞു കൊണ്ടിരുന്നു
     "എന്താ കുട്ട്യേ  കരഞ്ഞത് കൊണ്ടു മരിച്ചവർ തിരിച്ചു വരുമോ .ഞാൻ ഭക്ഷണം എന്തായാലും ഉള്ളിൽ വിളമ്പി വെച്ചിട്ടുണ്ട് നീ എടുത്തു കഴിക്കു .ഞാൻ പോവട്ടെ
  വാടാ ചെറുക്കാ. ...
അവൻ കണ്ണൻ ആ  വീട്ടിൽ നിന്നും പോവുമ്പോഴും ലീല ചേച്ചിയെ തന്നെ നോക്കി . പക്ഷെ അവൾ പെട്ടെന്ന് ഒരു ആഘാതം ഏറ്റ ചിന്തയിൽ എന്തൊക്കെ ഓർത്തു ഇരിക്കുകയാണ് .കണ്ണനെ അവൾ കണ്ടത് പോലും ഇല്ല .
അവർ അവിടെ നിന്നും യാത്രയായി
അപ്പോഴും കണ്ണൻ ലീല ചേച്ചിയെ ഓർത്തു സങ്കടപ്പെട്ടു പോയി
അവൾ അതൊന്നും കാണാതെ ഓർത്തു കൊണ്ടേ ഇരുന്നു .
അവൾ അവളുടെ കുട്ടി കാലത്തെ ഓർത്തു കിടന്നു . ചെറുപ്പം 'അമ്മ ഉണ്ടായിരുന്ന കാലം നല്ല രസമുള്ള ജീവിതമായിരുന്നു . 17 വയസ്സിൽ അവളുടെ ജീവിതത്തിലേക്ക് പ്രശ്നങ്ങൾ വന്നു കേറുന്നതും .അച്ഛൻ കുടിക്കുകയും അമ്മയെ എന്നും വന്നു തല്ലുന്നതും എല്ലാം കണ്ടു നിൽക്കേടി വന്നത് . കുറച്ചു  കാലങ്ങൾക്കു ശേഷം 'അമ്മ മരണപ്പെടുന്നത് .അന്ന് കുറ്റബോധവുമായി ഒരു നോട്ടം കണ്ടു അച്ഛനെ . പിന്നീട് ഞാൻ അച്ഛനെ കണ്ടില്ല കുറച്ചു കാലങ്ങൾ .പിന്നീട് അച്ഛൻ വരുന്നത് എന്റെ 21 വയസ്സിൽ എന്റെ ജീവിതം നശിപ്പിക്കാൻ . പക്ഷെ ഇതൊന്നും ലോകം അറിയാത്ത കാര്യമാണ്  ഞാൻ ആരെയും അറിയിച്ചിട്ടുമില്ല .
    അന്നൊരു രാത്രിയിൽ എന്റെ റൂമിൽ ഒരാൾ എന്റെ കാലിൽ വന്നു പിടിച്ചു . എന്തോ ചെയ്യുന്നു .ഞാൻ പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു നോക്കുമ്പോൾ .അയാൾ എന്റെ കാലിൽ ചുണ്ട് കൊണ്ടു തലോടുകയാണ് . ഞാൻ ആ മുഖം കണ്ടു ഞെട്ടി പോയി .അതു അച്ഛൻ ആയിരുന്നു .
    "അച്ഛാ  നിങ്ങൾ എന്താ കാട്ടുന്നത് "
മിണ്ടാതെ കിടക്കേടി എന്നും പറഞ്ഞു അയാൾ എന്റെ ചുണ്ടുകളെ കടിക്കാൻ തുടങ്ങി .ഞാൻ അയാളിൽ നിന്നു രക്ഷ പെടാൻ എന്തെല്ലാമോ പറഞ്ഞു കൊണ്ട് കാലിൽ വീണു കെഞ്ചി . അയാളുടെ ചിന്തകൾ മുഴുവൻ മദ്യത്തിന്റെ ലഹരി കാർന്നിരുന്നു
അതു കൊണ്ടു തന്നെ അയാൾ ഒന്നും കേൾക്കാതെ അവളുടെ മേലിൽ കടന്നു ആക്രമിച്ചു . അവളുടെ ശരീരത്തിന്റെ എവിടെയൊക്കെ പല വേദനകൾ അനുഭവപ്പെട്ടു എങ്കിലും ആ ഹൃദയത്തിനു ഏറ്റ മുറിവിനോളം വരില്ലായിരുന്നു അതു .
നേരം വെളുക്കുമ്പോൾ അവൾ കാവിന്റെ അടുത്തുള്ള കുറ്റി കാട്ടിൽ  കിടക്കുന്നു .അവൾ ഉറക്കത്തിൽ നിന്നു ഒരു ഭയത്താൽ എഴുന്നേറ്റു . അവളുടെ ചുണ്ടുകളിൽ മുറിവ് പറ്റിയിരിക്കുന്നു . അവളുടെ തുടയുടെ ഇടയിൽ  എന്തോ ഒന്ന് പറ്റിയിരുന്നു .അവിടെ അവൾക്കു എന്തെന്ന് ഇല്ലാത്ത ഒരു വേദന . അവൾ അവിടെ കൈ വെച്ചപ്പോൾ കൈകളിൽ രക്തം പുരണ്ടത് അവൾ കണ്ടു .വേദനയോടെ ഉറക്കെ നില വിളിച്ചു ........
അതു കേട്ടു ആളുകൾ അവിടെ തടിച്ചു കൂടി അവരിൽ ആരോ ഒരാൾ പറഞ്ഞു ആ പെൺകുട്ടി പിഴച്ചു പോയി എന്ന്.
  ആരാ മോളെ ഞങ്ങളോട് പറ ...
ആളുകളുടെ ചോദ്യത്തിന്റെ രീതി മാറാൻ തുടങ്ങിയപ്പോൾ അവൾ പറഞ്ഞു ആരോ എനിക്ക് അറിയില്ല....
അതോടെ അവൾ ജനങ്ങളുടെ മുന്നിൽ പിഴച്ചവൾ ആയി . അവർ ആ കണ്ണു കൊണ്ടു മാത്രം അവളെ കാണാൻ തുടങ്ങിയപ്പോൾ അവൾ ആദ്യമായി വേശ്യ ആയി .ആ ജീവിതം കൊണ്ട് മുന്നോട്ടു പോവുമ്പോൾ ആണ് അച്ഛനെ രണ്ടു മൂന്ന്‌ പേര് താങ്ങി കൊണ്ടു വരുന്നത്
ഒന്നും പറയേണ്ട കള്ള് കുടിച്ചു തല്ല് ഉണ്ടാക്കിയതാണ് ഒരാൾ തലക്ക് അടിച്ചതാണ് പിന്നെ എഴുന്നേറ്റിട്ടില്ല
അവൾ വിളിച്ചു അയാൾ എഴുന്നേറ്റില്ല . പിന്നീട് അവൾ ഒരുപാട് കാലം അയാളെ നോക്കി . ഒരിക്കൽ പോലും ദേഷ്യത്തിൽ അവൾ അയാളെ നോക്കിയിട്ടില്ല .പക്ഷെ അയാൾക്ക്‌ അവളിൽ നിന്നു കിട്ടി കൊണ്ടിരിക്കുന്ന ഏറ്റവും വലിയ ശിക്ഷാ  അതായിരിക്കും . അയാളെ കുറ്റബോധത്തിന്റെ മുഖത്തോടെ കാണുമ്പോൾ അവളുടെ കണ്ണുകൾ നിറയും . അവൾ അതെല്ലാം ഓർത്തു ആ രാത്രിയുടെ യാമങ്ങളിൽ എന്തെല്ലാമോ ഓർത്തു കൊണ്ടു വിശപ്പ് പോലും മറന്നു തളർന്നു ഉറങ്ങി പോയി.....
രാവിലെ
ചേച്ചി ചേച്ചി
ആരാ.....
ഞാനാ ....
കണ്ണനാണ് 'അമ്മ ചേച്ചിയെ കൂട്ടി വീട്ടിലേക്കു ചെല്ലാൻ പറഞ്ഞു
ഞാൻ എവിടേക്കും ഇല്ല
എനിക്ക് ജീവിക്കണം ഞാൻ ജോലിക്കു പോട്ടെ
എന്റെ കുട്ട്യേ നീ ഇതു എന്തു ഭാവിച്ചിട്ടാണ് ഇനി നീ എവിടേക്കും ഒന്നിനും പോവേണ്ട എന്റെ വീട്ടിൽ തന്നെ നിൽക്കാം .....
അതു പറഞ്ഞു അവളെ കെട്ടി പിടിച്ചു.
അവൾ ശാരദ ചേച്ചിയുടെ നിർബദ്ധതിന് വഴങ്ങി അവരുടെ വീട്ടിലേക്കു പോയി..
കുറച്ചു ദിവസങ്ങൾ കടന്നു പോയി ഒരിക്കൽ ലീല കുളിക്കുമ്പോൾ കണ്ണൻ വന്നു അവളെ കേറി പിടിച്ചു .
അവൾ പെട്ടെന്ന് ഷോക്ക് ഏറ്റ ആളെ പോലെ നിന്നു . അവളുടെ മനസ്സ് വെല്ലാതെ പിടക്കാൻ തുടങ്ങി .അവൻ അവളുടെ ചുണ്ടുകൾ കടിച്ചു .ആ മാറിടതിലേക്കു നീങ്ങി ആ വരിഞ്ഞു മുറിക്കിയ തോർത്തിനെ അഴിച്ചു കളഞ്ഞു . അവൻ അവളെ വല്ലാതെ പുളകം കൊള്ളിച്ചു കൊണ്ടിരുന്നു .
   "എടി നായിന്റെ മോളെ
നീ ... എന്നോട് തന്നെ ചെയ്തല്ലോ
നിനക്കു നിന്റെ കാമം തീർക്കാൻ എന്റെ മോൻ തന്നെ വേണോ
ചേച്ചി ഞാൻ അല്ല
അവൾ പറയുന്നത് കേൾക്കാൻ കൂട്ടാക്കാതെ അവളെ അവിടെ നിന്നും ഇറക്കി വിട്ടു .
അതും ആ നാട്ടുകാരുടെ ചെവിയിൽ എത്തി
     "അവൾ  അന്നെ ചെറുപ്പത്തിൽ പിഴച്ചവൾ ആയിരുന്നില്ലേ . അവൾ ഒന്നും മാറുക ഇല്ല .ആ ചെറുക്കനെയും  അവൾ പിഴപ്പിക്കാൻ നോക്കി .ആ ശാരദ ചേച്ചി അവളെ എങ്ങനെ നോക്കിയതാണ് എന്നിട്ടാണ് അവൾ .
ഈ കുത്തുവാക്കുകൾ എല്ലാം കേട്ടിട്ടും അവൾ അവിടെ നല്ലവളായി നടന്നിട്ട് കാര്യമില്ല .
എനിക്ക് ഈ ലോകത്തു ഒരു പേരുണ്ട് വേശ്യ ..
ഞാൻ ഇനി  അതു തന്നെയായി ജീവിക്കണം എന്നു കരുതി ലീല ആ നാട്ടിൽ നിന്ന് കുറച്ചു മാറി താമസിച്ചു .
ഒരിക്കൽ മാത്രം പിന്നീട് അവൾ കണ്ണനെ കണ്ടു
        
         ചേച്ചി എന്നോട് ക്ഷമിക്കണം അന്ന് ഞാൻ കാരണം അല്ലെ ചേച്ചിക്ക് ഇപ്പോൾ ഈ അവസ്ഥ വന്നത്
ആദ്യം ഒന്നു മടിച്ചു അവൾ മറുപടി പറയാൻ പിന്നെ പറഞ്ഞു
ഹേ .. നീ കാരണം ഒന്നുമല്ല എനിക്ക് ഇതിനു മുന്നേയും ഇങ്ങനെ ചെയ്യാത്ത കുറ്റത്തിന് പൈ കേൾക്കേണ്ടി വന്നിട്ടുണ്ട് ...
അതും പറഞ്ഞു അവൾ പോവുമ്പോൾ അവൻ പറഞ്ഞു എന്നോട് ദേഷ്യം ഉണ്ടോ എന്ന് .
അതു കേട്ടതും അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു ഈ ചെറുക്കന്റെ ഒരു കാര്യം . എന്തോ അവൾക്കു അവനിൽ മാത്രം ആ വികാരത്തിന്റെ നോട്ടം കാണാൻ കഴിഞ്ഞില്ല . അവനിൽ എപ്പോഴും ഒരു  സ്നേഹത്തിന്റെ നോട്ടം മാത്രം കാണാൻ സാധിച്ചൊള്ളൂ . അതു കൊണ്ടു തന്നെയാണ് അവൾ അന്ന് അവന്റെ കരങ്ങളുടെ സ്പർശനം ഏറ്റു പുളകിത ആയതും .............
അന്ന് രാത്രിയിൽ ഒരു തെരുവിൽ കിടന്ന ഭ്രാന്തൻ അവളെ തലക്ക് കല്ല്‌ കൊണ്ട് അടിക്കുന്നു
അവളുടെ വേദനയും ഉറക്കെ ഉള്ള കരച്ചിലും ആരും കേട്ടതില്ല .
നേരം വെളുത്തു .....
പത്രം എടുക്കാൻ വന്ന പയ്യൻ അവളുടെ ശവം കണ്ടു ഞെട്ടി ...
അറിഞ്ഞവർ  അവിടേക്ക് എത്തി അതു ലീല ആണെന്ന് അറിഞ്ഞവർ എല്ലാവരും പറഞ്ഞു അവൾ പിഴച്ചവളാണ് . ആരെങ്കിലും ഒന്നും രണ്ടും പറഞ്ഞു പ്രശ്നമുണ്ടായി കാണും അതിൽ ആരെങ്കിലും കലി പൂണ്ടു കൊന്നതായിരിക്കും . അല്ലെങ്കിലും ഇവളൊക്കെ ചത്താലും ആരും ചോദിച്ചു ആരുടെയും മുന്നിൽ പോവില്ലെല്ലോ . കാരണം ഇവളൊക്കെ വേശ്യ അല്ലെ .ഇതെല്ലാം പറഞ്ഞു ഓരോരുത്തരായി മടങ്ങി പോവുക എല്ലാതെ അവളെ ഒന്നു ആചാരപ്രകാരം അടക്കം ചെയ്യാൻ പോലും തയ്യാറായില്ല . പക്ഷെ ആ ആൾകൂട്ടത്തിന് ഇടക്കും അവളുടെ ആത്മാവ് നിസ്സഹായതയുടെ മുഖം കണ്ടു അതു കണ്ണന്റെ മാത്രമായിരുന്നു
                                 .....ശുഭം....



 


വടകര സാലറി

19/12/19=600-200=400  20/12/19=600-200=400 21/12/19=600-200=400 22/12/19=600-200=400 23/12/19=600-200=400 24/12/19=600-200=400 25/12/19=600-...